സീതാ രാമം ഒരിക്കലും മിസ്സാക്കരുതെന്ന് നാനി; നന്ദി പറഞ്ഞ് ദുൽഖർ

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍(Dulquer Salmaan), മൃണാള്‍ താക്കൂര്‍ ചിത്രമാണ് സീതാ രാമം. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തിയ ചിത്രത്തിന് റിലീസ് സമയം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍ താരം നാനി(nani) ചിത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തെ ക്ലാസിക് എന്നാണ് നാനി വിശേഷിപ്പിച്ചത്. ദുല്‍ഖറിന്റയും മൃണാളിന്റേയും കമ്പോസര്‍ വിശാലിന്റെയും സംവിധായകന്‍ ഹനു രാഘവപുടിയുടെയും പേരെഴുതി ലവ് ഇമോജി ഇട്ട് സീതാ രാമം, ക്ലാസിക്, പിരിയഡ്, ഒരിക്കലും മിസ്സ് ആക്കരുത് എന്നാണ് നാനി ട്വീറ്റ് ചെയ്ത്.

നാനിക്ക് മറുപടി നല്‍കാനും ദുല്‍ഖര്‍ മറന്നില്ല. ‘വളരെ നന്ദി ബ്രദര്‍. ഒരുപാട് സ്നേഹം, നിങ്ങളുടെ ഒന്നിലധികം ഫാന്‍സ് ഹാന്‍ഡിലുകള്‍ കാരണം ഞാന്‍ ഡബിള്‍ ചെക്ക് ചെയ്തു,’ എന്നാണ് ദുല്‍ഖര്‍ നാനിക്ക് മറുപടി നല്‍കിയത്.

Related posts