ആരാധനാലയം തക‍ര്‍ത്ത കുറ്റവാളികള്‍ കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നുവന്നു നടൻ സിദ്ധാര്‍ത്ഥ്!

കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ താരങ്ങളിലൊരാളായിരുന്നു നടൻ സിദ്ധാര്‍ത്ഥ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയും സംഘപരിവാറിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് സിദ്ധാര്‍ത്ഥ്. കഴിഞ്ഞ ദിവസം നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ പിന്തുണച്ചു കൊണ്ടാണ് സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയത്. കര്‍ഷകര്‍ അക്രമം അഴിച്ചു വിട്ടുവെന്ന ഒരു വിഭാഗത്തിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെയാണ് സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയത്.

Siddharth raised his voice in support of farmers of TN - Gethu Cinema |  Actors, Handsome, Best actor

ഒരു ആരാധനാലയം തകർത്ത അല്‍പബുദ്ധി ഞങ്ങൾ സ്നേഹിക്കുകയും ആഘോഷിക്കുകയും നീതിന്യായപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. ആ ക്രൂരമായ കുറ്റകൃത്യത്തിന്റെ വക്താക്കൾ ഇന്ന് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് രാജ്യത്തെ പ്രഭാഷണം നടത്തുന്നു. വിരോധാഭാസം ഇരട്ട സമ്മർസോൾട്ടുകൾ ചെയ്യുന്നു. വിയോജിപ്പ് ദേശസ്നേഹമാണ്. എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. കൂടാതെ ഐ ലവ് മെെ ഇന്ത്യ. അവളിന്ന് നല്ല കരങ്ങളിലല്ല, കുറച്ച് കാലത്തേക്ക് അങ്ങനെ തന്നെയാകും. പക്ഷെ നമ്മള്‍ ഇപ്പോഴും അവളുടെ കൂടെയുണ്ട്. അവളയുടെ യഥാര്‍ത്ഥ കരുത്ത്. നമ്മള്‍ അതിജീവിക്കും എന്നും സിദ്ധാര്‍ത്ഥ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

siddharth

നുണയന്മാരും കള്ളന്മാരും വീഴട്ടെ. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് മനുഷ്യന്‍ എന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, മണിക്കൂറുകൾ നീണ്ട സംഘർഷങ്ങൾക്ക് ഡൽഹിയിൽ അയവ് വന്നിരിക്കുകയാണ്. ഡൽഹി ഐടിഒയിൽ മരിച്ച കർഷകൻ്റെ മൃതദേഹം സമര കേന്ദ്രത്തിലേക്ക് മാറ്റിയ കർഷകർ ഡൽഹിയിൽ നിന്ന് മടങ്ങുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. നേതൃത്വം നിർദേശം നൽകിയതോടെയാണ് കർഷകർ മടങ്ങിയത്. സംഘർഷത്തിൽ 83 പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ പതിനെട്ടോളം പോലീസുകാരെ ഡല്‍ഹി എല്‍എന്‍ജിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നിരവധി കർഷകർക്കും പരിക്കേറ്റിട്ടുണ്ട്.

Related posts