സക്കറിയയെക്കുറിച്ച് നടൻ സലിം കുമാർ മനസ്സ് തുറക്കുന്നു; ജീവിതത്തിൽ നിർണ്ണായക പങ്കുവഹിച്ചയാൾ!

post

എഴുത്തച്ഛൻ പുരസ്കാരം ഈ വർഷം നേടിയ എഴുത്തുകാരൻ സക്കറിയയ്ക്ക് അഭിനന്ദനങ്ങളുമായി നടനും സംവിധായകനുമായ സലിംകുമാ‍‍ർ. സക്കറിയ സാറിന് അഭിനന്ദനങ്ങൾ, ഏഷ്യാനെറ്റിലെ അവതാരകനായി പ്രവർത്തിച്ചിരുന്ന കാലഘട്ടങ്ങളിൽ അവിടുത്തെ മേധാവികളിൽ ഒരാളായ അദ്ദേഹം എനിക്ക് നൽകിയ സ്നേഹനിർഭരമായ ഉപദേശങ്ങളും,നിർദ്ദേശങ്ങളേയും കുറിച്ചാണ് സലിംകുമാർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്ഗുരുതുല്യനായ അദ്ദേഹത്തിനു ലഭിച്ച ഈ പുരസ്കാരത്തിൽ ഏറെ സന്തോഷം, ആ സന്തോഷം ഞാൻ നിങ്ങളുമായി പങ്കു വെക്കുകയാണ്. സർവ്വശക്തൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെയെന്നും സലിംകുമാർ കുറിച്ചിരിക്കുകയാണ്.സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി അ‌ഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങിയ പുരസ്കാരമാണ് സക്കറിയയ്ക്ക് നൽകിയിരിക്കുന്നത്. സമൂഹം നൽകിയ അംഗീകാരമാണിതെന്നാണ് പുരസ്കാര വാർത്തയറിഞ്ഞ് സക്കറിയ പ്രതികരിച്ചത്.

Related posts