വെജിറ്റേറിയനാണോ? ‘ബി12’ ഡെഫിഷ്യന്‍സിയെ കുറിച്ച് അറിയേണ്ടതെല്ലാം..

വെജിറ്റേറിയനാണോ? ‘ബി12’ ഡെഫിഷ്യന്‍സിയെ      കുറിച്ച് അറിയേണ്ടതെല്ലാം..

ഓരോ പുതു വര്‍ഷത്തിലും സസ്യാഹാരത്തിലേക്ക് മാറുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ശരീരത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ആഹാരത്തില്‍ നിന്നും ലഭിക്കുന്നുണ്ടോ എന്നത് ഏവരിലും ഒരു ചോദ്യമായി അവശേഷിക്കാറുണ്ട്. സസ്യാഹാരത്തില്‍ സാധാരണയായി ഫൈബറിന്റെ അംശം കുടുതലായിരിക്കും. അതേസമയം കൊളസ്ട്രോള്‍ കുറവുമായിരിക്കും. സസ്യാഹാരം കഴിക്കുന്നവരില്‍ വിറ്റാമിന്‍ ബി12′ ഉള്‍പ്പെടെ പല പോഷകങ്ങളുടെ കുറവും സസ്യാഹാരികള്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന പാല്‍, മുട്ട, ഇറച്ചി, മത്സ്യം എന്നിവയില്‍ നിന്നാണ് ബി12 ശരീരത്തില്‍ എത്തുന്നത്. സസ്യാഹാരികളില്‍ ഇത് സാധ്യമല്ലാത്തതിനാല്‍ ബി12’ന്റെ അഭാവം ഉണ്ടാകാറുണ്ട്. എന്നാല്‍ സപ്പ്ളിമെന്റുകളിലൂടെ ഡെഫിഷ്യന്‍സി പരിഹരിക്കാമെന്നാണ് പലരും കരുതുന്നതും. ഡിഎന്‍എയുടെയും അരുണ രക്താണുക്കളുടെയും നിര്‍മ്മാണത്തിലും ‘ബി12 ന് നിര്‍ണ്ണായക പങ്കുണ്ട്. കൂടാതെ ബി12 പോലുള്ള വിറ്റാമിനുകളുടെ കുറവ് നാഡികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. സമീകൃതമായ ആഹാരശൈലിയിലൂടെയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നല്‍കുന്ന സപ്പ്‌ളിമെന്റുകളിലൂടെയും മാത്രമേ ‘ബി12’ ന്റെ കുറവ്…

Read More

അമിതവണ്ണം പമ്പകടക്കാന്‍ കുടംപുളിവെള്ളം കൊണ്ടൊരു വിദ്യ

അമിതവണ്ണം പമ്പകടക്കാന്‍ കുടംപുളിവെള്ളം കൊണ്ടൊരു വിദ്യ

പൊണ്ണത്തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിനൊന്നും പലം കണ്ടിട്ടില്ല എന്നതാണ് സത്യാവസ്ഥ. അങ്ങനെ നിരാശരായിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. കുടംപുളിയിട്ട വെള്ളം കുടിച്ചാല്‍ ആഴ്ചകള്‍ക്കുള്ളില്‍ അമിത വണ്ണം പമ്പകടക്കും. അടിവയറ്റിലെ കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ വെള്ളം ഉപയോഗപ്രദമാണ്. കൊളസ്ട്രോള്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാനും കുടംപുളിയിട്ട വെള്ളം കഴിക്കാവുന്നതാണ്. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. രണ്ടോ മൂന്നോ കുടം പുളി രാത്രിയില്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഇട്ട് വെക്കണം. ഇത് ചുരുങ്ങിയത് ആറ് മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ ഇട്ട് വെക്കാന്‍ ശ്രദ്ധിക്കണം. അതിന് ശേഷം രാവിലെ എടുത്ത് രണ്ട് ഗ്ലാസ്സ് വെള്ളം ചൂടാക്കി ഇതിലേക്ക് കുതിര്‍ത്ത് വെച്ചിരിക്കുന്ന കുടംപുളി ചേര്‍ക്കുക. പിന്നീട് വെള്ളം നല്ലതു പോലെ വറ്റിയ ശേഷം ഇത്…

Read More

സീതാ രാമം ഒരിക്കലും മിസ്സാക്കരുതെന്ന് നാനി; നന്ദി പറഞ്ഞ് ദുൽഖർ

സീതാ രാമം ഒരിക്കലും മിസ്സാക്കരുതെന്ന് നാനി; നന്ദി പറഞ്ഞ്  ദുൽഖർ

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍(Dulquer Salmaan), മൃണാള്‍ താക്കൂര്‍ ചിത്രമാണ് സീതാ രാമം. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തിയ ചിത്രത്തിന് റിലീസ് സമയം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍ താരം നാനി(nani) ചിത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തെ ക്ലാസിക് എന്നാണ് നാനി വിശേഷിപ്പിച്ചത്. ദുല്‍ഖറിന്റയും മൃണാളിന്റേയും കമ്പോസര്‍ വിശാലിന്റെയും സംവിധായകന്‍ ഹനു രാഘവപുടിയുടെയും പേരെഴുതി ലവ് ഇമോജി ഇട്ട് സീതാ രാമം, ക്ലാസിക്, പിരിയഡ്, ഒരിക്കലും മിസ്സ് ആക്കരുത് എന്നാണ് നാനി ട്വീറ്റ് ചെയ്ത്. നാനിക്ക് മറുപടി നല്‍കാനും ദുല്‍ഖര്‍ മറന്നില്ല. ‘വളരെ നന്ദി ബ്രദര്‍. ഒരുപാട് സ്നേഹം, നിങ്ങളുടെ ഒന്നിലധികം ഫാന്‍സ് ഹാന്‍ഡിലുകള്‍ കാരണം ഞാന്‍ ഡബിള്‍ ചെക്ക് ചെയ്തു,’ എന്നാണ് ദുല്‍ഖര്‍ നാനിക്ക് മറുപടി നല്‍കിയത്.

Read More

വാഴപ്പഴം കൊണ്ടൊരു ഫേസ് പാക്ക്…

വാഴപ്പഴം കൊണ്ടൊരു ഫേസ് പാക്ക്…

വാഴപ്പഴത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്നുപറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. ഇതില്‍ മുഖകാന്തി വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. വാഴപ്പഴത്തില്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍, പുള്ളികള്‍ തുടങ്ങിയ അകാല വാര്‍ദ്ധക്യത്തിന്റെ അടയാളങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അവയില്‍ നിന്നും മുക്തി നേടാനും വാഴപ്പഴം ഫലപ്രദമാണ്. കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന സിലിക്ക എന്ന സംയുക്തം വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മം ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കും. ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള ഫിനോലിക്‌സും വാഴപ്പഴതൊലിയിലുണ്ടെന്നും നടി ഭാഗ്യശ്രീ പറയുന്നു. ആന്റിഓക്സിഡന്റുകളാലും നാരുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമായ വാഴപ്പഴം ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഒരു മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തെ ഈര്‍പ്പമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വാഴപ്പഴം കൊണ്ടൊരു ഫേസ് പാക്ക്… ഒരു വാഴപ്പഴം ചെറിയ കഷ്ണങ്ങളായി മുറിക്കുക. ശേഷം പഴം പേസ്റ്റാക്കുക. ശേഷം അതിലേക്ക്…

Read More

ഉദര-ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഈ പഴങ്ങള്‍ ശീലമാക്കൂ…….

ഉദര-ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഈ പഴങ്ങള്‍ ശീലമാക്കൂ…….

മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. വയറ്റിലെ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും നമ്മുടെ ശരീരത്തെ ശരിക്കും ബാധിക്കും. മോശം ഭക്ഷണ ശീലങ്ങള്‍ പലപ്പോഴും ദഹനപ്രശ്നത്തിന് കാരണമാകും. ദഹനക്കേട് നിങ്ങള്‍ക്ക് വയറുവേദന, നെഞ്ചെരിച്ചില്‍,ഓക്കാനം,ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനായി നിങ്ങളുടെ ദഹനാരോഗ്യം പരിപാലിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ദഹനവ്യവസ്ഥ സ്വാഭാവികമായി സുഗമമായി പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. ഉയര്‍ന്ന നാരുകളുള്ള ചില പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുമെന്ന് നിങ്ങള്‍ കഴിക്കേണ്ട ചില മികച്ച പഴങ്ങള്‍ ഇതാ. ആപ്രിക്കോട്ട് ആപ്രിക്കോട്ട് പഴത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇതുകൂടാതെ, മലബന്ധം തടയാനും നിങ്ങളുടെ വന്‍കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും കഴിയുന്ന ഉയര്‍ന്ന ഫൈബറും ആപ്രിക്കോട്ടിലുണ്ട്. ആപ്പിള്‍ ആപ്പിള്‍ കഴിക്കുന്നത് തീര്‍ച്ചയായും…

Read More

OnePlus 10T 5G സ്മാർട്ട് ഫോണുകൾ ആമസോണിൽ

OnePlus 10T 5G സ്മാർട്ട് ഫോണുകൾ ആമസോണിൽ

വണ്‍പ്ലസ്സിന്റെ ഏറ്റവും പുതിയ OnePlus 10T സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു.മികച്ച സവിശേഷതകള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുതന്നെയാണ് ഈ OnePlus 10T സ്മാര്‍ട്ട് ഫോണുകളും ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് 150W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് തന്നെയാണ്.ആമസോണിലൂടെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് . ഈ OnePlus 10T സ്മാര്‍ട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകള്‍ ഡിസ്പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.7 ഇഞ്ചിന്റെ Full HD+ AMOLED ഡിസ്പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.കൂടാതെ 120Hz റിഫ്രഷ് റേറ്റും അതുപ്പോലെ തന്നെ HDR10+ സപ്പോര്‍ട്ടും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ്.അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Qualcomm Snapdragon 8+ Gen 1 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം…

Read More

ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

ബർലിൻ കുഞ്ഞനന്തൻ നായർ  അന്തരിച്ചു

ബർലിൻ കുഞ്ഞനന്തൻ നായർ (97 ) അന്തരിച്ചു. വൈകിട്ട് ആറ് മണിയോടെ കണ്ണൂർ നാറാത്തെ വസതിയിലായിരുന്നു അന്ത്യം. ആദ്യകാല പത്രപ്രവർത്തകനും ഇഎംഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു.

Read More

ഫോട്ടോ അപ്ലോഡിങ്ങില്‍ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം

ഫോട്ടോ അപ്ലോഡിങ്ങില്‍ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം

പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റാഗ്രാം അള്‍ട്രാ-ടോള്‍ 9:16 ഫോട്ടോകള്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുമെന്നാണ് ഇന്‍സ്റ്റാഗ്രാം അറിയിച്ചത്. പ്രതിവാര ആസ്‌ക് മി എനിതിംഗ് പരിപാടിയില്‍ ഇന്‍സ്റ്റാഗ്രാം സിഇഒ ആദം മൊസേരി പുതിയ പരീക്ഷണത്തെ കുറിച്ച് പറഞ്ഞത്. നിലവില്‍ ഫോട്ടോകള്‍ ക്രോപ്പ് ചെയ്താല്‍ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകള്‍ വരുന്നതോടെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ സ്‌ക്രീന്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വിഷ്വല്‍ കാണാന്‍ കഴിയും. വീഡിയോകള്‍ക്കൊപ്പം ഇന്‍സ്റ്റാഗ്രാം ഫീഡിന്റെ പുതിയ സൈസ് സ്‌ക്രീന്‍ പതിപ്പ് ഉള്‍പ്പെടുന്ന ആപ്ലിക്കേഷനില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും ആദം മൊസേരി പറഞ്ഞു. വീഡിയോകള്‍ക്ക് മാത്രമല്ല, ഫോട്ടോകള്‍ക്ക് ഈ സ്‌ക്രീന്‍ അനുഭവം കൂടുതല്‍ രസകരവും ആകര്‍ഷകവുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പുതിയ ഫീഡ് പോസ്റ്റുകളുടെ അടിയിലേക്ക് ഓവര്‍ലേ ഗ്രേഡിയന്റുകള്‍ ചേര്‍ക്കുന്നുണ്ട്. ഇതോടെ ടെക്സ്റ്റ് വായിക്കാന്‍…

Read More

ഓണ സമ്മാനമൊരുക്കി വോഗ് ഐവെയര്‍

ഓണ സമ്മാനമൊരുക്കി വോഗ് ഐവെയര്‍

കൊച്ചി : പ്രിയപ്പെട്ടവര്‍ക്ക് ഓണസമ്മാനം നല്‍കാനുള്ള സണ്‍ ഗ്ലാസുകളുമായി വോഗ് ഐ വെയര്‍. വോഗിന്റെ ക്ലാസിക്, ബോള്‍ഡ്, അവന്റ്-ഗാര്‍ഡ്, ട്രെന്‍ഡി കളക്ഷനുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. ആഘോഷ വേളകള്‍ക്ക് അനുയോജ്യമായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായുള്ള കളക്ഷനുകള്‍ ഉണ്ട്. സ്ത്രീകള്‍ക്കായുള്ള ഹവാന ഗോള്‍ഡ് ഫ്രെയിം, പിങ്ക് ഗ്രേഡിയന്റ് ബ്ലൂ ലെന്‍സുള്ള ടോപ് ഡാര്‍ക് ലെന്‍സ്, ഡാര്‍ക്ക് ഗ്രേ നിറത്തിലുള്ള ലെന്‍സ്, പുരുഷന്‍മാര്‍ക്കുള്ള ഫാന്റോസിന്റെ ഫ്രെയിമിന്റെ ആകൃതിയിലുള്ള ബ്രൗണ്‍ ലെന്‍സ്, ചതുരാകൃതിയിലുള്ള ഫ്രെയിമില്‍ കടും പച്ച ലെന്‍സുകള്‍,ഗ്രേ നിറത്തിലുള്ള ഗ്രേഡിയന്റ് ലെന്‍സുകളുള്ള നീല ഫ്രെയിം, കടും നീല ലെന്‍സുകളുള്ള മഞ്ഞ ഹവാന ഫ്രെയിം, ഇരുണ്ട ഹവാന ഫ്രെയിം, ബ്രൗണ്‍ ഗ്രേഡിയന്റ് ലെന്‍സുകള്‍ തുടങ്ങി നിരവധി കളക്ഷനുകളും ഉണ്ട്. വോഗ് ഐവെയറിന്റെ എല്ലാ ഷോ റൂമുകളിലും ഓണ്‍ലൈനിലും പുതിയ സണ്‍ ഗ്ലാസുകള്‍ ലഭ്യമാണ്. ടൈറ്റാന്‍ ഐപ്ലസ് , ആമസോണ്‍ ഇന്ത്യ, എജിയോ, നൈക്ക,…

Read More

ബാലഗോകുലം വേദിയിൽ സിപിഐഎം മേയർ’ ; സിപിഐഎം ചിലവിൽ ആർഎസ്എസ് മേയറെ കിട്ടിയെന്ന് കോൺഗ്രസ്

ബാലഗോകുലം വേദിയിൽ സിപിഐഎം മേയർ’ ; സിപിഐഎം ചിലവിൽ ആർഎസ്എസ് മേയറെ കിട്ടിയെന്ന് കോൺഗ്രസ്

ആർഎസ്എസ് വേദിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിമർശനവുമായി കോൺഗ്രസ്. സിപിഐഎം ചിലവിൽ ആർഎസ്എസ് മേയറെ കിട്ടിയെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ വിമർശിച്ചു. മേയര്‍ക്കെതിരെ സിപിഐഎം നടപടിയെടുക്കാന്‍ തയാറാണോയെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു. എന്നാൽ വിമർശനത്തിന് വിശദീകരണവുമായി കോഴിക്കോട് മേയർ രംഗത്തെത്തി. വിവാദത്തിൽ ദുഃഖമുണ്ട്, മനസ്സിൽ വർഗീയതയില്ലെന്ന് മേയർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർദേശിച്ചിട്ടില്ല മേയറെന്ന നിലയ്ക്ക് സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോള്‍ പോയി. ശിശുപാലനത്തെ കുറിച്ചാണ് സംസാരിച്ചത്. വര്‍ഗീയതയെക്കുറിച്ചല്ല. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങണമെന്ന് തോന്നിയില്ലെന്നും മേയര്‍ കോഴിക്കോട്ട് പറഞ്ഞു.

Read More