ലാലേട്ടന് പിന്നാലെ കൊട്ടാരം പോലത്തെ ഫ്ലാറ്റ് സ്വന്തമാക്കി ആന്റണി പെരുമ്പാവൂര്‍

ലാലേട്ടന് പിന്നാലെ കൊട്ടാരം പോലത്തെ ഫ്ലാറ്റ് സ്വന്തമാക്കി ആന്റണി പെരുമ്പാവൂര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആന്റണി പെരുമ്പാവൂര്‍. താരരാജാവ് മോഹന്‍ലാലിന്റെ മനസൂക്ഷിപ്പുകാരനും നിര്‍മ്മാതാവും നടനുമാണ് ആന്റണി പെരുമ്പാവൂര്‍.ലാലേട്ടന്റെ ഡ്രൈവര്‍ ആയി എത്തിയ ആന്റണി ഇന്ന് ലാലേട്ടന്റെ എല്ലാമെല്ലമാണ്.ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. കൊട്ടാര സദൃശ്യമായ അതിഗംഭീര ഫ്ലാറ്റ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ജനല്‍ തുറന്നിട്ടാല്‍ അറബി കടലിന്റെ മനോഹരമായ വ്യൂ ഉള്ള ഫ്ലാറ്റ് ആണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നടന്‍ അനൂപ് മേനോന്‍ ആണ് ഈ ഫ്ലാറ്റ് ആദ്യമായി ആരാധകരെ കാണിച്ചിരിക്കുന്നത്. ഫ്ലാറ്റിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.അനൂപ് മേനോന്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ഡിലൈഫ് ആണ് ഈ ഫ്ലാറ്റ് ഒരുക്കിയിട്ടുള്ളത്. കൊച്ചി കായലിനരികെ ആണ് ഫ്ലാറ്റ്. ആന്റണിയും ഭാര്യയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാലും കൊച്ചിയില്‍ ഒരു ആഡംബര…

Read More

ഐസ് ക്രീം നല്ലതോ ചീത്തയോ,ഐസ്‌ക്രീം അധികം കഴിച്ചാലുള്ള ദോഷങ്ങള്‍

ഐസ് ക്രീം നല്ലതോ ചീത്തയോ,ഐസ്‌ക്രീം അധികം കഴിച്ചാലുള്ള ദോഷങ്ങള്‍

മിക്കവര്‍ക്കും ഐസ്‌ക്രീം എന്ന് കേള്‍ക്കുമ്പോള്‍ മുഖത്ത് ഒരു സന്തോഷമുണ്ടാകും. കാരണം, മിക്ക ആളുകളും ഐസ്‌ക്രീം ഇഷ്ടപ്പെടുന്നു. ആഘോഷവേളകളില്‍ ഒരു കൂട്ടാണ് ഐസ്‌ക്രീം. ഇത് നമ്മുടെ മനസ്സിന് ആശ്വാസം നല്‍കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. ഒരു സുഖപ്രദമായ ഭക്ഷണം പോലെയാണ് ഐസ്‌ക്രീം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അമിതമായി ഐസ്‌ക്രീം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ദഹന ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന ധാരാളം കലോറികളും അഡിറ്റീവുകളും ഇതിലുണ്ട്. അമിതമായി ഐസ്‌ക്രീം കഴിക്കുമ്പോളോ രാത്രിയില്‍ ഐസ്‌ക്രീം കഴിക്കുമ്പോഴോ നിങ്ങളുടെ ശരീരത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. ഐസ്‌ക്രീം അധികമായി കഴിച്ചാലുള്ള ചില ദോഷഫലങ്ങള്‍ ഇതാ. ഐസ് ക്രീം നല്ലതോ ചീത്തയോ അധികം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടില്ലാത്ത ഒന്നാണ് ഐസ്‌ക്രീം. അതില്‍ ധാരാളം കൊഴുപ്പുകളും പഞ്ചസാരകളും അഡിറ്റീവുകളും നിങ്ങളുടെ തടിയും ഭാരവും വര്‍ദ്ധിപ്പിക്കുന്ന മറ്റ് ചേരുവകളും അടങ്ങിയിരിക്കുന്നു. കുറച്ച് ദിവസത്തെ ഇടവേളയില്‍ ഐസ്‌ക്രീം കഴിക്കുന്നത്…

Read More

പണമ്പൂരില്‍ മത്സ്യബന്ധനബോട്ട് കടലില്‍ മുങ്ങി; ദൃശ്യങ്ങള്‍ ‘ ദി എഡിറ്ററിന് ‘

പണമ്പൂരില്‍ മത്സ്യബന്ധനബോട്ട് കടലില്‍ മുങ്ങി; ദൃശ്യങ്ങള്‍ ‘ ദി എഡിറ്ററിന് ‘

മംഗളൂരു പണമ്പൂരില്‍ മത്സ്യബന്ധനബോട്ട് കടലില്‍ മുങ്ങി. മറിഞ്ഞ ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയര്‍ രക്ഷിച്ചു. ബോട്ട് അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യം ദി എഡിറ്ററിന് ലഭിച്ചു. കൃഷ്ണ കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജയ് ശ്രീറാം എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ട് പൂര്‍ണമായി കടലില്‍ മുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരിക്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് സാരമായ പരുക്കുകളില്ല.

Read More

തൈരിനോടൊപ്പം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കഴിക്കല്ലേ; വിപരീത ഫലം തരും

തൈരിനോടൊപ്പം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കഴിക്കല്ലേ; വിപരീത ഫലം തരും

ആയുര്‍വ്വേദം എന്നത് വളരെയധികം പഴക്കമുള്ള പ്രചാരത്തിലുള്ള ഒരു ചികിത്സാരീതിയാണ്. പല മാറാത്ത രോഗങ്ങള്‍ക്കും പലരും പല സമയത്തായി ആയുര്‍വ്വേദത്തെ ആശ്രയിക്കുന്നു എന്നതാണ് സത്യം. പൂര്‍ണമായും ഫലപ്രാപ്തി നല്‍കുന്ന പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ഒന്നാണ് ആയുര്‍വ്വേദ ചികിത്സകള്‍. ഭക്ഷണത്തിന്റെ കാര്യത്തിലും ആയുര്‍വ്വേദം ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ ശ്രദ്ധിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ആയുര്‍വ്വേദ പ്രകാരം നാം ശ്രദ്ധിച്ച് കഴിക്കേണ്ട ഒന്നാണ് തൈര്. കാരണം തൈര് കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. കാരണം അത്രക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒറ്റമൂലിയായി നമുക്ക് തൈര് ഉപയോഗിക്കാം. ദഹന പ്രശ്നങ്ങള്‍ക്കും വയറിനുണ്ടാവുന്ന അസ്വസ്ഥതക്കും വായിലെ അള്‍സറിനും ഉള്‍പ്പടെ തൈരിന്റെ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ തൈര് ഉപയോഗിക്കുമ്പോള്‍ അതിനോടൊപ്പം ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ…

Read More

ലെസ്ബിയന്‍ പ്രണയകഥയുമായി ‘ഹോളി വൂണ്ട്’; ട്രെയിലര്‍ പുറത്ത്

ലെസ്ബിയന്‍ പ്രണയകഥയുമായി ‘ഹോളി വൂണ്ട്’; ട്രെയിലര്‍ പുറത്ത്

തിരുവനന്തപുരം: ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കുന്ന ‘ഹോളി വൂണ്ട്’ (Holy Wound Movie) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി പ്രതിപാദിക്കുന്നതാണ് സിനിമയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മോഡലും ബിഗ്‌ബോസ് താരവുമായ ജാനകി സുധീര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമൃത, സാബു പ്രൗദീന്‍ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ‘ഹോളി വൂണ്ട്’ കഥ പറഞ്ഞ് പോകുന്നത്. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ചിത്രം ഓര്‍മപ്പെടുത്തുന്നു. മലയാള സിനിമ ചരിത്രത്തില്‍ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ…

Read More

‘അവര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര് ചെയ്യുമ്പോള്‍ തോന്നുന്ന ഒരു ചൊറിച്ചില്‍’ സദാചാര വിമര്‍ശനങ്ങളോട് ജാനകി സുധീര്‍

‘അവര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര് ചെയ്യുമ്പോള്‍ തോന്നുന്ന ഒരു ചൊറിച്ചില്‍’   സദാചാര വിമര്‍ശനങ്ങളോട് ജാനകി സുധീര്‍

ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലെസ്ബിയന്‍ പ്രണയത്തിന്റെ പ്രമേയത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. ഓഗസ്റ്റ് 12ന് ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും ജാനകി സുധീര്‍ നല്‍കിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിനെതിരെ ഉയരുന്ന സദാചാര വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ജാനകി. 80vകളിലേയും 90 കളിലേയും ചിത്രങ്ങളിലുണ്ടായിരുന്ന ലൈംഗികത ആസ്വദിച്ചിരുന്നവര്‍ ഇപ്പോഴത്തെ ചിത്രങ്ങളെ സദാചാര കണ്ണുകളോടെ നോക്കുന്നതിനോട് ജാനകിയുടെ പ്രതികരണമെങ്ങനെയെന്നായിരുന്നു അഭിമുഖം ചെയ്തിരുന്നയാളുടെ ചോദ്യം. ‘അവര്‍ക്ക് ചെയ്യാന്‍ പറ്റാത്തതൊക്കെ ആള്‍ക്കാര്‍ ചെയ്യുമ്പോള്‍ തോന്നുന്ന ഒരു ചൊറിച്ചില്‍. എനിക്കത്രയേ തോന്നാറുള്ളു’ എന്നായിരുന്നു ജാനകിയുടെ മറുപടി. ട്രെയ്ലര്‍ പുറത്തു വന്നപ്പോള്‍ തന്നെ ഇത് ഫുള്‍ കളിയാണോ? ഇതു മാത്രമേ ഇതില്‍ ഉള്ളു? ഇങ്ങനെയൊക്കെയാണ് ചോദ്യം. അങ്ങനെയുള്ള കാറ്റഗറിയുള്ളവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. സിനിമയെ സിനിമയായിട്ട് കാണാന്‍ പറ്റുന്നവര്‍ക്ക് വളരെ…

Read More

പ്ലാങ്കത്തോണില്‍ ബജാജ് അലയന്‍സിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

പ്ലാങ്കത്തോണില്‍ ബജാജ് അലയന്‍സിന്  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

കൊച്ചി: ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്ലാങ്കത്തോണില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് സൃഷ്ടിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ അബ്‌ഡോമിനല്‍ പ്ലാങ്ക് പൊസിഷന്‍ പിടിച്ചതിനാണിത്. ബജാജ് അലയന്‍സ് പ്ലാങ്കത്തോണ്‍ പരിപാടിയില്‍ 4,454 ആളുകള്‍ ഒരുമിച്ച് ഒരു മിനിറ്റ് സമയം പ്ലാങ്ക് പൊസിഷന്‍ പിടിച്ചു. ചൈനയുടെ 3,118 എന്ന റെക്കോര്‍ഡ് മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. കമ്പനിയുടെ പ്ലാങ്ക് ടു തിങ്ക് സംരംഭത്തിന്റെ ഭാഗമായ പ്ലാങ്കത്തോണിന്റെ മൂന്നാം പതിപ്പിലാണ് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പുതിയ ഗിന്നസ് ലോക റിക്കാര്‍ഡ് സ്ഥാപിച്ചത്. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ സായുധ സേനകളോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനായി കമ്പനി പ്ലാങ്ക് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുവാന്‍ ക്ഷണിച്ചിട്ടുണ്ട്. മുന്‍ സൈനികര്‍ക്കിടയില്‍ സംരംഭകത്വം സുഗമമാക്കുന്നതിന് കമ്പനി സാമ്പത്തിക സംഭാവന നല്‍കുന്നുണ്ട്. സാങ്കേതിക വൈദഗ്ധ്യം നല്‍കല്‍,…

Read More

ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് തമാശയാകുന്നത്? കോമഡി സ്റ്റാര്‍സ് അവതാരകക്കെതിരെ ദീപ നിശാന്ത്

ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് തമാശയാകുന്നത്? കോമഡി സ്റ്റാര്‍സ് അവതാരകക്കെതിരെ  ദീപ നിശാന്ത്

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റിയാസ് സലീം റിയാസ് സലീം. വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയ റിയാസ് ടോപ് ത്രീ വരെ എത്തിയിരുന്നു.ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിയാസ്. തന്റെ ഉറച്ച നിലപാടുകള്‍ തന്നെയാണ് താരത്തെ പലപ്പോഴും വ്യത്യസ്ഥനാക്കിയത്. കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്‍സില്‍ റിയാസും ദില്‍ഷയും അതിഥിയായി എത്തിയിരുന്നു. ഷോയ്ക്കിടെ റിയാസും അവതാരകയായ മീരയും തമ്മില്‍ നടന്ന ചര്‍ച്ചയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. റിയാസിനോട് സെക്ഷ്വാലിറ്റിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയായിരുന്നു മീര ചോദിച്ചത്. ഇതിനൊക്കെ റിയാസ് കണക്കിനുള്ള മറുപടിയും നല്‍കി. ഷോയില്‍ എത്തിയ റിയാസിനോട് അവതാരക മീര ചോദിച്ച ചോദ്യങ്ങളും അതിന് റിയാസ് നല്‍കിയ മറുപടിയും ചര്‍ച്ചയായിരുന്നു. റിയാസ് ആണാണോ പെണ്ണാണോ എന്നാണ് എല്ലാ ഫോട്ടോകള്‍ക്കും അടിയില്‍ വരുന്ന കമന്റുകള്‍. റിയാസിന്റെ ഓറിയന്റേഷനില്‍ ചെറിയ വ്യത്യാസം ഉള്ള…

Read More

പുനീത് രാജ് കുമാറിന്റെ ഓര്‍മ്മയ്ക്കായി ‘അപ്പു എക്സ്പ്രസ്’; സൗജന്യ ആംബുലന്‍സ് നല്‍കി പ്രകാശ് രാജ്

പുനീത് രാജ് കുമാറിന്റെ ഓര്‍മ്മയ്ക്കായി ‘അപ്പു എക്സ്പ്രസ്’; സൗജന്യ ആംബുലന്‍സ് നല്‍കി പ്രകാശ് രാജ്

അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി ആംബുലന്‍സ് നല്‍കി നടന്‍ പ്രകാശ് രാജ്. സിഎസ്ഐ ഹോള്‍ഡ്സ്വര്‍ത്ത് മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് ആണ് ശനിയാഴ്ച അപ്പു എക്സ്പ്രസ് എന്ന ആംബുലന്‍സ് പ്രകാശ് രാജ് ഫൗണ്ടേഷന്‍ വഴി നടന്‍ സംഭാവന ചെയ്തത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും സൗജന്യ ആംബുലന്‍സുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിക്കവെ താരം പറഞ്ഞു. മൂന്ന് മാസത്തിനകം മിഷന്‍ ആശുപത്രിയില്‍ രക്തബാങ്ക് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൃത്യസമയത്ത് ആംബുലന്‍സ് കിട്ടിയിരുന്നെങ്കില്‍ അപ്പു രക്ഷപ്പെട്ടേനെ. എനിക്ക് അങ്ങനെ തോന്നുന്നു. അതിനാല്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ കര്‍ണാടകയിലെ എല്ലാ ജില്ലകളിലേക്കും ആംബുലന്‍സുകള്‍ നല്‍കാന്‍ ഞാന്‍ തീരുമാനച്ചതായി അദ്ദേഹം പറഞ്ഞു. പുനീത് ആരംഭിച്ച സാമൂഹിക പ്രവര്‍ത്തനങ്ങളും സേവനങ്ങളും ഞങ്ങള്‍ തുടരേണ്ടതുണ്ട്. കോവിഡ് കാലത്ത് എന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം സാമ്പത്തിക സഹായം നല്‍കിയിരുന്നു. എന്നാല്‍ പുനീത്…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്: ബോക്‌സിംഗില്‍ നീതു ഗന്‍ഗാസിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ബോക്‌സിംഗില്‍ നീതു ഗന്‍ഗാസിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ 48 കിലോഗ്രാം ബോക്‌സിംഗില്‍ നീതു ഗന്‍ഗാസ് ആണ് സ്വര്‍ണം നേടിയത്. ഇംഗ്ലണ്ടിന്റെ ഡെമി ജെയ്ഡിനെ കീഴടക്കി സുവര്‍ണ നേട്ടം കുറിച്ച നീതു സൂപ്പര്‍ താരം മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടത്. .

Read More