രേവതി കാരണം പാർവതിക്ക് പണി ഇല്ലാതാകും എന്ന് രൂക്ഷമായ ഭാഷയിൽ നടൻ ആദിത്യൻ!

അക്രമത്തിന് ഇരയായ നടിക്കെതിരെ നടൻ ഇടവേള ബാബു നടത്തിയ വിവാദ പ്രസ്താവനക്ക് എതിരെയുള്ള പ്രതിഷേധം കടുക്കുകയാണ്. കൂടാതെ ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നിരവധി താരങ്ങളും രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പാർവ്വതി, രേവതി, പദ്മപ്രിയ എന്നിവർ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തത്. “സിനിമയിലെ ധാർമികത; പാർവതിയും, പത്മപ്രിയയും, രേവതിയും തത്സമയം” എന്ന പരിപാടിയിൽ ആയിരുന്നു മൂന്നുപേരും പങ്കെടുത്തത്. ലൈവ് വീഡിയോ വൈറൽ ആയതിനു പിന്നാലെ നിരവധി ആളുകളും അഭിപ്രായം കമന്റുകളിലൂടെ പങ്ക് വച്ച് രംഗത്ത് എത്തുകയുണ്ടായി. ഇതിനിടയിൽ നടൻ ആദിത്യൻ ജയൻ പങ്ക് വച്ച ഒരു കമന്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

നിനക്ക് ഒക്കെ എല്ലിന്റെ ഇടയിൽ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടിൽ ഉണ്ട്. നിന്റെ ഒക്കെ പാത്രം കഴുകൽ മുതൽ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഉണ്ട് ഇവിടെ പട്ടിണിയാണ് ജോലി ഇല്ലാതെ,ഇതിനൊക്കെ ഒരു ചർച്ച വയ്ക്കരുത്. ഈ നാല് പേർക്ക് വേറെ എന്തോ പ്രശ്നങ്ങൾ ഉണ്ട് ഇടവേള ബാബു എന്താണ് തെറ്റുപറഞ്ഞത്. നികേഷിനെ പോലെ കുന്നായ്മ മാധ്യമപ്രവർത്തകൻ ഉണ്ടാക്കിയ ഒരു ഇഷ്യൂ മാത്രമാണ് ഇത്,ഒരു സംഘടന വിട്ടു പോയവരെ എങ്ങനെ സംഘടന പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിൽ ഉൾപ്പെടുത്തും പിന്നെ ആ നടിക്ക് ഇല്ലാത്ത എന്ത് ബുദ്ധിമുട്ട് ആണ് നിങ്ങൾക്കു ഉള്ളത്? ഒപ്പം,ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം “അച്ഛൻ”അതിനു തലപ്പത്തു നിങ്ങൾ കയറി ഇരിക്ക് നിങ്ങൾക്കു വേണ്ടത് അതാണ്,നിങ്ങൾ പ്രോബ്ലം ക്രിയേറ്റേഴ്സ് അതുകൊണ്ടു ആരും മൈൻഡ് ചെയ്യില്ല,ഫസ്റ്റ് സ്വന്തം ഫാമിലിയിൽ വില ഉണ്ടാക്കിയെടുക്കു,നിങ്ങൾക്ക് ദിലീപിനെ പുറത്താക്കാൻ പറഞ്ഞു അദ്ദേഹം അതിനു മുന്നേ രാജി വെച്ച് പോയി,നിങ്ങൾക്കു ഇനി എന്ത് വേണം എന്നുമാണ് നടൻ ആദിത്യൻ പറഞ്ഞത്!

Related posts