ഉപതെരഞ്ഞെടുപ്പ്; കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയെ ഉടൻ പ്രഖ്യാപിക്കും: വി.ഡി സതീശന്‍

ഉപതെരഞ്ഞെടുപ്പ്; കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയെ ഉടൻ പ്രഖ്യാപിക്കും:          വി.ഡി സതീശന്‍

പിണറായി സര്‍ക്കാരിന്റെ ഭരണ വിലയിരുത്തലാകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിലേക്ക് പോകാതെ തന്നെ തീരുമാനമുണ്ടാകും. ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ ലൈന്‍ വിവാദങ്ങടക്കം തുറന്നു കാട്ടിയാക്കും കോണ്‍ഗ്രസ് പ്രചാരണം നടത്തുകയെന്ന് വിഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് 31ന് തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീയതി തീരുമാനിച്ചത്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു സംസ്ഥാനത്ത് നിന്നുള്ള ആവശ്യം.

Read More

വെള്ളം കുടിച്ചോളൂ, പക്ഷെ വാട്ടര്‍ബോട്ടിലുകള്‍ വില്ലനാവരുത്; പരിഹാരമിതാണ്

വെള്ളം കുടിച്ചോളൂ, പക്ഷെ വാട്ടര്‍ബോട്ടിലുകള്‍ വില്ലനാവരുത്; പരിഹാരമിതാണ്

ഭക്ഷണമില്ലാതെ മൂന്നാഴ്ച വരെ മനുഷ്യന് ജിവിക്കാന്‍ കഴിയും. പക്ഷെ വെള്ളമില്ലാതെ കഷ്ടി ഒരാഴ്ചയ്ക്കപ്പുറം ജീവിതം സാധ്യമല്ല. നല്ല ആരോഗ്യത്തിന് ദിവസം രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിഷകര്‍ഷ. ഇതിനായി വാട്ടര്‍ബോട്ടിലുകളില്‍ വെള്ളം കൊണ്ടുപോകുന്നവര്‍ ജാഗ്രതൈ. സൂക്ഷിച്ചില്ലെങ്കില്‍ വാട്ടര്‍ബോട്ടിലുകള്‍ നിങ്ങളെ ആശുപത്രിയില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിക്കില്ല. ഓരോ പ്രാവശ്യവും വാട്ടര്‍ ബോട്ടിലുകളില്‍ വെള്ളം നിറച്ച് കുടിക്കുമ്പോഴും കോടിക്കണക്കിന് ബാക്ടീരികളാണ് വാട്ടര്‍ ബോട്ടിലുകളുടെ വായ്ഭാഗത്തും അടപ്പിലുമായി രൂപപ്പെടുന്നത്. വെള്ളം കുടിക്കാനായി ബോട്ടില്‍ വീണ്ടും വീണ്ടും വായില്‍ വെക്കുമ്പോള്‍ നിങ്ങള്‍ ബാക്ടീരിയകളെക്കൂടി അകത്താക്കുകയാണ്. ഒരു ദിവസം മുഴുവന്‍ ഒരേ വാട്ടര്‍ ബോട്ടിലുപയോഗിക്കുന്നതും നായയുടെ പഴയ കളിപ്പാട്ടം നക്കുന്നതും ഒരുപോലെ ആണെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ടിലും ബാക്ടീരിയകളുടെ അളവ് ഒന്നായിരിക്കും. എന്താണ് ഇതിന് പരിഹാരം? വാട്ടര്‍ ബോട്ടിലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം. സ്ലൈഡ്ടോപ്പ് ബോട്ടിലുകളാണ് ബാക്ടീരിയയുടെ കാര്യത്തില്‍ ഏറ്റവും വില്ലന്‍. അതുകഴിഞ്ഞാല്‍…

Read More

ഉഷ്ണതരംഗം നിസ്സാരമല്ല: ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?

ഉഷ്ണതരംഗം നിസ്സാരമല്ല: ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?

ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ് ഇത് കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍, ഇതിന് എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നുള്ളത് പ്രധാനപ്പെട്ടതാണ്. 45 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ താപനില ഉയരുന്ന അവസ്ഥയാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ നിലവിലുള്ളത്. മാര്‍ച്ച് തുടക്കം മുതല്‍ തന്നെ രാജ്യത്ത് ഉഷ്ണതരംഗം വര്‍ദ്ധിച്ചിരിക്കുകയാണ്. രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നതിന് സാധ്യതയുണ്ട്. വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ച മാര്‍ച്ച് മുതല്‍ സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഉഷ്ണ തരംഗം നമ്മുടെ ആരോഗ്യത്തേയും ശാരീരിക പ്രവര്‍ത്തനങ്ങളേയും വളരെ മോശമായി തന്നെ ബാധിക്കും. കുറേ കാലത്തേക്ക് ചൂട് ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഹീറ്റ് വേവ് അഥവാ ഉഷ്ണ തരംഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്….

Read More

കണ്ണിലെ ചുവപ്പ്, വേദന, ക്ഷീണം: എല്ലാത്തിനും പരിഹാരം

കണ്ണിലെ ചുവപ്പ്, വേദന, ക്ഷീണം: എല്ലാത്തിനും പരിഹാരം

ഈ അടുത്ത കാലത്തായി കണ്ണിലുണ്ടാവുന്ന അസ്വസ്ഥതകള്‍ നിരവധിയാണ്. കുട്ടികളിലും മുതിര്‍ന്നവരിലും എല്ലാം ഒരു പോലെ തന്നെ ഇപ്പോള്‍ കണ്ണിനുണ്ടാവുന്ന അസ്വസ്ഥതകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൊവിഡ് തുടങ്ങിയ കാലം മുതല്‍ പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം ആണ് തുടങ്ങിയിരിക്കുന്നത്. ഇപ്പോഴും അത് തുടരുന്നവരാണ് പല കമ്പനികളും. ഇത് കൂടാതെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സും എല്ലാം കണ്ണിനുണ്ടാക്കുന്ന ക്ഷീണം അത് നിസ്സാരമല്ല. കണ്ണിന് വേദനയും ചുവപ്പ് നിറവും ക്ഷീണവും എല്ലാം നിങ്ങള്‍ക്ക് അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടതും ഈ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുന്ന കാരണം എന്തുതന്നെയായാലും കണ്ണുകളുടെ ക്ഷീണം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കാവുന്നതാണ്. ക്ഷീണിച്ച കണ്ണുകളെ സ്മാര്‍ട്ടാക്കാന്‍ നമുക്ക് എന്തൊക്കെ ശ്രദ്ധിക്കാം എന്നും എന്തൊക്കെയാണ്…

Read More

ടിവിഎസ് എന്‍ടോര്‍ക്ക് 125എക്സ്ടി അവതരിപ്പിച്ചു

ടിവിഎസ് എന്‍ടോര്‍ക്ക് 125എക്സ്ടി അവതരിപ്പിച്ചു

കൊച്ചി: പ്രമുഖ ടൂ, ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി ഈ വിഭാഗത്തിലെ മികച്ച ടെക്നോളജിയുമായി എന്‍ടോര്‍ക്ക് 125എക്സ്ടി അവതരിപ്പിച്ചു. ടിവിഎസ് എന്‍ടോര്‍ക്ക് 125ന്‍റെ പുതിയ പതിപ്പില്‍ സ്മാര്‍ട്ട് കണക്റ്റ് ടിഎം പ്ലാറ്റ്ഫോമുമായി ഉപഭോക്താക്കള്‍ക്ക് മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നു. നിറമുള്ള ടിഎഫ്ടി എല്‍സിഡി കണ്‍സോളോടുകൂടിയ ഈ സെഗ്മെന്‍റിലെ തന്നെ ആദ്യ ഹൈബ്രിഡ് സ്മാര്‍ട്ട് എക്സ്സോണെക്റ്റ് ആണ് സ്കൂട്ടറിന്‍റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ഇതോടൊപ്പം 60ലധികം ഹൈടെക്ക് ഫീച്ചറുകള്‍ കൂടി ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ വോയ്‌സ് അസിസ്റ്റ് ഫീച്ചറിന് ഇപ്പോള്‍ വോയ്‌സ് കമാന്‍ഡുകള്‍ നേരിട്ട് സ്വീകരിക്കാനാകും. നിശബ്ദവും സുഗമവും മികച്ചതുമായ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷനോടുകൂടിയ ടിവിഎസ് ഇന്റലിഗോ സാങ്കേതികവിദ്യയും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. മികച്ച പ്രകടന മികവും ഇന്ധന ക്ഷമതയും നല്‍കുന്ന ഭാരം കുറഞ്ഞ സ്‌പോര്‍ട്ടി അലോയ് വീലും ഇതിന് നല്‍കിയിട്ടുണ്ട്. സ്റ്റൈല്‍, മികവ്, സാങ്കേതിക വിദ്യ എന്നീ സവിശേഷതകള്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 ആരാധകരുടെ പ്രയപ്പെട്ട 125 സിസി സ്കൂട്ടറാക്കുന്നുവെന്നും എന്‍ടോര്‍ക്ക് സൂപ്പര്‍ സ്ക്വാഡ് എഡിഷന്‍, റേസ് എഡിഷന്‍ എക്സ്പി സ്മാര്‍ട്ട്എക്സോണെക്റ്റ് എന്നിവയുടെ വിജയകരമയ ഇന്ത്യയിലെയും വിദേശത്തെയും അവതരണത്തിനുശേഷം കണക്റ്റിവിറ്റിയിലും സാങ്കേതികവിദ്യയിലും ഊന്നിയുള്ള ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടി അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കണക്റ്റഡ് ടൂവീലര്‍ മൊബിലിറ്റിയില്‍ എന്‍ടോര്‍ക്ക് 125 എക്സ്ടി നാഴികകല്ലു കുറിക്കുകായാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി കമ്യൂട്ടേഴ്സ് കോര്‍പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് ഡീലര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിങ്) അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു. ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടി 124.8 സിസി, 3-വാല്‍വ്, എയര്‍-കൂള്‍ഡ്, റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ (ആര്‍ടി-എഫ്ഐ) എഞ്ചിനിലാണ് വരുന്നത്. ഇത് 7,000 ആര്‍പിഎമ്മില്‍ 6.9 കിലോവാട്ട് പവര്‍ ഉത്പാദിപ്പിക്കുന്നു.5,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം പരമാവധി ടോര്‍ക്ക് നല്‍കുന്നു. ടിവിഎസ് എന്‍ടോര്‍ക്ക് 125 നിരയില്‍ നിന്ന് ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടി നിന്ന് വേറിട്ടു നിര്‍ത്തുന്നത് നിയോണ്‍ ഗ്രീന്‍ എന്ന പുതിയ പെയിന്‍റാണ്. നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടി ഇപ്പോള്‍ രാജ്യത്തുടനീളം ഡിസ്ക് ബ്രേക്ക് വേരിയന്‍റില്‍ ലഭ്യമാണ്. ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടിയുടെ വില ആരംഭിക്കുന്നത് 1,02,823 (എക്സ്-ഷോറൂം, ഡല്‍ഹി) രൂപ മുതലാണ്.

Read More

പേടിച്ചിട്ടാകണം, ആ ചിത്രത്തിന് മമ്മൂട്ടി ഡേറ്റ് കൊടുത്തില്ല… അത് മോഹൻലാലിന്റെ ഉദയം ആയിരുന്നു : ഷിബു ചക്രവർത്തി

പേടിച്ചിട്ടാകണം, ആ ചിത്രത്തിന് മമ്മൂട്ടി ഡേറ്റ് കൊടുത്തില്ല… അത് മോഹൻലാലിന്റെ ഉദയം ആയിരുന്നു : ഷിബു ചക്രവർത്തി

ഒന്നു ചീയുന്നത് മറ്റൊന്നിന് വളമാണ്’ എന്നൊരു പഴഞ്ചൊല്ലുണ്ട്… അത് വെറുതെയല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ താര രാജാക്കന്മാരില്‍ ഒരാളായ മോഹന്‍ ലാലിന്റെ വിജയം. ലാലേട്ടന്റെ കരിയര്‍ മാറ്റിമറിച്ച ചിത്രമായിരുന്നു തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍. എന്നാല്‍, ഈ സിനിമ മമ്മൂട്ടിയെ മനസ്സില്‍ കണ്ടു മാത്രം തുടങ്ങിയ ഒന്നായിരുന്നു. ഇക്കാര്യം തമ്പി കണ്ണന്താനവും തിരക്കഥാ കൃത്ത് ഡെന്നീസ് ജോസഫും മുന്‍പും പലവട്ടം വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. മമ്മൂട്ടിക്കായി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. അദ്ദേഹം ഡേറ്റ് നല്‍കാഞ്ഞതുകൊണ്ടു മാത്രം ആ ചിത്രം മോഹന്‍ലാലിനെ തേടിയെത്തുക ആയിരുന്നുവെന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന് മമ്മൂട്ടി വെറുതെയായിരുന്നില്ല ഡേറ്റ് കൊടുക്കാതിരുന്നത്. അതിനും തക്കതായ കാരണം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആറോ ഏഴോ ചിത്രമായിരുന്നു ആ…

Read More

ഗംഭീര താര നിരയുമായി ‘ഹെര്‍’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ഗംഭീര താര നിരയുമായി ‘ഹെര്‍’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ് തുടങ്ങി വന്‍ താരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഹെര്‍'(അവള്‍) എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ അര്‍ച്ചന വാസുദേവ് ആണ്. ഉര്‍വശി, രമ്യ നമ്പീശന്‍, ലിജോ മോള്‍, ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്‍, രാജേഷ് മാധവന്‍ തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിഷ് എം തോമസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കിരണ്‍ ദാസാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍; ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍; ഹംസ എം എം, വസ്ത്രാലങ്കാരം; സമീറ സനീഷ്,

Read More

ത്രില്ലറുമായി മമ്മൂട്ടിയുടെ ‘റോഷാക്ക്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ത്രില്ലറുമായി മമ്മൂട്ടിയുടെ ‘റോഷാക്ക്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷാക്കിന്റെ ചിത്രീകരണം കൊച്ചിയിലും പരിസര പ്രദേശത്തുമായി പുരോഗമിച്ചു വരികയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജന-കിരണ്‍ ദാസ്, സംഗീതം-മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം-ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍, ചമയം-റോണക്സ് സേവ്യര്‍ & എസ്സ് ജോര്‍ജ് ,വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍

Read More

സാഹോദര്യത്തിന്റെ ആഘോഷം, മാനവികത പ്രചോദനമാകട്ടെ’; ഈദ് സന്ദേശവുമായി മുഖ്യമന്ത്രി

സാഹോദര്യത്തിന്റെ ആഘോഷം, മാനവികത പ്രചോദനമാകട്ടെ’; ഈദ് സന്ദേശവുമായി മുഖ്യമന്ത്രി

സാഹോദര്യത്തിന്റെ ആഘോഷം, മാനവികത പ്രചോദനമാകട്ടെ’ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തില്‍ ഐക്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിന്റെ മഹത്വം ആ വിധം ജീവിതത്തില്‍ പകര്‍ത്താനും അര്‍ത്ഥവത്താക്കാനും കഴിയണമെന്നും ഏവര്‍ക്കും ആഹ്‌ളാദപൂര്‍വ്വമായ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Read More

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഈ മാസം 31ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഈ മാസം 31ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്. ഉപതെരഞ്ഞെടുപ്പിനുള്ള തിയതി കൂടി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് മുന്നണികള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്നണികള്‍ക്ക് മുന്നില്‍ 10 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ പശ്ചാത്തലത്തില്‍ ഉടന്‍ പാര്‍ട്ടികള്‍ നേതൃയോഗങ്ങള്‍ ചേരും

Read More