ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്. ഇപ്പോഴിതാ പുതിയ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് കമ്പനി വികസിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഡസ്റ്റര്‍ എസ്യുവിയില് ഉള്‍പ്പെടെ വിദേശത്ത് വില്‍ക്കുന്ന നിരവധി കാറുകളില്‍ റെനോ വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ടഇല യൂണിറ്റിന്റെ ഡീട്യൂണ്‍ ചെയ്ത 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ യൂണിറ്റായിരിക്കും ഈ പുതിയ പെട്രോള്‍ എഞ്ചിനെന്നും ആദ്യമിത് റെനോ ട്രൈബറിലാവും പരീക്ഷിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ട്രൈബറിന്റെ ചിറകിലേറി നവംബര്‍ മാസത്തെ വില്‍പ്പനയില്‍ 77 ശതമാനത്തിന്റെ വളര്‍ച്ചാണ് റെനോ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6134 വാഹനങ്ങളാണ് നിരത്തിലെത്തിച്ചതെങ്കില്‍ 2019 നവംബറില്‍ 10,882 വാഹനങ്ങള്‍ റെനോ നിരത്തിലെത്തിച്ചെന്നാണ് കണക്കുകള്‍. ഇതോടെ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായും റെനോ മാറി. എംപിവി ശ്രേണിയില്‍ മാരുതി…
Read MoreDay: May 4, 2022
മെഡിമിക്സ് ടോട്ടല്‍ കെയര്‍ ഷാംപൂ പുറത്തിറക്കി
കൊച്ചി: എവിഎ ഗ്രൂപ്പിന്റെ പ്രധാന ബ്രാന്‍ഡായ മെഡിമിക്സ് പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് ടോട്ടല്‍ കെയര്‍ ഷാംപൂ പുറത്തിറക്കി. എല്ലാത്തരം മുടികള്‍ക്കും അനുയോജ്യമായതാണ് മെഡിമിക്സ് ടോട്ടല്‍ കെയര്‍ ഷാംപൂ. മെഡിമിക്സ് ടോട്ടല്‍ കെയര്‍ ഷാംപൂ വേപ്പ്, റോസ് മേരി ഓയില്‍, ഇരട്ടിമധുരം, ടീ ട്രീ ഓയില്‍, ഉമ്മത്ത്, കാട്ടിഞ്ചി, വീറ്റ് പ്രോട്ടീന്‍, കാര്‍കോലരി, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, എന്നിവ ഉള്‍പ്പടെ ഉള്ള ഒമ്പത് പച്ച മരുന്നുകളും, മറ്റ് പ്രകൃതിദത്ത ചേരുവകളും ചേര്‍ന്നതാണ്. പ്രകൃതിദത്ത ചേരുവകളുടെ ഈ മിശ്രിതം മുടി കൊഴിച്ചില്‍ കുറക്കാനും, താരന് നിയന്ത്രിക്കാനും മുടി കണ്ടിഷന്‍ ചെയ്യാനും സഹായിക്കുന്നു. മുടി കൊഴിച്ചില്‍ കുറക്കുകയും, താരന് ചെറുക്കുക മാത്രമല്ല കണ്ടീഷനിങ് കൂടി ലഭ്യമാക്കുന്ന ഒരു ഉല്പന്നം എന്ന ഉപയോക്താക്കളുടെ ആവശ്യം മനസിലാക്കിയാണ് മെഡിമിക്സ് ടോട്ടല്‍ കെയര്‍ ഷാംപൂ അവതരിപ്പിച്ചിരിക്കുന്നതെന്ന് എവിഎ ചോലയില്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍…
Read Moreകേരള പി.എസ്.സി; 45 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള പബ്ലിക് സർവീസ് കമ്മിഷൻ 45 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. http://www.keralapsc.gov.in വഴി അപേക്ഷിക്കണം. മൂന്നു ഗസറ്റിലായാണ് ഒഴിവുകൾ പ്രസിദ്ധീകരിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂൺ 01.
Read Moreഅമ്മയില്‍ തുടരില്ല’; പ്രാഥമികാംഗത്വം ഒഴിവാക്കിത്തരണമെന്ന് ഹരീഷ് പേരടി
താരരംഘടനയായ അമ്മയില്‍ നിന്ന് രാജി വെക്കാനുള്ള സന്നദ്ധതയറിയിച്ച് നടന് ഹരീഷ് പേരടി. സ്ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മയിലെ തന്റെ പ്രാഥമികാംഗത്വം ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ബലാല്‍സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ നടപടിയിലെ സംഘടനയുടെ മെല്ലെപ്പോക്കിലാണ് ഹരീഷ് അമര്‍ഷം പ്രകടിപ്പിച്ചിരിക്കുന്നത്. A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി മറ്റ് അംഗങ്ങളെ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം- ഹരീഷ്പേരടി, ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗമായ…
Read Moreകെ.എസ് അരുണ്‍ കുമാര്‍ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
കെ.എസ് അരുണ്‍ കുമാറിനെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ് അരുണ്‍കുമാര്‍. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
Read More