ഡൂഡില്‍ തയ്യാറാക്കൂ; അഞ്ചുലക്ഷം നേടാം

ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസില്‍ പഠിക്കുന്നവരാണോ നിങ്ങള്‍. വളരുമ്പോള്‍ ആരാകണമെന്ന് വരച്ചുകാണിക്കാന്‍ നിങ്ങള്‍ക്ക് പറ്റുമോ? ഗൂഗിള്‍ തരുന്ന അഞ്ച് ലക്ഷത്തിന്റെ സ്‌കോളര്‍ഷിപ് നിങ്ങള്‍ക്കും നേടാം. ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഗൂഗിള്‍ സംഘടിപ്പിക്കുന്ന ഡൂഡില്‍ മത്സരത്തിലാണ് ഈ സുവര്‍ണാവസരം. 1-2, 3-4, 5-6, 7-8, 9-10 ക്ലാസുകളിലായി അഞ്ചു വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. ദേശീയതലത്തില്‍ വിജയിക്കുന്ന ഒരാള്‍ക്ക് അഞ്ചു ലക്ഷത്തിന്റെ സ്‌കോളര്‍ഷിപ്പും സ്‌കൂളിന് രണ്ട് ലക്ഷത്തിന്റെ ടെക്‌നോളജി പാക്കേജും ലഭിക്കും. വിധികര്‍ത്താക്കളുടെ തീരുമാനത്തിനു പുറമെ പൊതുവോട്ടിങ്ങിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും വിജയിയെ തീരുമാനിക്കുക. ഏീീഴഹല.രീാ വെബ്‌സൈറ്റില്‍ ലഭിക്കുന്ന പ്രവേശന ഫോം ഡൗണ്‍ലോഡ് ചെയ്ത് കൊറിയറായും ഓണ്‍ലൈനായും ഡൂഡില്‍ സമര്‍പ്പിക്കാം. ഒരാള്‍ക്ക് ഒരുതവണമാത്രമാണ് അപേക്ഷിക്കാനാകുക. തെരഞ്ഞെടുക്കപ്പെടുന്ന 20 ഡൂഡില്‍ ശിശുദിനമായ നവംബര്‍ 14ന് ഗൂഗിള്‍ ഇന്ത്യയുടെ ഹോം പേജില്‍ പ്രദര്‍ശിപ്പിക്കും.

share this post on...

Related posts