മതവും കലയും ജീവിതവും ഒത്തിണങ്ങിയ ജീവിതമാണ് ഒരു ഹലാൽ ലൈഫ്‌ സ്റ്റോറി!

www.letsott.com/assets/uploads/posts/Halal-Love...

മുഹ്സിൻ പെരാരിയും, സക്കറിയയും ചേർന്ന് തിരക്കഥയൊരുക്കി,സുഡാനി ഫ്രെം നൈജീരിയ എന്ന ചിത്രത്തിന്‌ ശേഷം സക്കറിയയുടെ സംവിധാനത്തിൽ ഒടിടി റിലീസിന്‌ എത്തിയ ചിത്രമാണ്‌ ‘ഹലാൽ ലൗ സ്‌റ്റോറി’. ആർഭാടങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ തീയേറ്ററിലേക്ക്‌ എത്തി അപ്രതീക്ഷിതമായ വിജയം നേടിയ ചിത്രമായിരുന്നു സുഡാനി ഫ്രെം നൈജീരിയ. എന്നാൽ കാൽപ്പന്തിന്‌ പകരം സിനിമയുടെ പശ്ചാത്തലത്തിലാണ്‌ ഇക്കുറി സക്കറിയ മലബാറിലെ കടുത്ത ഇസ്ലാം വിശ്വാസികളായ ഒരു സംഘത്തിൻറെ കഥ പറഞ്ഞത്. ഇസ്ലാം വിശ്വാസത്തെ മുറുകെ പിടിക്കുകയും വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും അത്‌ പ്രകടമാക്കുകയും ചെയ്യുന്ന ഒരു സംഘത്തെയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

Halal Love Story to release on Amazon Prime Video | Entertainment News,The  Indian Express

കലയെ സ്‌നേഹിക്കുന്നവരാണവർ, അതേസമയം അത്‌ പൂർണമായും ഇസ്ലാമികമായ വ്യവസ്ഥകളേയും യാഥാസ്ഥിതിക ചിന്താഗതികളേയും വൃണപ്പെടുത്താതുമായിരിക്കണം എന്ന നിർബന്ധ ബുദ്ധിയുള്ളവർ. മുതലാളിത്തത്തിനെതിരേയും കോളയ്‌ക്ക്‌ എതിരേയും സമരം ചെയ്യുന്നവർ. കലയാണ്‌ ഇവിടെയും സമര മാർഗം.ഹോം സിനിമ എന്ന ആശയത്തെ ഇസ്ലാമിക പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുമ്പോഴും അവിടെയും സക്കറിയ ക്യാമറ തിരിക്കുന്നത്‌ കുടുംബ ബന്ധങ്ങളിലേക്കാണ്‌. ഭാര്യാഭർത്തൃ ബന്ധം രണ്ട്‌ വ്യത്യസ്‌ത ജീവിതങ്ങളിലൂടെ സക്കറിയയും മുഹ്സിനും അയത്‌ന ലളിതമായി വരച്ച്‌ കാണിക്കുന്നുണ്ട്‌. സിനിമ അതിൻറെ ആദിമധ്യാന്തത്തിൽ ഒന്ന്‌ കണ്ട്‌ മറക്കാവുന്ന കാഴ്‌ചാനുഭവമാണെങ്കിലും കഥാപാത്രങ്ങളുടെ പ്രകടനത്തിലൂടെ പ്രേക്ഷകരെ ചേർത്ത്‌ നിർത്താൻ പലമുഹൂർത്തങ്ങളിലും ചിത്രത്തിന്‌ സാധിക്കുന്നുണ്ട്‌.

Halal Love Story' review: Zakariya's film is funny, heart-warming and  necessary | The News Minute

ചിത്രത്തിൽ ഏറ്റവും പ്രശംസനീയം അഭിനേതാക്കളുടെ പ്രകടനമാണ്‌. റീൽ ലൈഫ്‌ ദമ്പതികളായും റിയൽ ലൈഫ്‌ ദമ്പതികളായുമുള്ള ഇന്ദ്രജിത്തിൻറേയും ഗ്രേസ്‌ ആൻറണിയുടേയും പ്രകടനങ്ങൾ. ഷറഫുദ്ധീനും ജോജു ജോർജ്ജും സ്വഭാവികമായ അവരുടെ അഭിനയ ശൈലിയിലൂടെ കഥാപാത്രങ്ങളെ ഗംഭീരമാക്കിയിരിക്കുന്നു. പ്രകടനത്തിൽ മുഴച്ച്‌ നിൽക്കുന്ന അഭിനേതാക്കളോ കഥാപാത്രങ്ങളോ ഹലാൽ ലൗ സ്‌റ്റോറിയിൽ കാണാൻ സാധിക്കില്ല. അതിഥി വേഷത്തിലെത്തുന്ന പാർവ്വതിയും സൗബിനും ഉൾപ്പെടെ കഥാപാത്രങ്ങളോട്‌ നീതി പുലർത്തിയവരാണ്‌ അഭിനേതാക്കളെല്ലാവരും.

Related posts