ദുരന്ത നിവാരണത്തിന് കൈത്താങ്ങ്, ജയസൂര്യ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

jayasurya_flood_710x400xt

കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ നടന്‍ ജയസൂര്യ എത്തി. ദുരിതാശ്വാസ ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണം ചെയ്ത ജയസൂര്യ കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.

വെള്ളം കയറി അലങ്കോലമായ വീടുകള്‍ ശുചിയിക്കാന്‍ സഹായം നല്‍കുമെന്നും നടന്‍ പറഞ്ഞു. ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം മഴക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അതിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്നും ജയസൂര്യ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട് എന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാരിനെ മാത്രം ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്നും നടന്‍ സൂചിപ്പിച്ചു.

share this post on...

Related posts