കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനങ്ങള്‍ അറിയിച്ച്‌ നടൻ സൂര്യ

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനങ്ങള്‍ അറിയിച്ച്‌ നടന്‍ സൂര്യ. കനത്ത മഴയിലും കോവിഡ് ആശങ്കള്‍ക്കിടയിലും സ്വന്തം ജീവന്‍ പണയംവെച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് വലിയ അഭിനന്ദനങ്ങളാണ് പലരിൽ നിന്നും ലഭിച്ചത്.

ദേശീയ മാധ്യമങ്ങളും മലപ്പുറത്തെ പുകഴ്ത്തി വാർത്തകൾ നൽകിയിരുന്നു. ഇതിനിടയിലാണ് തമിഴിലെ സൂപ്പർസ്റ്റാർ സൂര്യയും മലപ്പുറത്തുക്കാർക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട് അറിയിച്ചാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.”ദുഃഖാര്‍ത്തരായ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍, പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ, മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട്, പൈലറ്റുമാരോട് ആദരവ്” എന്നാണ് സൂര്യയുടെ ട്വീറ്റ്.

Related posts