ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചു: 99 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി

ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചു:      99 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചതിന് കൊല്‍ക്കത്തയിലെ സെന്റ് സേവിയേഴ്‌സ് സര്‍വകലാശാല 99 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് പ്രൊഫസര്‍. തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും യൂണിവേഴ്‌സിറ്റിയുടെ മുഖഛായയ്ക്ക് കോട്ടം തട്ടിയതിനാല്‍ 99 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടും എന്ന് പ്രൊഫസര്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയുന്നു. ഒരു കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് പ്രൊഫസര്‍ക്കെതിരെ നടപടി എടുത്തത്. തന്റെ മകന്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ചില ചിത്രങ്ങള്‍ നോക്കുന്നത് ശ്രദ്ധയില്‌പെട്ടു. ഈ ചിത്രങ്ങള്‍ ശ്രദ്ധിച്ചപ്പോഴാണ് പ്രൊഫസര്‍ ബിക്കിനിയില്‍ നില്‍ക്കുന്നതാണെന്ന് മനസ്സിലായത്. അടിവസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു അധ്യാപികയ്ക്ക് യോജിച്ചതല്ല. അത് മോശവും അസഭ്യവുമാണ്. പരാതിയ്ക്ക് പിന്നാലെ വിശദീകരണം നല്‍കാനായി പ്രൊഫസരെ വിളിപ്പിച്ചു. രജിസ്ട്രാറും വൈസ് ചാന്‍സിലര്‍ ഫാദര്‍ ഫെലിക്‌സ് രാജുമാണ് കമ്മറ്റിയിലുണ്ടായിരുന്നത്. പരാതിക്കത്ത് പരസ്യമായി വായിച്ചതിനു ശേഷം തന്നോട്…

Read More

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കായി വി

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി  നെറ്റ്‌വര്‍ക്കായി വി

കൊച്ചി: ഉപഭോക്താക്കളുടെ മൊബൈല്‍ അനുഭവം വിലയിരുത്തുന്ന സ്വതന്ത്ര ആഗോള സംവിധാനമായ ഓപ്പണ്‍സിഗ്‌നലിന്റെ ‘ഇന്ത്യ മൊബൈല്‍ നെറ്റ്‌വര്‍ക്ക് അനുഭവ റിപ്പോര്‍ട്ട് – ഏപ്രില്‍ 2022’ പ്രകാരം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കായി വിയെ തെരഞ്ഞെടുത്തു. രാജ്യവ്യാപകമായി ഡൗണ്‍ലോഡിങിന്റെ കാര്യത്തിലും അപ്ലോഡിങിന്റെ കാര്യത്തിലും വി ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കായി. 2021 ഡിസംബര്‍ ഒന്നു മുതല്‍ 2022 ഫെബ്രുവരി 28 വരെ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ 4ജി നെറ്റ് വര്‍ക്ക് അനുഭവങ്ങള്‍ വിലയിരുത്തിയാണ് ഓപ്പണ്‍സിഗ്‌നല്‍ ഈ പഠനം നടത്തിയത്. 22 ടെലികോം സര്‍ക്കിളുകളിലെ നഗരങ്ങളിലെ ഡാറ്റ വേഗത വിശകലനം ചെയ്തിരുന്നു. വി എല്ലാ വേഗതാ പുരസ്‌ക്കാരങ്ങളും നേടിയതായി ഓപ്പണ്‍ സിഗ്‌നല്‍ ടെക്‌നികല്‍ അനലിസ്റ്റ് ഹാര്‍ദിക് ഖാത്രി പറഞ്ഞു. വി നെറ്റ്‌വര്‍ക്കില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ശരാശി 13.6 എംബിപിഎസ് ഡൗണ്‍ലോഡ് സ്പീഡും 4.9 എംബിപിഎസ് എന്ന അപ്ലോഡ് സ്പീഡും…

Read More