പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഫോളോവേഴ്‌സ് കുറയുന്നു

narendra modi with rahul gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ട്വിറ്റര്‍ ഫോളോവേഴ്‌സ് കുറയുന്നു. ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് കുറഞ്ഞിരിക്കുന്നത്. നിഷ്‌ക്രിയമായ അക്കൗണ്ടുകളും സംശയാസ്പദമായ അക്കൗണ്ടുകളും ഇല്ലാതയതോടെയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്.

A Twitter logo is seen on a computer screen on November 20, 2017. (Photo by Jaap Arriens/NurPhoto via Getty Images)

പ്രധാനമന്ത്രിക്ക് 2,84,746 ഫോളോവേഴ്‌സിന്റെ കുറവാണ് ഉണ്ടായത്. നിലവില്‍ 4.31 കോടി ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാകട്ടെ 17,503 ഫോളോവേഴ്‌സിന്റെ കുറവാണ് രേഖപ്പെടുത്തിയത്. നിലവില്‍ രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് 73.3 ലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്.

share this post on...

Related posts