മീഷോ ആപ്പ് ഇപ്പോള്‍ മലയാളത്തിലും

മീഷോ ആപ്പ് ഇപ്പോള്‍ മലയാളത്തിലും

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്റര്‍നെറ്റ് കൊമേഴ്‌സ് കമ്പനിയായ മീഷോ മലയാളം ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി. ഇ-കൊമേഴ്‌സ് രംഗം എല്ലാവര്‍ക്കുമാക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന് ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ കൂടി മീഷോ പ്ലാറ്റ്‌ഫോമില്‍ ഉള്‍ക്കൊള്ളിച്ചത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി ഒഡിയ എന്നീ ഭാഷകളാണ് മീഷോ ആപ്പില്‍ പുതിയതായി ചേര്‍ത്തത്. അക്കൗണ്ടിലേക്കും ഉല്‍പ്പന്ന വിവരങ്ങളിലേക്കും പ്രവേശിക്കുന്നതിനും, ഓര്‍ഡറുകള്‍ നല്‍കുന്നതിനും, ട്രാക്ക് ചെയ്യുന്നതിനും, പേയ്‌മെന്റുകള്‍ നടത്തുന്നതിനും, ഡീലുകളും കിഴിവുകളും നേടുന്നതിന് ആന്‍ഡ്രോയിഡ് ഫോണുകളില്‍ മീഷോ ഉപഭോക്താക്കള്‍ക്ക് ഇനി ഇഷ്ട ഭാഷ തിരഞ്ഞെടുക്കാം. തങ്ങളുടെ ഉപയോക്താക്കളില്‍ 50 ശതമാനവും ഇ-കൊമേഴ്‌സ് ആദ്യമായി ഉപയോഗിക്കുന്നവരാണ്, പ്ലാറ്റ്‌ഫോമില്‍ പ്രാദേശിക ഭാഷകള്‍ അവതരിപ്പിക്കുന്നതിലൂടെ ഭാഷാ തടസങ്ങള്‍ ഇല്ലാതാക്കാനാണ് മീഷോ ലക്ഷ്യമിടുന്നതെന്ന് മീഷോ സ്ഥാപകനും സിടിഒയുമായ സഞ്ജീവ് ബര്‍ണ്‍വാള്‍ പറഞ്ഞു.

Read More

ബൊലേറോ മാക്‌സ് പിക്ക്-അപ്പ് അവതരിപ്പിച്ച് മഹീന്ദ്ര

ബൊലേറോ മാക്‌സ് പിക്ക്-അപ്പ് അവതരിപ്പിച്ച് മഹീന്ദ്ര

കൊച്ചി: 2 മുതല്‍ 3.5 ടണ്‍ വരെയുള്ള ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വിഭാഗത്തില്‍ മുന്‍നിരയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (എം&എം) ഇന്ത്യയുടെ ഗതാഗത ലോജിസ്റ്റിക് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഭാവിയിലേക്കുള്ള പിക്കപ്പുകളുടെ പുതിയ ബ്രാന്‍ഡായ ബൊലേറോ മാക്‌സ് പിക്ക്-അപ്പ് പുറത്തിറക്കി. മികച്ച വാഹന മാനേജ്‌മെന്റ് ലഭ്യമാക്കുന്നതിനും ബിസിനസ് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഐമാക്‌സ് ടെലിമാറ്റിക്‌സ് സൊല്യൂഷന്‍, ദൈര്‍ഘ്യമേറിയ റൂട്ടുകളില്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന സെഗ്മെന്റ് ലീഡിങ് കംഫര്‍ട്ട്-സേഫ്റ്റി ഫീച്ചറുകള്‍ എന്നിങ്ങനെ നൂതന കണക്റ്റഡ് സാങ്കേതിക വിദ്യയുമായാണ് ഏറ്റവും പുതിയ പിക്കപ്പ് വാഹനം എത്തുന്നത്. പുതിയ ഫ്രണ്ട് ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, ഡിജിറ്റല്‍ ക്ലസ്റ്ററോടുകൂടിയ പ്രീമിയം ഡാഷ്‌ബോര്‍ഡ് തുടങ്ങിയ പ്രീമിയം ഡിസൈന്‍ ഫീച്ചറുകളുമായാണ് ഇത് എത്തുന്നത്. ഉപഭോക്താക്കളുടെ ജീവിതത്തെ സ്വാധീനിക്കാനും കൂടുതല്‍ സമ്പാദിക്കാന്‍ അവരെ സഹായിക്കുന്നതിനും തങ്ങള്‍ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍…

Read More

സ്ത്രീകള്‍ക്കായി പുതിയ ക്യാമ്പെയിനുമായി ഫ്ളിപ്കാര്‍ട്ട് ഷോപ്‌സി

സ്ത്രീകള്‍ക്കായി പുതിയ ക്യാമ്പെയിനുമായി ഫ്ളിപ്കാര്‍ട്ട് ഷോപ്‌സി

കൊച്ചി- സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ക്യാമ്പെയിനുമായി ഫ്ളിപ്കാര്‍ട്ട് ഷോപ്‌സി.ബോളീവുഡ് സിനിമാ താരം സാറ അലിഖാനാണ് ആജ് ഷോപ്പ്‌സി കിയ ക്യാ? എന്ന പുതിയ ക്യാമ്പെയിനില്‍. ആളുകള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സാധനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് ലഭ്യമാക്കി രാജ്യത്തുടനീളം ഷോപ്‌സിയെ വികസിപ്പിക്കുക എന്നതാണ് ക്യാമ്പെയിനിന്റെ പ്രധാന ലക്ഷ്യം. സാറ അലിഖാന്‍ അഭിനയിക്കുന്ന പരസ്യ ചിത്രം ടിവി,ഡിജിറ്റല്‍, യൂട്യൂബ് തുടങ്ങിയ പ്ലാറ്റഫോമുകളിലൂടെ വിവിധ ഭാഷകളില്‍ ആളുകളിലേക്ക് എത്തും. കഴിഞ്ഞ ആറ് മാസത്തിനിടെ, നോര്‍ത്ത്, വെസ്റ്റ് സോണുകളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ഈ പ്ലാറ്റ്‌ഫോമില്‍ 1.4 മടങ്ങ് വര്‍ദ്ധിച്ചതായാണ് ഷോപ്‌സിയുടെ കണക്ക്. മൂല്യാധിഷ്ഠിതവും സൗകര്യപ്രദവുമായ ഷോപ്പിങ് അനുഭവം വാഗ്ദാനം ചെയ്യാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫ്‌ലിപ്പ് കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റും ന്യൂ ബിസിനസ് മേധാവിയുമായ ആദര്‍ശ് മേനോന്‍ പറഞ്ഞു. പുതിയ ക്യാമ്പെയിന്‍ തന്നെപ്പോലെ ഷോപ്പിങ് ഇഷ്ടപ്പെടുന്ന പലരെയും സ്വാധീനിക്കുമെന്ന് സാറ അലിഖാന്‍ പറഞ്ഞു….

Read More

ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ജനസേവന കേന്ദ്രത്തിന് ടിവി കൈമാറി

ബോചെ ഫാന്‍സ് ചാരിറ്റബിള്‍  ട്രസ്റ്റ് ജനസേവന കേന്ദ്രത്തിന് ടിവി കൈമാറി

മണ്ണാര്‍കാട്: ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മണ്ണാര്‍കാട് നഗരസഭാ ജനസേവനകേന്ദ്രത്തിന് സൗജന്യമായി ടിവി നല്‍കി.  ബോചെ ഫാന്‍സ് കോഓര്‍ഡിനേറ്റര്‍ നൗഫലില്‍ നിന്നും മണ്ണാര്‍കാട് എം.എല്‍.എ. അഡ്വ. എന്‍. ഷംസുദ്ദീന്‍, നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

Read More