അനൂപ് മേനോന്റെ പദ്മയിലെ ഗാനം, വീഡിയോ പുറത്തുവിട്ടു

അനൂപ് മേനോന്റെ  പദ്മയിലെ ഗാനം, വീഡിയോ പുറത്തുവിട്ടു

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പദ്മ’. ‘പദ്മ’യിലെ ‘പവിഴ മന്ദാര’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. അനൂപ് മേനോന്റെ തന്നെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തില്‍ നായകന്‍ സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗയിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസര്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ. മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാന്‍…

Read More

ഹോട്ടലിൽ നിന്ന് വാങ്ങിയ പൊറോട്ട പൊതിയിൽ പാമ്പിന്റെ തോല്; ഹോട്ടൽ അടപ്പിച്ചു

ഹോട്ടലിൽ നിന്ന് വാങ്ങിയ പൊറോട്ട പൊതിയിൽ പാമ്പിന്റെ തോല്; ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തിൽ പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിച്ച് വരുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി ഉയർന്നത്. നെടുമങ്ങാട് പൂവത്തുർ ചെല്ലാംകോട്   സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയയുടേതാണ് പരാതി. മകൾക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയത്. ഭക്ഷണം വാങ്ങി കുറച്ച് കഴിച്ച ശേഷമാണ് ഇവർ ഈ അവശിഷ്ടം കണ്ടെത്തിയത്. തുടർന്ന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും വിവരം അറിയിച്ചു. നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിൽ പാമ്പിന്റെ തൊലിയാണ് ഭക്ഷണത്തിൽ കണ്ടെത്തിയതെന്ന് വ്യക്തമായി. ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി. ഹോട്ടൽ അടപ്പിച്ചു. പാമ്പ് പൊഴിച്ച പുറംഭാഗത്തെ തൊലി പേപ്പറിൽ പറ്റിപ്പിടിച്ചിരുന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടൽ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ…

Read More

കെഎസ്ആര്‍ടിസി സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സിഐടിയു

കെഎസ്ആര്‍ടിസി സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സിഐടിയു

കെഎസ്ആര്‍ടിസി സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സിഐടിയു. പത്താം തീയതി ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണ്. യാത്രക്കാരേയും കോര്‍പ്പറേഷനേയും ബുദ്ധിമുട്ടിക്കാനില്ലെന്ന് സിഐടിയു പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പ്രതിപക്ഷ യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി.

Read More

ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയന്‍. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി

Read More

പത്മ പുരസ്‌കാരം 2023: നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

പത്മ പുരസ്‌കാരം 2023: നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

2023-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ ഓണ്‍ലൈനായി 2022 മെയ് 1 മുതല്‍ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തീയതി 2022 സെപ്റ്റംബര്‍ 15 ആണ്. പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ ഓണ്‍ലൈനില്‍ പത്മ അവാര്‍ഡ് പോര്‍ട്ടല്‍ https://awards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. പത്മ അവാര്‍ഡുകള്‍ ”ജനങ്ങളുടെ പത്മ” ആക്കി മാറ്റാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ എല്ലാ പൗരന്മാരും സ്വയം-നാമനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു. പത്മ വിഭുഷന്‍, പത്മഭൂഷന്‍, പത്മശ്രീ എന്നീ പത്മപുരസ്‌കാരങ്ങള്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡുകളില്‍ ഒന്നാണ്. ‘വിശിഷ്ട പ്രവര്‍ത്തനം’ അംഗീകരിക്കുന്നതിനും ഒപ്പം എല്ലാ മേഖലകളിലെയും രംഗങ്ങളിലെയും ശ്രേഷ്ഠവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനങ്ങള്‍ പരിഗണിച്ചും ആണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വംശം, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ അവാര്‍ഡിന് അര്‍ഹരാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരൊഴികെ പൊതുമേഖലാ…

Read More

തൃക്കാക്കരയില്‍ ഡോ.ജോ.ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തൃക്കാക്കരയില്‍ ഡോ.ജോ.ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ.ജോ.ജോസഫ് സിപിഐഎം പ്രഖ്യാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന മണ്ഡലമാണ് തൃക്കാക്കര. പിടി തോമസിന്റെ ഭാര്യ ഉമ തോമസ് ആണ് കോൺഗ്രസിന്റെ സ്ഥാനാർഥി. സിപിഐഎം എംഎൽഎമാർ കൂട്ടത്തോടെ തൃക്കാക്കര മണ്ഡലത്തിലേക്ക്. 61 എംഎൽഎമാർക്കും മണ്ഡലത്തിലെ വിവിധ വാർഡുകളുടെ പ്രചാരണ ചുമതല നൽകി. ഈ മാസം 10 മുതൽ എംഎൽഎമാർ പ്രചാരണത്തത്തിന് എത്തണമെന്ന് സിപിഐഎം നിർദേശം നൽകി. ഓരോ വാർഡിനും ഓരോ എംഎൽഎ, വോട്ടെടുപ്പ് വരെ ക്യാമ്പ് ചെയ്യാനും നിർദേശം.

Read More

ഈ ഓട്ടോയിൽ എല്ലാവരും ഹാപ്പി; ചൂടിനെ ചെറുക്കാൻ ഓട്ടോയിൽ ഗാർഡൻ ഒരുക്കി മഹേന്ദ്ര കുമാർ

ഈ ഓട്ടോയിൽ എല്ലാവരും ഹാപ്പി; ചൂടിനെ ചെറുക്കാൻ ഓട്ടോയിൽ ഗാർഡൻ ഒരുക്കി മഹേന്ദ്ര കുമാർ

കൊടുംചൂടാണ് ഈ വർഷം അനുഭവപ്പെട്ടത്. ചൂടിനെ അതിജീവിക്കാൻ പല വഴികളും നമ്മൾ തേടുന്നുണ്ട്. ഈ ചൂടിൽ നിന്ന് രക്ഷനേടാൻ വ്യത്യസ്തമായ ആശയമാണ് ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവറായ മഹേന്ദ്ര കുമാര്‍ പിന്തുടർന്നത്. സാധാരണയായി നമ്മൾ തണുത്ത പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുക, പരമാവധി ഉച്ച സമയങ്ങളിൽ പുറത്തിറങ്ങാതിരിക്കുക ഇങ്ങനെയല്ലാമാണ് ചെയ്യാറ്. എന്നാൽ മഹേന്ദ്ര കുമാറിന്റെ ആശയം കുറച്ച് വ്യത്യസ്തമായിരുന്നു. തന്റെ ഓട്ടോറിക്ഷയുടെ റൂഫിൽ ഉദ്യാനം ഒരുക്കിയാണ് അദ്ദേഹം ചൂടിനെ പ്രതിരോധിക്കാനുള്ള വഴി തേടിയത്. ഈ വിദ്യ മഹേന്ദ്രകുമാറിന് മാത്രമല്ല തന്റെ ഓട്ടോയിൽ കയറുന്ന യാത്രക്കാർക്കും ഈ കൊടും ചൂടിൽ നിന്ന് ആശ്വാസം നൽകും. എന്തുതന്നെയാണെങ്കിലും ഈ നവീന ആശയം ആളുകൾക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. പച്ചക്കറികളും ഔഷധ ചെടികളും മറ്റു ചെടികളും ഉൾപ്പെടെ ഇരുപതോളം ചെടികളാണ് ഓട്ടോറിക്ഷയിൽ മഹേന്ദ്ര കുമാർ വളർത്തിയത്. ഇപ്പോൾ ആളുകൾ ഈ ഓട്ടോയെ വിളിക്കുന്നതും അങ്ങനെ തന്നെയാണ്…

Read More

അമ്മക്കുരങ്ങിന് പ്രസവവേദന; മണ്ണുത്തിയിൽ സിസേറിയൻ

അമ്മക്കുരങ്ങിന്  പ്രസവവേദന;  മണ്ണുത്തിയിൽ സിസേറിയൻ

പ്രസവ അസ്വസ്ഥതകളെ തുടർന്ന് ജീവന്‍ ഭീഷണിയിലായ അമ്മക്കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. മണ്ണുത്തി വെറ്ററിനറി കോളജ് ആശുപത്രിയില്‍ അപൂര്‍വയിനം മാര്‍മോസെറ്റ് വിഭാഗത്തില്‍പ്പെട്ട കുരങ്ങിനാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല. കുന്നംകുളം സ്വദേശി ലൈസന്‍സ് എടുത്ത് വളര്‍ത്തുന്നതാണ് മൂന്നുവയസുള്ള കുരങ്ങ്. അരക്കിലോ മാത്രമാണ് തൂക്കം. കറുപ്പും വെള്ളയുമാണ് നിറം. രണ്ടുലക്ഷത്തോളം രൂപ വിലവരും. കഴിഞ്ഞ രണ്ട് പ്രസവങ്ങളും സാധാരണമായിരുന്നു. ഓരോന്നിലും രണ്ട് കുട്ടികള്‍ വീതമുണ്ട്. അള്‍ട്രാ സൗണ്ട് പരിശോധനയില്‍ മൂന്ന് കുട്ടികള്‍ക്കും ജീവനില്ലെന്ന് കണ്ടു. പ്രസവത്തിനുള്ള മരുന്ന് നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സിസേറിയന്‍ നടത്താന്‍ തീരുമാനിച്ചത്. കേരളത്തില്‍ ആദ്യമായാണ് വളര്‍ത്തുകുരങ്ങിന് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് കുട്ടികള്‍ ഉള്ളതിനാല്‍ ഗര്‍ഭപാത്രം വികസിക്കാന്‍ ബുദ്ധിമുട്ടുണ്ടായതാണ് പ്രശ്‌നത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മണ്ണുത്തി അനിമല്‍ റീ-പ്രൊഡക്ഷന്‍ വിഭാഗം മേധാവി ഡോ. സി. ജയകുമാര്‍, അസിസ്റ്റന്റുമാരായ ഡോ. ഹിരണ്‍ എം. ഹര്‍ഷന്‍, ഡോ. മാഗ്‌നസ്…

Read More

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. പതിനഞ്ച് മിനിറ്റ് നിയന്ത്രണം ഇനിയുണ്ടാകില്ല. കൂടുതൽ വൈദ്യുതി ലഭ്യമായ സാഹചര്യത്തിലാണ് നിയന്ത്രണം പിൻവലിച്ചതെന്ന് കെ എസ് ഇ ബി അറിയിച്ചു. ഊർജ പ്രതിസന്ധി കാരണം സംസ്ഥാനം വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. കെ എസ് ഇ ബി അത് മറികടക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. അരുണാചൽ പ്രദേശ് പവർ ട്രേഡിംഗ് കോർപ്പറേഷൻ ,ഓഫർ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ സ്വീകരിക്കാനും ,വൈദ്യുതി മെയ് മൂന്ന് മുതൽ ലഭ്യമാക്കി തുടങ്ങാനും തീരുമാനിച്ചു. ഇതിനു പുറമേ, പവർ എക്സ്ചേഞ്ച് ഇൻഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തി.ഇതോടെയാണ് വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂർണ്ണമായും മറികടന്നത്. ഊർജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങൾ വൈകീട്ട് 6 മുതൽ 11 വരെ പരമാവധി ഒഴിവാക്കാൻ…

Read More

SSLC ഫലം ജൂൺ 15 ന് മുൻപ് പ്രഖ്യാപിക്കും

SSLC ഫലം ജൂൺ 15 ന് മുൻപ് പ്രഖ്യാപിക്കും

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി . പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ലെന്നും മന്ത്രി വിശദീകരിച്ചു. നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാവില്ല. ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നിലെന്നും മന്ത്രി ആരോപിച്ചു. പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക വിഷയത്തില്‍ അധ്യാപകര്‍ മൂല്യ നിര്‍ണ്ണയം ബഹിഷ്കരിച്ചത് മുന്‍ കൂട്ടി അറിയിക്കാതെയാണ്. പ്രതിഷേധം നടത്തും മുന്‍പ് അറിയിക്കാതിരുന്നത് അധ്യാപകരുടെ വീഴ്ചയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അധ്യാപകരുടെ നടപടിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. അധ്യാപകര്‍ക്കെതിരെ നടപടി വേണോ എന്ന കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കുമെന്ന് മന്ത്രി…

Read More