
സിനിമാ ജീവിതം പോലെ തന്നെ നടൻ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഗായിക അമൃതയായിട്ടുള്ള വിവാഹവും വിവാഹമോചനവും എല്ലാം മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും മകൾ പാപ്പുവും പ്രേക്ഷകർക്കിടയിൽ താരമാണ്. ഇപ്പോഴും ഇരുവരും വീണ്ടും ജീവിതത്തിൽ ഒന്നായി കാണുമോ എന്നുള്ള ആകാംക്ഷയും ഇടയ്ക്ക് പ്രേക്ഷകർ പങ്കിടാറും ഉണ്ട്. അഭിനയത്തിന് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവം ആണ് ബാല. യൂ ട്യൂബ് വീഡിയോകളിലൂടെ താൻ നടത്തുന്ന ആതുര സേവനത്തിന്റെ വീഡിയോകൾ പ്രേക്ഷകരുമായി ബാല പങ്കിടാറുണ്ട്.

അത് മാത്രമല്ല ചില സമയങ്ങളിൽ സ്വകാര്യ വിശേഷങ്ങളും ആരാധകരോടായി ബാല പങ്ക് വയ്ക്കാറുണ്ട്. അത്തരത്തിൽ പ്രണയദിനമായ ഫെബ്രുവരി പതിനാലിന് ബാല പങ്ക് വച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾ അവന്തിക എന്ന് വിളിക്കുന്ന പാപ്പുവിനും, തന്റെ അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കി കൊണ്ട്, ഗോഡ് പ്രോമിസ് എനിക്കിത് പോതും എന്ന തമിഴ് ഗാനവും, ചില ചിത്രങ്ങളിലെ അർത്ഥവത്തായ തമിഴ് ഡയലോഗുകളും ചേർത്തിണക്കിയ ഒരു വീഡിയോ ആണ് ബാല പങ്കുവച്ചിരിക്കുന്നത്. ‘മൈ ട്രൂ ലവ് ആൻഡ് വാലന്റൈൻ ഓൾവെയ്സ് ആൻഡ് എവർ’ എന്ന ക്യാപ്ഷ്യനിലൂടെയാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബാലയുടെ വീഡിയോയിൽ നിരവധി ആരാധകരും അഭിപ്രായങ്ങൾ പങ്കിട്ടുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.
