വെള്ളിയാഴ്‌ച മുതൽ 75 ദിവസം ബൂസ്റ്റർ ഡോസ്‌ സൗജന്യം

വെള്ളിയാഴ്‌ച മുതൽ 75 ദിവസം ബൂസ്റ്റർ ഡോസ്‌ സൗജന്യം

18 വയസിനു മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കാണ് സൗജന്യ വാക്സീന്‍ ലഭിക്കുക. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് സൗജന്യമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു 18 മുതല്‍ 59 വരെ വയസ് പ്രായമുള്ള രാജ്യത്തെ 77 കോടിയുള്ള ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് നിലവില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അറുപത് വയസ്സിന് മുകളിലുള്ളവരും കൊവിഡ് മുന്‍നിര പോരാളികളുമായ 16 കോടിയോളം വരുന്നവരില്‍ 26 ശതമാനം പേരും ബൂസ്റ്റര്‍ഡോസ് എടുത്തിട്ടുണ്ട്.

Read More

മണ്‍സൂണ്‍ ധമാക്ക ക്യാഷ്ബാക്ക് ഓഫറുമായി ജിതേന്ദ്ര ഇവി

മണ്‍സൂണ്‍ ധമാക്ക ക്യാഷ്ബാക്ക് ഓഫറുമായി ജിതേന്ദ്ര ഇവി

കൊച്ചി: ജൂലൈ ഒന്നു മുതല്‍ 31 വരെ ജിതേന്ദ്ര ഇവി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആകർഷകമായ ക്യാഷ്ബാക്ക്. മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രകാരം 3000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ജെഎംടി ക്ലാസിക് സിറ്റി 60V എല്‍ഐ, ജെറ്റ് 320 60V എല്‍ഐ, ജെഎംടി 1000 എച്ച്എസ്, ജെഎംടി 1000 3K എന്നീ മോഡലുകള്‍ക്കാണ് ഇളവുകള്‍. പരിസ്ഥിതി സൗഹൃദ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുളള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ജിതേന്ദ്ര ന്യൂ ഇവി ടെക് പുതിയ മണ്‍സൂണ്‍ ധമാക്ക ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് മു9ഗണന നല്‍കി നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിതേന്ദ്ര ന്യൂ ഇവി ടെക് ഇരുചക്രവാഹനങ്ങള്‍, റിക്ഷകള്‍, കാർട്ടുകള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള വ്യത്യസ്ത ശ്രേണിയിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നു. മണ്‍സൂണ്‍ ധമാക്ക ക്യാഷ്ബാക്ക് പോലുള്ള ലാഭകരമായ ഓഫറുകളിലൂടെ കൂടുതല്‍ ആകർഷകവും മിതമായ നിരക്കിലുള്ളതും പരിസ്ഥിതി സൗഹൃദവുമായ…

Read More

ആമസോണ്‍ പ്രൈമിനൊപ്പം ഊബര്‍ റൈഡുകളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍

ആമസോണ്‍ പ്രൈമിനൊപ്പം ഊബര്‍ റൈഡുകളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍

കൊച്ചി: ആമസോണ്‍-ഊബര്‍ സഹകരണത്തിന്റെ ഭാഗമായി, പ്രൈം അംഗങ്ങള്‍ക്ക് ഊബര്‍ ഗോയുടെ നിരക്കില്‍ ഊബര്‍ പ്രീമിയറിലേക്ക് ആക്സസ് ലഭിക്കും, പ്രതിമാസം 3 അപ്‌ഗ്രേഡുകള്‍ ഉണ്ടാകും. കൂടാതെ, ഊബര്‍ ഓട്ടോ, മോട്ടോ, റെന്റല്‍സ്, ഇന്റര്‍സിറ്റി എന്നിവയില്‍ പ്രതിമാസം 3 ട്രിപ്പുകള്‍ക്ക് 60 രൂപ വരെ 20% ഡിസ്‌ക്കൗണ്ടും അവര്‍ക്ക് നേടാം. ഈ രണ്ട് ഓഫറുകളും ആമസോണ്‍ പേ വാലറ്റ് ഊബറില്‍ കണക്ട് ചെയ്ത്, ട്രിപ്പുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച് പ്രയോജനപ്പെടുത്താവുന്നതാണ്. പ്രൈം മെംബേഴ്സിനായി ആമസോണ്‍ ഇന്ത്യയുടെ ഏറെ കാത്തിരിക്കുന്നതും ഏറെ ഉറ്റുനോക്കുന്നതുമായ വാര്‍ഷിക ദ്വിദിന ഷോപ്പിംഗ് ഇവന്റായ 2022 ജൂലൈ 23, 24 തീയതികളില്‍ നടക്കുന്ന പ്രൈം ഡേ-ക്ക് മുന്നോടിയായാണ് പ്രൈമിനായുള്ള സ്പെഷ്യല്‍ ഓഫര്‍ ആരംഭിച്ചിരിക്കുന്നത് ഈ ഓഫറുകള്‍ ആമസോണ്‍ പേ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്ന പ്രൈം അംഗങ്ങള്‍ക്ക് ലഭ്യമായിരിക്കും, ഇന്ത്യയിലുടനീളം ഊബര്‍ അവരുടെ റൈഡ് ഷെയറിംഗ് പങ്കാളിയായി പ്രവര്‍ത്തിക്കും….

Read More

മുടി കൊഴിച്ചില്‍ തടയുവാന്‍ ബദാം ഓയില്‍

മുടി കൊഴിച്ചില്‍ തടയുവാന്‍ ബദാം ഓയില്‍

കേശസംരക്ഷണത്തിന് ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ബദാം എന്നത്. ബദാം കഴിക്കുന്നതും അതുപോലെ ബദാം മില്‍ക്ക്, ബദാം ഓയില്‍ എന്നിവയെല്ലാം തന്നെ ആരോഗ്യത്തിന് നല്ലതാണ്. മുടി കൊവിച്ചില്‍ അതുപോലെതന്നെ താരന്‍ എന്നിവയ്‌ക്കെല്ലാം ഇത് വളരെയധികം സഹായകമാണ്. ഇതിന്റെ പലതരത്തിലുള്ള ഗുണങ്ങളും ഉപയോഗവും എങ്ങിനെയെന്ന് നോക്കാം. 1. മുടികൊഴിച്ചിലും മുടി രണ്ടായിപിളരുന്നതും തടയുന്നു പലരും ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുടികൊഴിച്ചില്‍ അതുപോലെതന്നെ മുടി വളര്‍ന്ന് വരുമ്പോള്‍ മുടിയുടെ തുമ്പ് പിളര്‍ന്ന് പോകുന്നതെല്ലാം. എന്നാല്‍, ഇത്തരം പ്രശഅനങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് ബദാം ഓയില്‍. ഇതില്‍ ധാരാളം മഗ്നീഷ്യവും കാല്‍സ്യവും അയേണും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. മുടി കൊഴിച്ചിലിനും മുടി പിളരുന്നതിനും ബദാം ഓയില്‍ എങ്ങിനെ ഉപയോഗിക്കണം എന്ന് നോക്കാം. ഇതിനായി ബദാം ഓയിലും അതുപോലെ, ആവണക്കെണ്ണയും എടുക്കുക. രണ്ടും തുല്യമായ അളവില്‍ വേണം എടുക്കുവാന്‍. അതിനുശേഷം…

Read More

വയറ് വേദനയുമായി ആശുപത്രിയിൽ പോയി,തനിക്ക് ഗർഭപാത്രമുണ്ടെന്നു യുവാവ് കണ്ടെത്തുന്നത് അപ്പോൾ

വയറ് വേദനയുമായി ആശുപത്രിയിൽ പോയി,തനിക്ക് ഗർഭപാത്രമുണ്ടെന്നു യുവാവ് കണ്ടെത്തുന്നത് അപ്പോൾ

കഴിഞ്ഞ 20 വർഷമായി തന്ന അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പിന്നിലെ കാരണം അറിഞ്ഞ ഞെട്ടലിലാണ് ചൈനയിലെ ചെൻലി.വൈദ്യപരിശോധനയിലാണ് 33 കാരനായ ചെൻ ലിക്ക് ഗർഭപാത്രം ഉണ്ടെന്ന് അറിയുന്നത്. 20 വർഷമായി ആർത്തവവുമുണ്ട് എല്ലാ മാസവും ചെൻ ലിക്ക് വയറ് വേദനയും മൂത്രത്തിൽ രക്തവും കണ്ടെത്തിയിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി ഗംഗ്‌സോ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് തനിക്ക് സ്ത്രീ ലൈംഗികാവയവങ്ങൾ ഉണ്ടെന്ന സത്യം ചെൻ ലി തിരിച്ചറിയുന്നത്. ‘ഇന്റർസെക്‌സ്’ ആയാണ് ചെൻ ലി പിറന്നത്. പുരുഷ ലൈംഗികാവയവങ്ങൾ ഉണ്ടെങ്കിലും സ്ത്രീകളുടെ ലൈംഗികാവയവയങ്ങളും ഉണ്ടാരുന്ന അവസ്ഥയാണ് ഇന്റർസെക്‌സ്. പുരുഷ ലൈംഗികാവയവത്തിനൊപ്പം ഗർഭപാത്രം, അണ്ഡാശയം എന്നിവ ചെൻലിക്ക് ഉണ്ടായിരുന്നു. ചെൻലിയുടെ അഭ്യർത്ഥനപ്രകാരം ഗർഭാശയം നീക്കം ചെയ്തു. ജൂൺ 6 ന് നടന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ പത്ത് ദിവസം വിശ്രമവും കഴിഞ്ഞാണ് ചെൻലി പൂർണ ആരോഗ്യവാനായി പുറത്തിറങ്ങിയത്.

Read More