രണ്ടമ്മമാരുടെ വയറ്റില്‍ വളര്‍ന്ന ലോകത്തിലെ ആദ്യ കുഞ്ഞ്

രണ്ടമ്മമാരുടെ വയറ്റില്‍ വളരാനുള്ള ഭാഗ്യം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ കുട്ടിയാണ് ഓട്ടിസ് ഫ്രാന്‍സിസ് സ്മിത്ത്. ഓട്ടിസിനെ രണ്ടു ഗര്‍ഭപാത്രങ്ങളില്‍ ചുമന്ന് സ്വവര്‍ഗാനുരാഗികളായ രണ്ടമ്മമാരും ചരിത്രത്തിന്റെ ഭാഗമായി. ബ്രിട്ടീഷ് ദമ്പതികളായ ജാസ്മിന്‍ ഫ്രാന്‍സിസ് സ്മിത്തും ഡോണ ഫ്രാന്‍സിസ് സ്മിത്തുമാണ് ഇത്തരത്തില്‍ തങ്ങളുടെ മാതൃത്വം പങ്കുവെച്ചത്. രണ്ടു മാസങ്ങള്‍ക്കുമുമ്പാണ് ജാസ്മിന്‍ ഓട്ടിസിനു ജന്മം നല്‍കിയത്. ഡോണയില്‍നിന്നെടുത്ത അണ്ഡം ബീജസങ്കലനം നടത്തിയശേഷം തിരികെ ഡോണയുടെ ഗര്‍ഭപാത്രത്തില്‍ത്തന്നെ 18 മണിക്കൂറോളം സൂക്ഷിച്ചു. പിന്നീട് ഇതേ ഭ്രൂണം ജാസ്മിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു.രണ്ടമ്മമാര്‍ക്കും ഗര്‍ഭധാരണത്തില്‍ പങ്കെടുക്കാനാകുമെന്നതാണ് ഇന്‍ വിവോ ഫെര്‍ട്ടിലൈസേഷന്‍ എന്നറിയപ്പെടുന്ന ഈ രീതിയുടെ സവിശേഷത. അങ്ങനെ ഇന്‍ വിവോ ഫെര്‍ട്ടിലൈസേഷനിലൂടെ ജനിക്കുന്ന ആദ്യ കുട്ടിയായി ഓട്ടിസ് മാറി. സ്വവര്‍ഗാനുരാഗികളായ സ്ത്രീകളിലൊരാള്‍ കൃത്രിമഗര്‍ഭധാരണം നടത്തുന്ന പഴയരീതിക്ക് ഇതുവഴി വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാകുമെന്നാണ് ചികിത്സിച്ച ബ്രിട്ടനിലെ വിമെന്‍’സ് ക്ലിനിക് അധികൃതര്‍ പറയുന്നത്.

share this post on...

Related posts