ചാവക്കാട്ട് എട്ടുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

8_year_rape_org_710x400xt

8_year_rape_org_710x400xt

തൃശൂര്‍: ചാവക്കാട്ട് എട്ടുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റഷീദ് (20)ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥിനിയുടെ മാതാവ് പുറംജോലിക്ക് പോയ സമയം വീട്ടില്‍വച്ചായിരുന്നു പീഡനം. വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയും പോലീസില്‍ അറിയിക്കുകയും ആയിരുന്നു.

പിന്നീട് ഒളിവില്‍ പോയ പ്രതി സുനാമി കോളനിയില്‍ താമസിക്കുന്നത് അറിഞ്ഞു പോലീസ് അവിടെ എത്തിയെങ്കിലും പ്രതി സമര്‍ഥമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കുന്നംകുളം അസി. കമ്മിഷണര്‍ ടി.എസ്. സിനോജിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലക്കാട് ശ്രീകൃഷ്ണ പുരത്ത് നിന്നും ചാവക്കാട് ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാര്‍, എസ്.ഐ. മാധവന്‍, എ.എസ്. ഐ. അനില്‍ മാത്യു, സി.പി.ഒമാരായ റഷീദ്, നസല്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ശ്രീകൃഷ്ണപുരത്ത് ആനപ്പാപ്പാനായി ജോലി ചെയ്തുവരികയായിരുന്നു പ്രതി. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന പ്രതി ഒമ്ബതുമാസം ഒളിവിലായിരുന്നു.

Related posts