
വാർധക്യ സഹജമായ അവശതകളെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന മുതിർന്ന ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. കഴിഞ്ഞ ദിവസമാണ് നടൻ കൊവിഡ് നെഗറ്റീവായത്. മാധ്യമങ്ങൾ ഇത് വലിയ പ്രാധാന്യത്തോടെ വാർത്തയാക്കിയിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവു കൂടിയാണ് പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ. ദേശാടനം, കല്ല്യാണരാമൻ തുടങ്ങി നിരവധി സിനിമകളിൽ മുത്തച്ഛൻ കഥാപാത്രമായി എത്തിയിട്ടുള്ള നടനാണ് ഉണ്ണിക്കൃഷ്ണൻ. ന്യുമോണിയയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൊവിഡ് പൊസിറ്റീവായിരുന്നു.

ശേഷം ഏതാനും ദിവസം ചികിത്സയിൽ കഴിഞ്ഞു രണ്ടു ദിവസങ്ങൾക്കു ശേഷം മുൻപാണ് ഉണ്ണിക്കൃഷ്ണൻ കൊവിഡിനെ അതിജീവിച്ചത്. മകൻ ഭവദാസൻ തന്നെയായിരുന്നു ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ന്യുമോണിയ വന്ന് കണ്ണൂരിലെ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു. അന്ന് പരിശോധിച്ചപ്പോൾ കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. രണ്ട് ദിവസം ഐസിയുവിൽ കഴിഞ്ഞ നടനെ അതിനു ശേഷം രോഗം ഭേദമായപ്പോൾ വീട്ടിലെത്തിച്ചിരുന്നു. ഇളയമകൻ ഹൈക്കോടതി ജഡ്ജിയായ പി.വി കുഞ്ഞികൃഷ്ണനോടൊപ്പം വടുതലയിലെ വീട്ടിലായിരുന്നു ഏറെനാൾ ഉണ്ണികൃഷ്ണൻ നമ്പൂതിരി കഴിഞ്ഞിരുന്നത്. അന്ത്യം കണ്ണൂരിൽ വച്ചായിരുന്നു.