പല പ്രതിസന്ധി ഘട്ടത്തിലും ഞാന്‍ സഹായിച്ചിട്ടുണ്ട് സിത്താരയെ… പക്ഷെ ദേഹത്ത് തൊടാന്‍ പാടില്ലയെന്നു പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി: റഹ്മാന്‍…

മലയാള സിനിമാ ചരിത്രത്തില്‍ ഒരു കാലത്ത് തിരക്കേറിയ നടനായിരുന്നു റഹ്മാന്‍. ആദ്യ സമയങ്ങളിലെല്ലാം താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഒരുപാട് മികച്ച സിനിമകള്‍ താരത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായവും താരം നേടിയിരുന്നു.

ഒട്ടുമിക്ക നായികമാരുടെ എല്ലാംകൂടെ താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അക്കാലത്ത് ഗോസിപ്പുകളിലും താരത്തിന് പേര് പതിവായി കേട്ടുകൊണ്ടിരുന്നു. രോഹിണി , ശോഭന തുടങ്ങിയ നായികമാരുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു എന്ന് തന്നെ പറയാം. ഇന്നത്തെ അത്രത്തോളം സോഷ്യല്‍ മീഡിയ ഒന്നും പുരോഗമിക്കാതിരുന്നിട്ടും ഗോസിപ്പുകള്‍ക്ക് പഞ്ഞം ഒന്നുമുണ്ടായിരുന്നില്ല.

ഇങ്ങനെ ഗോസിപ്പുകള്‍ എല്ലാം ഉണ്ടായിരുന്നു എങ്കിലും ആ വിഷയങ്ങളിലൊന്നും ഒരു വേദനയോ ടെന്‍ഷന്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന് ചെറിയ ഒരു ചിന്ത അല്ലാതെ മറ്റൊന്നും അലട്ടിയിരുന്നില്ല എന്നും റഹ്മാന്‍ പറഞ്ഞു. സിനിമാ ജീവിതത്തില്‍ തന്നെ മോശക്കാരനാക്കിയ ഒരു സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ താരം തുറന്നു പറയുന്നത്.

നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ് എന്നിങ്ങനെയെല്ലാം ആണ് താരം സിതാരയുമായുള്ള ബന്ധത്തെ വിവരിക്കുന്നത്.

പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ വല്ലാതെ മാറിപ്പോയി എന്ന് പറഞ്ഞ് താരം ഒരു അനുഭവം പങ്കുവെക്കുകയാണ് ഉണ്ടായത്. ഒരു തമിഴ് സിനിമയുടെ സെറ്റില്‍വെച്ച് അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് അവര്‍ വാശി പിടിച്ചു എന്നാണ് റഹ്മാന്‍ പറഞ്ഞത്. അന്ന് സര്‍വ്വ നിയന്ത്രണം നഷ്ടമായി സൈറ്റില്‍ നിന്ന് തന്നെ റഹ്മാന്‍ ഇറങ്ങി പോവുകയാണ് ഉണ്ടായത്.

എണ്‍പതുകളിലും തൊണ്ണൂരുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പര്‍താരങ്ങളില്‍ ഒരാളായിരുന്നു റഹ്മാന്‍. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തില്‍ സിനിമകള്‍ കുറഞ്ഞത്. എങ്കിലും അഭിനയിച്ച സിനിമകളിലെ വേഷങ്ങള്‍ അനശ്വരമാക്കിയതിലൂടെ താരം മലയാളി പ്രേക്ഷകര്‍ക്കിടയില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടും.

Related posts