ലോക രാജ്യങ്ങള്‍ മുഴുവന്‍ കറങ്ങിയ 21കാരിയെ പരിചയപ്പെടാം

ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലേക്കും സഞ്ചരിക്കുക. ശരാശരിക്കും മുകളിലുള്ളവര്‍ക്ക് പോലും സ്വപനമായ കാര്യം അവിടുത്തെ കാഴ്ചകളും സംസ്‌കാരവും ഭക്ഷണവുമെല്ലാം ആസ്വദിക്കുക. യാത്രകള്‍ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും സ്വപ്നമായിരിക്കും ഇത്. എന്നാല്‍ ഇത് സാധ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ 21കാരിയായ ലെക്സി ആല്‍ഫ്രെഡ് എന്ന യുവതി ആ വലിയ സ്വപ്നം നിറവേറ്റിയിരിക്കുന്നു എന്നു മാത്രമല്ല,ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി റെക്കോര്‍ഡുമിട്ടു . മെയ് 31ന് ദക്ഷിണ കൊറിയയില്‍ എത്തിയതോടെയാണ് ല്ലെക്സി ഗ്ലോബിലെ 192 രാജ്യങ്ങളിലും സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയത്. 2013 ജൂലായ് 8ന് യു കെ സ്വദേശിയായ ജെയിംസ് ആസ്‌ക്വിത് നേടിയ ഗിന്നസ് റെക്കോര്‍ഡിനെ മറികടന്നാണ് ലക്സി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഫെഡറല്‍ സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയില്‍ കാലെടുത്ത് വച്ച് റെക്കോര്‍ഡ് നേടുമ്പോള്‍ 24 വയസും 192 ദിവസവുമായിരുന്നു ജെയിംസിന്റെ പ്രായം.

share this post on...

Related posts