സരയു നദിയിലൂടെ ഒരു ആഡംബര ക്രൂയിസ് യാത്ര അടുത്ത വര്‍ഷം സാധ്യമാകും!

ayodhya sarayu river cruise: സരയു നദിയിലൂടെ ഒരു ആഡംബര ക്രൂയിസ് യാത്ര;  അടുത്ത വര്‍ഷം സാധ്യമാകും - ayodhya sarayu river to start cruise trips from  next year | Samayam Malayalam

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സരയു നദിയില്‍ ആഡംബര ക്രൂയിസ് സവാരി നടത്താന്‍ ഒരുങ്ങുകയാണ്. അടുത്ത ദീപാവലിയോടെ സരയു നദിയില്‍ സഞ്ചാരികള്‍ക്ക് ക്രൂയിസ് ബോട്ടുകളില്‍ ചുറ്റിയടിക്കാനാകും എന്നാണു റിപ്പോർട്ടുകൾ. രാജ്യത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി അയോദ്ധ്യ വികസിക്കുകയാണ് എന്നർദ്ധം. വിശുദ്ധ നദിയിലെ പ്രസിദ്ധമായ ഗാട്ടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഭക്തര്‍ക്ക് ഒരു തരം ആത്മീയ യാത്രയിലൂടെ മനോഹരമായ അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. ഈ യാത്രയില്‍ വിനോദസഞ്ചാരികള്‍ക്ക് അയോധ്യയില്‍ അടുത്തിടെ നിര്‍മ്മിച്ച രാമക്ഷേത്രവും രാമന്റെ പ്രതിമയും രാമ ഇടനാഴിയും കാണാം. ക്രൂയിസ് സര്‍വീസുകള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനായി യോഗം ചേര്‍ന്നതായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

ayodhya sarayu river cruise: സരയു നദിയിലൂടെ ഒരു ആഡംബര ക്രൂയിസ് യാത്ര;  അടുത്ത വര്‍ഷം സാധ്യമാകും - ayodhya sarayu river to start cruise trips from  next year | Samayam Malayalam

80 സീറ്റുകളുള്ള ആ ആഡംബര ക്രൂയിസായിരിക്കും രാമായണ ക്രൂയിസ്. ഒരു പാന്‍ട്രിയും അടുക്കളയും ക്രൂയിസിലുണ്ടാകും. ഒരു പാന്‍ട്രിയും അടുക്കളയും ക്രൂയിസിലുണ്ടാകും. ആഗോള നിലവാരത്തിലുള്ള സുരക്ഷയായിരിക്കും ഒരുക്കുക. മാത്രമല്ല അയോദ്ധ്യയെ മനോഹരമാക്കുന്നതിനും ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുമായി സര്‍ക്കാര്‍ ഇതിനകം തന്നെ ഒരു വലിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. താമസിയാതെ നഗരത്തിന് ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഉണ്ടാകും. സത്സംഗ് ഭവന്‍, ദശരത് മഹല്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 242 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.

Related posts