തന്റെ പ്രിയപ്പെട്ട ജിപ്സി ദാനം ചെയ്ത് നടൻ ജോൺ എബ്രഹാം

വാഹനക്കമ്പം തലയ്ക്ക് പിടിച്ച നടന്മാരുടെ ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ ബോളിവുഡ് താരം ജോൺ എബ്രഹാം ഉണ്ടാകും. നിസ്സാൻ ജിടി-ആർ ബ്ലാക്ക് എഡിഷൻ, ലംബോർഗിനി ഗയാർഡോ, കാവസാക്കി നിഞ്ജ ZX-14R, ഏപ്രിലിയ RS4 RF, യമഹ YZF-R1, ഡ്യൂക്കാട്ടി V4 പാനിഗാലെ, എംവി അഗുസ്റ്റ F3 800, യമഹ വിമാക്സ് 60th ആനിവേഴ്സറി എന്നിങ്ങനെ ഒരു കൂട്ടം വാഹനങ്ങളുടെ ഉടമയാണ് പാതി മലയാളികൂടിയായ ജോൺ എബ്രഹാം. പക്ഷെ കൂട്ടത്തിൽ ജോൺ എബ്രഹാമിന്റെ പ്രിയവാഹനം ഒരുപക്ഷെ മാരുതി സുസുക്കി ജിപ്സി ആവും. എന്തുകൊണ്ടാണ് ജോൺ എബ്രഹാമിനെ ബോളിവുഡിന്റെ വണ്ടിപ്രാന്തൻ എന്ന് വിളിക്കുന്നത് എന്നതിന് കാരണം തന്നെ താരമാവുന്നതിന് മുൻപ് തന്നെ നടൻ വാങ്ങിയതും പിന്നീട് പല വിലകൂടിയ കാറുകൾ വന്നെങ്കിലും ഒഴിവാക്കാതിരുന്ന വെള്ള നിറമുള്ള ജിപ്സി മൂലമാണ്.ഒടുവിൽ തന്റെ പ്രിയപ്പെട്ട ജിപ്സി ജോൺ എബ്രഹാം ദാനം ചെയ്‌തു. മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അനിമൽ മാറ്റർ റ്റു മി (എ‌എം‌ടി‌എം ) എന്ന സംഘടനയ്ക്കാണ് ജോൺ എബ്രഹാം തന്റെ പ്രിയപ്പെട്ട ജിപ്സി സംഭാവന ചെയ്തത്.

Related posts