ഇതുവരെ കാണാത്ത ലുക്കില്‍ നടൻ കൃഷ്ണശങ്കര്‍; മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൻ തരംഗം

kuduk

അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന് ശേഷം ബിലഹരിയും കൃഷ്ണശങ്കറും ഒരുമിക്കുന്ന ചിത്രമാണ് കുടുക്ക് 2025. കിടിലൻ മേക്കോവറിലാണ് കിച്ചു എത്തിയിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രത്തിലെ കൃഷ്ണ ശങ്കറിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് കുടുക്കിന്റെ അണിയറ പ്രവർത്തകർ. കിടിലൻ ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ. ചിത്രം 2025ലെ കഥയാണ് പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ലോക്ക്ഡൗൺ കാലത്ത് തന്നെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതും പൂർത്തിയാക്കിയതും.
ഭാവിയിൽ നടക്കാൻ സാധ്യതയുള്ള വിഷയമാണ് സിനിമ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു ചിത്രീകരണം. നവംബറിൽ ആണ് ഷൂട്ടിങ് ആരംഭിച്ചത്.എന്റർടെയ്നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനുമായി മാറുന്ന ചിത്രമാണ് കുടുക്ക് 2025.

Related posts