ഇന്ത്യയില്‍ പകുതിയിലധികം സ്ത്രീകള്‍ വ്യായാമം ചെയ്യുന്നില്ല – സര്‍വ്വേ ഫലം പുറത്ത്

ഇന്ത്യയില്‍ 53 ശതമാനം സ്ത്രീകളും വ്യായാമം ചെയ്യാറില്ലെന്ന് സര്‍വേ. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള അസുഖങ്ങള്‍ കൂടുതലായി പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഉണ്ടാകുന്നതെന്നും സര്‍വേയില്‍ പറയുന്നു. പത്തുലക്ഷം ഇന്ത്യക്കാരില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യക്കാരുടെ ആരോഗ്യവും വ്യായാമവും എന്ന വിഷയത്തില്‍ സര്‍വേ നടത്തുകയായിരുന്നു. ഹെല്‍ത്തിഫൈമീ എന്ന ഡൊമസ്റ്റിക്ക് ആന്റ് ഫിറ്റ്‌നസ് ആപ്പ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

44 ശതമാനം പുരുഷന്മാരും അലസത കാണിക്കുന്നവരാണെന്ന് സര്‍വേയില്‍ കണ്ടെത്തിയതായി ഹെല്‍ത്തിഫൈമീയുടെ സിഇഒ തുഷാര്‍ വസിഷ്ഠ് പറഞ്ഞു. 24 ശതമാനം സ്ത്രീകള്‍ ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ ശ്രമിക്കുന്നുവരാണെന്ന് പഠനത്തില്‍ പറയുന്നു. തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയും നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. നടത്തം, ഓട്ടം, നീന്തല്‍, എയറോബിക്‌സ് ഇങ്ങനെ ഏത് തരത്തിലുള്ള വ്യായാമം ചെയ്യുന്നതും ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കുമെന്ന് തുഷാര്‍ പറഞ്ഞു.

വ്യായാമം ചെയ്യുന്നത് കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള ജീവിതശൈലി രോ?ഗങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുമെന്ന് സര്‍വേയില്‍ പറയുന്നു. സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവര്‍ക്കും ശരിയായ വ്യായാമം ചെയ്യാത്തവര്‍ക്കും ആമാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

share this post on...

Related posts