ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ-ബംഗാള്‍ തീരത്തിന് സമീപം പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിന്റെ വടക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കനത്ത മഴയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പുതിയതായി രൂപംകൊണ്ട ന്യൂനമര്‍ദം കേരളത്തില്‍ ഉടനീളം വ്യാപകമായി സ്വാധീനിക്കാനുള്ള സാധ്യത കുറവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ കനത്ത മഴ തുടര്‍ന്നേക്കാമെന്നും അതിനാല്‍ ജാഗ്രത തുടരണമെന്നുമാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാലും മണ്‍സൂണ്‍ പാത്തി തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതിനാലും ഈ മാസം പത്താം തിയതി വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് വിവരം. കേരളം, ലക്ഷദ്വീപ്…

Read More

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ വെടിവെപ്പ്; ഒരു സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ വെടിവെപ്പ്; ഒരു സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ ഉണ്ടായ വെടിവയ്പ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വെടിയുതിര്‍ത്ത സിഐഎസ്എഫ് ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഞ്ജിത്ത് സാരംഗി എന്ന സിഐഎസ്എഫ് ജവാനാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. മ്യൂസിയത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജവാനാണ് വെടിയുതിര്‍ത്തത്. കൊല്‍ക്കത്ത പൊലീസിന്റെ ഒന്നര മണിക്കൂറോളം നീണ്ട ഓപറേഷനൊടുവിലാണ് വെടിവയ്പ് നടത്തിയ ജവാനെ അറസ്റ്റ് ചെയ്തത്. വെടി വെക്കാനുണ്ടായ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 15 റൗണ്ട് വെടിവയ്പ്പ് ഇന്ത്യന്‍ മ്യൂസിയത്തില്‍ നടന്നെന്നാണ് കൊല്‍ക്കത്ത പൊലീസ് അറിയിക്കുന്നത്. 6.30നാണ് കൊല്‍ക്കത്ത പൊലീസ് വിവരമറിയുന്നത്. ഉടന്‍ തന്നെ പൊലീസ് മ്യൂസിയത്തിലേക്ക് പാഞ്ഞെത്തി. വെടിയേറ്റ മറ്റൊരു ജവാന്റെ നില ഗുരുതരമായി തുടരുകയാണ്. 2019ലാണ് ഇന്ത്യന്‍ മ്യൂസിയത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുക്കുന്നത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇന്ത്യന്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.

Read More

വീട് തകര്‍ന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

വീട് തകര്‍ന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് കാപ്പാട് പൊളിച്ചുകൊണ്ടിരുന്ന വീട് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. വെങ്ങളം സ്വദേശി രമേശനാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബീം തകര്‍ന്നാണ് അപകടമുണ്ടായതെന്നാണ് വിവരം.

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബോള്‍സില്‍ ഇന്ത്യന്‍ പുരുഷ ടീമിനു വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബോള്‍സില്‍ ഇന്ത്യന്‍ പുരുഷ ടീമിനു വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. ലോണ്‍ ബോള്‍സില്‍ ഇന്ത്യന്‍ പുരുഷ ടീം വെള്ളി മെഡല്‍ സ്വന്തമാക്കി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെതിരായ ഫൈനലില്‍ 5-18 എന്ന സ്‌കോറിനു വീണ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ലോണ്‍ ബോള്‍സ് വനിതാ, പുരുഷ ഇവന്റുകളില്‍ ഇന്ത്യ മെഡല്‍ നേടി. വനിതാ ലോണ്‍ ബോള്‍സില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ വെള്ളിമെഡല്‍ നേടി. തന്റെ തന്നെ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് സാബ്ലെയുടെ നേട്ടം. 8 മിനിട്ട് 11.20 സെക്കന്‍ഡിലാണ് അവിനാഷ് ഫിനിഷ് ചെയ്തത്. 8 മിനിട്ട് 12.48 സെക്കന്‍ഡ് ആയിരുന്നു താരത്തിന്റെ ദേശീയ റെക്കോര്‍ഡ്. 8 മിനിട്ട് 11. 15 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കെനിയന്‍ താരം അബ്രഹാം കിബിവോട്ട് ഈയിനത്തില്‍ സ്വര്‍ണം നേടി. അതേസമയം, വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പിവി സിന്ധു സെമിയില്‍ കടന്നു. മലേഷ്യയുടെ…

Read More

വടകരയിലെ സജീവന്റേത് കസ്റ്റഡി മരണം;ശരീരത്തില്‍ 11 മുറിവുകള്‍: ക്രൈം ബ്രാഞ്ച്

വടകരയിലെ സജീവന്റേത് കസ്റ്റഡി മരണം;ശരീരത്തില്‍ 11 മുറിവുകള്‍: ക്രൈം ബ്രാഞ്ച്

വടകരയിലെ സജീവന്റേത് കസ്റ്റഡി മരണമെന്ന് സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച്. സജീവന്റെ ശരീരത്തില്‍ പരുക്കുകളാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. സജീവന്റെ ശരീരത്തില്‍ ചതവുകള്‍ ഉള്‍പ്പെടെ 11 മുറിവുകളുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സജീവന്റെ മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. സബ് ഇന്‍സ്പക്ടര്‍ എം നിജേഷ്, സിപിഒ ഗിരീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സജീവന്റെ മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടിയിരുന്നത്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല്‍ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകില്‍ ചുവന്ന പാടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. വടകര പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജൂലൈ 22ന് രാത്രിയാണ്…

Read More

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടി രൂപ ലാഭം

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടി രൂപ ലാഭം

 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടി രൂപ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 327 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ 1006 കോടി രൂപയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി വെട്ടിക്കുറച്ച് നില മെച്ചപ്പെടുത്തി. 2.41 ശതമാനമാണ് അറ്റ നിഷ്‌ക്രിയ ആസ്തി. മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ 3,81,885 കോടി രൂപയില്‍ നിന്ന് ഈ പാദത്തില്‍ 4,23,589 കോടി രൂപയായി വര്‍ധിച്ചു. മൊത്തം നിക്ഷേപങ്ങളും വര്‍ധിച്ചു. മുന്‍ വര്‍ഷം ആദ്യ പാദത്തില്‍ 2,42941 കോടി രൂപയായിരുന്ന മൊത്ത നിക്ഷേപം ഇത്തവണ 2,60,045 കോടി രൂപയാണ്. വിതരണം ചെയ്ത മൊത്തം വായ്പകളിലും വര്‍ധനയുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 1,63,544 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. പലിശ വരുമാനം 4435 കോടി രൂപയും നികുതി…

Read More

ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍

ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍

കൊച്ചി: ബോചെ എന്ന ബ്രാന്‍ഡ് നെയിമില്‍ വിവിധ ഗൃഹോപകരണങ്ങളും, വെള്ള മുണ്ടുകളും ഷര്‍ട്ടുകളും, ബോചെയുടെ വസ്ത്രമായ വെള്ള ചട്ടയും മുണ്ടും വിപണിയില്‍. വൈവിധ്യമാര്‍ന്ന വസ്ത്ര ഉത്പന്നങ്ങള്‍ തിരുപ്പൂരിലെ സ്വന്തം ഫാക്ടറിയില്‍ നിന്നാണ് നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോക സമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) യും മുന്‍ എം പിയും ജി സി ഡി എ ചെയര്‍മാനുമായ കെ ചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് ഉത്പന്നങ്ങള്‍ വിപണിയിലിറക്കി. ബോചെയും മോഡലുകളും ചേര്‍ന്ന് ബോചെ ബ്രാന്‍ഡ് വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് റാമ്പ് വാക്ക് നടത്തി. 54 ഇനം ഗൃഹോപകരണങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ 200 ഓളം പുതിയ ഉത്പന്നങ്ങളും ഇത് നിര്‍മ്മിക്കുന്നതിനായുള്ള ഓട്ടോമാറ്റിക്ക് പ്രൊഡക്ഷന്‍ യൂണിറ്റും…

Read More