” ത്രീഡി അനുഭവം ഇനി മൊബൈലിലും… ”

3D-mobile-screen

കൊച്ചി: ഹോളിവുഡ് സിനിമകള്‍ അടക്കം ത്രീഡിയിലേക്ക് മാറ്റുകയാണ് കൊച്ചിയിലെ റേയ്‌സ് 3ഡി ടെക്‌നോളജി എന്ന സ്ഥാപനം. അതോടൊപ്പം കണ്ണടയില്ലാതെ ത്രീഡി അനുഭവം മൊബൈലില്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ സ്‌ക്രീന്‍ ഗാര്‍ഡും ഇവര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്ത് ആദ്യമായി 3 ഡി ചിത്രങ്ങളും വീഡിയോകളും ത്രീ ഡി കണ്ണടയില്ലാതെ മൊബൈലില്‍ കാണാനുള്ള അവസരമൊരുക്കുകയാണ് റെയ്‌സ് 3ഡി ടെക്‌നോളജീസ്. വൗ ത്രീഡി എന്ന് പേരിട്ടിരിക്കുന്ന സ്‌ക്രീന്‍ ഗാര്‍ഡ് ആണ് മാനേജിംഗ് ഡയറക്ടറായ അനുഭ സിന്‍ഹ അവതരിപ്പിച്ചിരിക്കുന്നത്. 2000 മുതല്‍ 3600 രൂപ വരെയാണ് സ്‌ക്രീന്‍ ഗാര്‍ഡിന്റെ വില. ഒപ്പം വൗ ത്രിഡി എന്ന ആപ്ലിക്കേഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്യണം. ആദ്യഘട്ടത്തില്‍ ഐഫോണുകളിലും പിന്നീട് ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ സ്‌ക്രീന്‍ഗാര്‍ഡ് ഉപയോഗിച്ച് ത്രീഡി ചിത്രങ്ങളും വീഡിയോകളും കാണാം.

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് ആദ്യ തോല്‍വി

മുംബൈ സ്വദേശിയായ അനുഭ അഞ്ച് വര്‍ഷം മുന്‍പാണ് കൊച്ചിയില്‍ റേയ്‌സ് ത്രിഡി ടെക്‌നോളജീസ് തുടങ്ങിയത്. യുകെ ആസ്ഥാനമായ ടെലികോം കോര്‍പറേറ്റ് ലൈക് പ്രൊഡക്ഷന്‍സ് ആണ് വൗ ത്രിഡി അവതരിപ്പിക്കുക. ശങ്കര്‍ സിനിമ 2.0 യുടെ ട്രെയിലര്‍ റിലീസ് വേദിയിലാണ് വൗ ത്രിഡി സ്‌ക്രീന്‍ഗാര്‍ഡും അവതരിപ്പിക്കുക. പുലിമുരുകന്‍, മഗധീര, രുദ്രമ ദേവി, റൈസ്, പിസ തുടങ്ങി എഴുപതോളം സിനിമകള്‍ അനുഭയും സംഘവും ത്രിഡിയിലേക്ക് മാറ്റിക്കഴിഞ്ഞു. അതിനിടയില്‍ വൗ ത്രിഡി സ്‌ക്രീന്‍ ഗാര്‍ഡിനെ തേടി ഹോളിവുഡിലെ അഡ്വാന്‍സിഡ് ഇമേജിങ് സൊസൈറ്റിയുടെ ടെക്‌നോളജി അവാര്‍ഡും എത്തി. ഈ സൊസൈറ്റിയില്‍ ഇടം പിടിക്കുന്ന ഇന്ത്യയിലെ ഏക സംരംഭവും അനുഭയുടേതാണ്. വെര്‍ച്വല്‍ റിയാലിറ്റിയിലും ഹോളോഗ്രഫിയിലും പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് അനുഭ സിന്‍ഹ.

share this post on...

Related posts