അഭീല്‍ ചികിത്സയില്‍ തുടരുന്നു; ഇന്ന് ഒമ്പതാം ദിവസം

കോട്ടയം: അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയില്‍ തുടരുന്നു. ഇന്ന് അഭീലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ട് ഒമ്പതാം ദിവസമാണ്. കുട്ടിയുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംസാരങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും അനക്കങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.

പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ മൂന്നുകിലോയുടെ ഹാമര്‍ തലയിലിടിച്ചാണ് അഭീല്‍ ജോണ്‍സണ് പരിക്കേറ്റത്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും അപകടനില തുടരുകയാണ്. ട്രോമാകെയര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ക്കഴിയുന്ന അഭീലിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറിന് ഇളക്കവും കണ്ണുകള്‍ക്ക് പരിക്കുമുണ്ട്. ചെലവുകളെല്ലാം സര്‍ക്കാറാണ് വഹിക്കുന്നത്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിയാണ്.

share this post on...

Related posts