റഫാല്‍ ഇന്ത്യന്‍ ആകാശത്ത്; അകമ്പടിയായി സുഖോയ് വിമാനങ്ങള്‍ വിഡിയോ

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നുള്ള 5 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത്. യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്തയുമായി വിമാനങ്ങള്‍ ബന്ധപ്പെട്ടു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്ക് അല്‍പസമയത്തിനകം വിമാനങ്ങള്‍ എത്തും. രണ്ട് സുഖോയ്30എംകെഐ അകമ്പടിയോടെയാണ് അഞ്ചു റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ എത്തിയത്.
അബുദാബിയിലെ അല്‍ദഫ്ര വ്യോമതാവളത്തില്‍ നിന്നു രാവിലെയാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. ഫ്രാന്‍സിലെ മെറിനിയാക് വ്യോമതാവളത്തില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് വിമാനങ്ങള്‍ അബുദാബി വ്യോമതാവളത്തിലെത്തിയത്. ഇന്നലെ അവിടെ തങ്ങുകയായിരുന്നു.

Related posts