മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചു നടൻ പൃഥ്വി രാജ്

South star Prithviraj to feature in 'India's first movie shot completely in  virtual production' - The Economic Times

നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി തിളങ്ങിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. പ്രിയ സഹപ്രവർത്തകന് ആശംസകൾ അറിയിച്ചിരിക്കുകയാണ് മറ്റു താരങ്ങൾ. നിരവധി ആരാധകരും പൃഥ്വിരാജിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. നസ്രിയ നസീം, ദുൽഖർ സൽമാൻ, ആസിഫ് അലി, അസ്കർ അലി, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ്, സംവിധായകനും ഛായാഗ്രഹകനുമായ സുജിത്ത് വാസുദേവ് തുടങ്ങി മലയാളത്തിലെ മുൻനിര യുവതാരങ്ങളും സംവിധായകരുമൊക്കെ പൃഥ്വിയ്ക്ക് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.

കൂടാതെ പൃഥ്വിരാജും ഇന്ദ്രജിത്തും അമ്മ മല്ലിക സുകുമാരനും മരുമക്കളായ പൂർണിമ ഇന്ദ്രജിത്തും സുപ്രിയയും കൊച്ചുമക്കളുമൊക്കെ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. മലയാളി പ്രേക്ഷകരുടെ ഏറെ ശ്രദ്ധേയമായ താരകുടുംബമാണ് സുകുമാരൻ്റെത്. എല്ലാവരും പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ ഇവരെല്ലാം തങ്ങളുടെ പ്രിയപ്പെട്ട പൃഥ്വിരാജിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ്. ഒപ്പം ഇന്ദ്രജിത്തും പൃഥ്വിരാജും സുപ്രിയയ്ക്കും ഒപ്പം നിൽക്കുന്ന മറ്റൊരു ചിത്രവും പൂർണിമ പങ്കുവെച്ചുകൊണ്ട് സഹോദരന് നല്ല ജന്മദിനം ആശംസിച്ചിരിക്കുകയാണ്. അതായത് നക്ഷത്രയും പ്രാർത്ഥനയുമായി നിൽക്കുന്ന സുന്ദരമായ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പൂർണിമ പൃഥ്വിരാജിന് ആശംസ നൽകിയിരിക്കുന്നത്.

Related posts