ആലുവയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

ആലുവയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

ആലുവയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ ചാടിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊച്ചിയില്‍ നിന്ന് തൃശൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രക്കിടയിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയായിരുന്നു യാത്രയിലുട നീളം ഏര്‍പ്പെടുത്തിയിരുന്നത്. തൃശൂരിലെ രാമനിലത്തിലാണ് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ജലപീരങ്കി സംവിധാനം ഉള്‍പ്പെടെയുള്ളവ വിന്യസിച്ചിട്ടുണ്ട്. ചെല്ലാനത്തെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി എത്തുന്നത് തൃശൂര്‍ രാമനിലയത്തിലാണ്. നാല്‍പ്പതംഗ കമാന്‍ഡോ സംഘമാണ് മുഖ്യമന്ത്രിയെ വിന്യസിക്കുന്നത്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്റെ കനത്ത സുരക്ഷ. കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിര്‍ദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും…

Read More

ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…

ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…

നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ ദിവസവും നമ്മുടെ മുന്നിലേക്ക് എത്തുന്നത്. പക്ഷികളുടെയും മൃഗങ്ങളുടെയും ദൃശ്യങ്ങൾക്കും ആരാധകർ ഏറെയാണ്. അങ്ങനെ സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയ വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത്തവണത്തെ താരം ഗൊറില്ലയാണ്. സൈക്കിളോടിച്ച് വരുന്ന ഗൊറില്ല സോഷ്യൽ മീഡിയയെ മുഴുവൻ ചിരിപ്പിച്ചിരിക്കുകയാണ്. ഗൊറില്ലകളെ പാര്‍പ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനുള്ളിലൂടെ അതിവിദഗ്ധമായി സൈക്കിളോടിച്ചുവരുന്ന ഗൊറില്ലയെ വീഡിയോയിൽ കാണാം. വളരെ ഗമയോട് കൂടിയുള്ള ആ വരവ് ഒന്ന് കാണേണ്ടത് തന്നെയാണ്. പക്ഷെ പെട്ടെന്ന് സൈക്കിൾ വളയ്ക്കാൻ ശ്രമിച്ചതും ഗൊറില്ല സൈക്കിളുമായി നിലത്തേക്കു മറിഞ്ഞുവീണതും ഒന്നിച്ചായിരുന്നു. എന്നാൽ തമാശ ഇവിടെയൊന്നുമല്ല, ഗമയിൽ പോകവെയല്ലേ സൈക്കിളിൽ നിന്ന് വീണത്. ദേഷ്യം വന്ന ഗൊറില്ല സൈക്കിൾ എടുത്ത് ഒരൊറ്റ ഏറങ്ങ് കൊടുത്തു. ഗൊറില്ലയുടെ സൈക്കിളിനോടുള്ള ദേഷ്യവും പിണങ്ങിമാറിയുള്ള പോക്കുമാണ് ആളുകളെ രസിപ്പിച്ചിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. സമ്രാട് ഗൗഡയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്….

Read More

കൊച്ചിയില്‍ വിഐപി ക്ലോത്തിങ്ങിന്റെ ആദ്യ സ്റ്റോര്‍ ആരംഭിച്ചു

കൊച്ചിയില്‍ വിഐപി ക്ലോത്തിങ്ങിന്റെ ആദ്യ സ്റ്റോര്‍ ആരംഭിച്ചു

കൊച്ചി : ഇന്നര്‍വെയര്‍ നിര്‍മ്മാതാക്കളായ വിഐപി ക്ലോത്തിങ് കൊച്ചി പാലാരിവട്ടത്ത് ആദ്യത്തെ ഫ്രാഞ്ചൈസി മോഡല്‍ സ്റ്റോര്‍ ആരംഭിച്ചു. ഇന്നര്‍വെയര്‍ വിഭാഗത്തില്‍ റീട്ടെയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റോര്‍ ആരംഭിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ വിഭാഗങ്ങളിലുടനീളം ഏറ്റവും പുതിയ ശേഖരം സ്റ്റോറിലുണ്ട്. വിഐപി, ഫ്രെഞ്ചി, ഫീലിംഗ്‌സ്, ലീഡര്‍, ബ്രാറ്റ് എന്നീ ബ്രാന്‍ഡുകളിലാണ് ഉത്പന്ന നിര. വര്‍ഷങ്ങളായി വിഐപി വസ്ത്രങ്ങളുടെ ഏറ്റവും ശക്തമായ വിപണിയാണ് കേരളം. അതിനാലാണ് ആദ്യ ഫ്രാഞ്ചൈസി മോഡല്‍ കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍  വിഐപി ഇന്നേഴ്‌സ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളുടെ എണ്ണം 100 ആയി വികസിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു – വിഐപി ക്ലോത്തിംഗ് ലിമിറ്റഡ് സിഎംഡി സുനില്‍ പതാരെ പറഞ്ഞു.

Read More

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മുംബൈയിലെ രണ്ടാമത്തെ ഷോറൂം മലാടില്‍

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മുംബൈയിലെ രണ്ടാമത്തെ ഷോറൂം   മലാടില്‍

മുംബൈ: 159 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ  51 ാമത് ഷോറൂമും മുംബൈയിലെ രണ്ടാമത്തെ ഷോറൂം മലാടില്‍. ജൂണ്‍ 12 ഞായറാഴ്ച്ച വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ് മന്ത്രി അസ്‌ലം റംസാന്‍ അലി ഷെയ്ക്ക്, 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും സമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെയും  (ഡോ. ബോബി ചെമ്മണൂര്‍) ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയ സത്‌നാം സിംഗ് തിവാന ആദ്യ വില്‍പ്പന നിര്‍വഹിക്കും. മലാട് വെസ്റ്റിലുള്ള സോളിറ്റയര്‍ ബില്‍ഡിംഗിലാണ് പുതിയ ഷോറൂം പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുമാസം നീളുന്ന നിരവധി ഓഫറുകളാണ്  ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ സ്‌പെഷ്യല്‍ ഓഫറുകളും ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 % വരെ കിഴിവും…

Read More