പെട്ടെന്നൊരു നിറം വയ്ക്കാൻ ഒരു സൂത്രം

നല്ല നിറത്തിന് കൃത്രിമ വഴികൾ പരീക്ഷിയ്ക്കുന്നത് ഗുണത്തേക്കാളേറെ പലപ്പോഴും ദോഷം വരുത്തും. ഇതിനുള്ള പരിഹാരം തികച്ചും സ്വാഭാവികമായ വഴികൾ പരീക്ഷിയ്ക്കുയെന്നതാണ്. പല സൗന്ദര്യ പ്രശ്‌നങ്ങൾക്കും പല തരത്തിലും പരിഹാരമാകുന്ന ഒന്നാണ് മുട്ട വെള്ള. ഇതിലെ പ്രോട്ടീനുകളും ആൽബുമിനുമെല്ലാം തന്നെ ചർമത്തിന് പല തരത്തിലെ ഗുണങ്ങളും നൽകും. പ്രത്യേകിച്ചും മുട്ട വെള്ള. മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നൽകാനുള്ള സ്വാഭാവിക വഴിയാണ് മുട്ട വെള്ള.മുട്ടയ്‌ക്കൊപ്പം നാരങ്ങാനീരും വേണം. നാരങ്ങാനീരും മുഖത്തിന് ബ്ലീച്ചിംഗ് ഗുണങ്ങൾ നൽകുന്ന ഒന്നാണ്.നല്ലൊരു ക്ലെൻസിംഗ് ഏജന്റും ബ്ലീച്ചിംഗ് ഏജന്റുമാണ് നാരങ്ങ. മുട്ട അറ്റം പൊട്ടിച്ചാൽ വെള്ള മാത്രമായി എടുക്കാം.

ഇതിലേയ്ക്ക് കാൽ ടീസ്പൂൺ നാരങ്ങാനീരു ചേർത്ത് നല്ലതു പോലെ ഇളക്കുക. നല്ലപോലെ ഇളക്കി പതയണം.പിന്നീട് ഒരു ഫ്രയിംഗ് പാനിൽ ഇതൊഴിയ്ക്കുക. ഇത് അടുപ്പത്തു വയ്ക്കണം. കുറഞ്ഞ തീയിൽ വച്ച് ഇത് ഇളക്കിക്കൊണ്ടിരിയ്ക്കുക. ഇത് മുഖത്തു പുരട്ടാൻ പാകത്തിൽ കട്ടിയുള്ള മിശ്രിതമായാൽ ഉടൻ മറ്റൊരു ബൗളിലേയ്ക്കു മാറ്റുക. കൂടുതൽ വേവാൻ പാടില്ല. ഈ മിശ്രിതം ചൂടാറുമ്പോൾ മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇത് ഉണങ്ങിക്കഴിയുമ്പോൾ ഇളം ചൂടുവെള്ളം കൊണ്ടു മുഖം കഴുകാം.ബ്ലീച്ചിംഗ് ഇഫക്ട് നൽകുന്ന ഒന്നാണു നാരങ്ങയും മുട്ട വെള്ളയും കലർത്തിയ ഈ മിശ്രിതം. യാതൊരു പാർശ്വ ഫലങ്ങളുമില്ലാതെ ചർമത്തിന് നിറം നൽകുന്ന ഒന്നാണിത്.

Related posts