മുടിയുടെ വളർച്ചക്ക് ഇതാ അഞ്ച് പൊടിക്കൈകൾ

മുടിയുടെ  വളർച്ചക്ക്       ഇതാ അഞ്ച് പൊടിക്കൈകൾ

കേശസംരക്ഷണം എന്നത് വളരെയേറെ സമയം ചെലവഴിക്കേണ്ട ഒന്നാണ് എന്നും വിലകൂടിയ ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കേണ്ടതുമാണെന്ന ചിന്ത നിങ്ങള്‍ക്കുണ്ടാകാന്‍ ഇടയുണ്ട്. എന്നാല്‍, കേശസംരക്ഷണം നമ്മുടെ ദിനചര്യയുടെ ഭാഗമാക്കിയാല്‍ എല്ലാം എളുപ്പമാണ്. മുടി എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അത് കൊണ്ട് തന്നെ അതിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടു ചില അടിസ്ഥാനകാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ശരിയായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നത് മുതല്‍ നന്നായി ഭക്ഷണം കഴിക്കുന്നത് വരെ, പ്രത്യേകിച്ചും നിങ്ങള്‍ മുടിയുടെ വലിപ്പവും ഉള്ളും കൂടണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍. മുടിയുടെ വളര്‍ച്ച കൂട്ടുന്നതിനും അതിനെ ആരോഗ്യമുള്ളതാക്കുന്നതിനുമായി ലളിതമായ ചില നുറുങ്ങുകള്‍ നമുക്ക് പ്രയോഗിക്കാവുന്നതാണ്. ‘നറിഷ് മന്ത്ര’യുടെ സിഇഒയും സ്ഥാപകയുമായ റിത്കിത ജയസ്വാള്‍ ഇതിനായി ചില പൊടിക്കൈകള്‍ പങ്കു വെക്കുന്നു. പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക നമ്മുടെയെല്ലാം മുടി കെരാറ്റിന്‍ എന്ന പോഷകത്താല്‍ നിര്‍മ്മിക്കപ്പെടുന്നതാണ്, അതു കൊണ്ടാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണക്രമം മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച…

Read More

ഉട്ടോപ്യന്‍ ഡിസ്റ്റോപിയ ജൂലൈ രണ്ടു മുതല്‍ ഒന്‍പതുവരെ

ഉട്ടോപ്യന്‍ ഡിസ്റ്റോപിയ ജൂലൈ രണ്ടു മുതല്‍ ഒന്‍പതുവരെ

കൊച്ചി: കല, ഡിസൈന്‍, ടെക്‌നോളജി എന്നിവയുടെ ആഘോഷമായ ഉട്ടോപ്യന്‍ ഡിസ്റ്റോപിയ ജൂലൈ രണ്ടു മുതല്‍ ഒന്‍പതു വരെ കൊച്ചിയിലെ ഹൈ-ലൈറ്റ് പ്ലാറ്റിനോയില്‍ നടക്കും. കലാ പ്രദര്‍ശനങ്ങള്‍, അവതരണങ്ങള്‍, കോണ്‍ഫറന്‍സുകള്‍, ഓപ്പണ്‍ മൈക്, കച്ചേരികള്‍ എന്നിവ പരിപാടിയുടെ ഭാഗമായിരിക്കും. ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സംവിധായകന്‍ ബേസില്‍ ജോസഫ് മുഖ്യാതിഥിയായിരിക്കും. കേരള ടൂറിസം, ഐഎംഎ, കെഎസ്‌ഐഡിസി എന്നിവയുടെ പിന്തുണയോടെയാണ് യുഡി സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യവസായ, നിയമ, കയര്‍ മന്ത്രി പി രാജീവാണ് യുഡിയുടെ മുഖ്യ രക്ഷാധികാരി. സര്‍ഗ്ഗാത്മകതയെ ജീവിതത്തിലേക്കും ഭാവനയെ കലയിലേക്കും കൊണ്ടുവരികയാണ് ഉട്ടോപ്യന്‍ ഡിസ്റ്റോപിയയില്‍ ചെയ്യുന്നത്. ഡിസൈനര്‍മാര്‍, കലാകാരന്മാര്‍, ആര്‍ക്കിടെക്ടുമാര്‍, എഴുത്തുകാര്‍, ടെക്കികള്‍ എന്നിവര്‍ ഉട്ടോപ്യന്‍ ഡിസ്റ്റോപിയയില്‍ ഉള്‍പ്പെടുന്നു. അതുല്യമായ ഈ കലോത്സവത്തിലൂടെ, കല, ഡിസൈന്‍, സാങ്കേതികവിദ്യ എന്നിവയ്ക്കിടയിലുള്ള വിടവ് നികത്തുന്നു. പ്രശസ്ത കലാകാരന്മാര്‍ അവരുടെ സര്‍ഗ്ഗാത്മകതയിലൂടെയും കരകൗശലത്തിലൂടെയും ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ (ഉട്ടോപ്യനോ…

Read More

ക്യൂ ടീം ആടാം പാടാം കുടുംബസംഗമം ശ്രദ്ധേയമായി

ക്യൂ ടീം ആടാം പാടാം കുടുംബസംഗമം ശ്രദ്ധേയമായി

ഖത്തറില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസി കൂട്ടായ്മയായ ‘ക്യുടീം’ ജൂണ്‍ 24 വെള്ളിയാഴ്ച്ച അല്‍ജസീറ അക്കാദമിയില്‍ വെച്ച് ‘ആടാം പാടാം’എന്ന പേരില്‍ സംഘടിപ്പിച്ച കുടുംബസംഗമം ശ്രദ്ധേയമായി .ക്യുടീം പ്രസിഡണ്ട് ജഹ്ഫര്‍ഖാന്‍ താനൂര്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍.ഖത്തറിലെ പ്രശസ്ത കാലിഗ്രാഫറും കലാകാരനുമായ കരീം ഗ്രാഫി കക്കോവ് ക്യൂ ടീമിന്റെ പുതിയ ലോഗോ പ്രകാശനം നിര്‍വഹിച്ചു . കുട്ടികളുടെ കലാ പ്രകടനങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകി.എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാലിഖ് അടീപ്പാട്ട്,അഫ്‌സല്‍,അലി കണ്ടനാത്ത് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ടീമായി മാറ്റുരച്ച വടം വലി, പെനാല്‍റ്റി ഷൂട്ടൊട് മത്സരങ്ങള്‍ ആവേശം വിതറി .ജനറല്‍ സെക്രട്ടറി നൗഫല്‍ എം പി, കണ്‍വീനര്‍മാരായ മുത്തു ഐ സി ആര്‍ സി,ഇസ്മായില്‍ മൂത്തേടത്ത്,എക്‌സിക്യൂട്ടീവ് അംഗങ്ങളായ അമീന്‍ അന്നാര,നൗഷാദ് ബാബു,ഉമ്മര്‍ സാദിഖ് ,ബില്‍ക്കിസ് നൗഷാദ്,മുനീര്‍ വാല്‍ക്കണ്ടി,ശരീഫ് ചിറക്കല്‍,ഇസ്മായീല്‍ കുറുമ്പടി,റിയാസ് പുല്ലാത്ത് എന്നിവര്‍ നേതൃത്വം നല്‍കി . പ്രവാസി ക്ഷേമ പദ്ധതികളില്‍…

Read More

സംസ്‌കൃത സര്‍വ്വകലാശാലയില്‍ ബിരുദ, ഡിപ്ലോമ പ്രവേശനം; അവസാന തീയതി ജൂലൈ 15

സംസ്‌കൃത സര്‍വ്വകലാശാലയില്‍ ബിരുദ, ഡിപ്ലോമ പ്രവേശനം;        അവസാന തീയതി ജൂലൈ 15

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സമ്പ്രദായത്തിലായിരിക്കും പ്രോഗ്രാമുകള്‍ നടത്തപ്പെടുക. യു.ജി.സി. നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ ഫലാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം (ഒ.ബി.ടി.എല്‍.ഇ. സ്‌കീം) പ്രകാരമാണ് സര്‍വ്വകലാശാലയുടെ ബിരുദ പാഠ്യപദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. ബിരുദ പ്രോഗ്രാമുകള്‍ സംസ്‌കൃതം (സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറല്‍) – മൂന്ന് വര്‍ഷം. സംഗീതം (വായ്പാട്ട്) – മൂന്ന് വര്‍ഷം. നൃത്തം (ഭരതനാട്യം, മോഹിനിയാട്ടം) – മൂന്ന് വര്‍ഷം. ബി.എഫ്.എ. (ചിത്രകല, ചുമര്‍ചിത്രകല, ശില്പകല) – നാല് വര്‍ഷം. യോഗ്യത: പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) മേല്‍ പറഞ്ഞ പ്രോഗ്രാമുകളിലേക്ക് (പരമാവധി മൂന്ന് പ്രോഗ്രാമുകള്‍ക്ക് ഒരു ക്യാമ്പസില്‍ നിന്നും) അപേക്ഷിക്കാവുന്നതാണ്. നൃത്തം (മോഹിനിയാട്ടം, ഭരതനാട്യം), സംഗീതം,…

Read More