ഭാര്യയ്ക്ക് ദോഷം വരാത്ത രീതിയില്‍ കാമുകിയെ കൊണ്ടുപോകണം, ബുദ്ധിമാന്മാര്‍ അങ്ങനെയാണ്: കൊല്ലം തുളസി

ഭാര്യയ്ക്ക് ദോഷം വരാത്ത രീതിയില്‍ കാമുകിയെ കൊണ്ടുപോകണം, ബുദ്ധിമാന്മാര്‍ അങ്ങനെയാണ്:                        കൊല്ലം തുളസി

ഒരു മടിയും കൂടാതെ തന്റെ ജീവിത കഥകള്‍ വെട്ടിത്തുറന്ന് പറയുന്നതില്‍ കൊല്ലം തുളസി എന്നും മുന്നില്‍ തന്നെയാണ്. കടുംബത്തിലെ ദുഖ സത്യങ്ങള്‍ പോലും വെട്ടിത്തുറന്ന് പറയാനും അദ്ദേഹത്തിന് മടിയില്ല. അടുത്ത കുറച്ച് ദിവസങ്ങളായി കൊല്ലം തുളസിയുടെ കുടുംബ കാര്യങ്ങാണ് സോഷ്യല്‍ മീഡിയയിലൂടെ ഓടി നടക്കുന്നത്. സംശയ രോഗിയായ ഭാര്യ അദ്ദേഹത്തിന് കാന്‍സര്‍ വന്നതോടെ ഉപേക്ഷിച്ചു പോകുകയും മകളുണ്ടെന്നല്ലാതെ കാണാന്‍ പോലുമില്ലെന്നും ഉള്‍പ്പെടെയുള്ള ദുഖ സത്യങ്ങളാണ് അദ്ദേഹം മടിയില്ലാതെ വിവരിച്ചിരിക്കുന്നത്. അസുഖമാണെന്നറിഞ്ഞ സമയത്തായിരുന്നു ഭാര്യ ഇറങ്ങിപ്പോയത്. രോഗബാധിതനായി കിടന്നപ്പോള്‍ തനിക്ക് ആരും ഉണ്ടായിരുന്നില്ല, 6 മാസം കൊണ്ട് ഞാന്‍ തീര്‍ന്നുകിട്ടുമെന്ന് കരുതിയവരുമുണ്ടായിരുന്നു. എന്റെ കൈയ്യില്‍ നിന്ന് പൈസ മേടിച്ചവരൊക്കെ ഇപ്പോഴും അങ്ങനെയാണ് കരുതുന്നത്. കുറച്ച് കഴിഞ്ഞ് കൊടുത്താല്‍ മതി, അയാള്‍ തട്ടിപ്പോവുമെടോ എന്ന് ചിലരൊക്കെ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ആപത്ത് ഘട്ടത്തില്‍ ആരും എന്നെ അന്വേഷിച്ചിരുന്നില്ല, എന്റെ സഹോദരങ്ങള്‍…

Read More

ഫസ്റ്റ് ബെൽ ക്ലാസുകൾ അവസാനിച്ചു

ഫസ്റ്റ് ബെൽ ക്ലാസുകൾ അവസാനിച്ചു

കോവിഡ്-19 മഹാമാരി മൂലമുണ്ടായ ഉയർന്ന പ്രതിസന്ധിയുടെ സാഹചര്യത്തിൽ വിക്റ്റേഴ്സ് ടെലിവിഷൻ വഴി ആരംഭിച്ച ഫസ്റ്റ് ബെൽ ക്ലാസുകൾ അവസാനിപ്പിക്കുന്നു . ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം ഏപ്രില്‍ 30 ശനിയാഴ്ചയോടുകൂടി അവസാനിപ്പിക്കുന്നത് ക്യുബ് സ്റ്റോറീസ്, ശാസ്ത്രവും ചിന്തയും, മഹാമാരികള്‍‍, ജീവന്റെ തുടിപ്പ്, ശാസ്ത്രവിചാരം, മഞ്ചാടി, എങ്ങനെ എങ്ങനെ എങ്ങനെ, കളിയും കാര്യവും, ചരിത്രം തിരുത്തിയ തന്മാത്രകള്‍, കേരളം – മണ്ണും മനുഷ്യനും, ഞാന്‍ സംരംഭകന്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേഷണവും പ്ലസ് വണ്‍ പരീക്ഷയ്ക്കായി മെയ് രണ്ടാംവാരത്തില്‍ റിവിഷന്‍, ലൈവ് ക്ലാസുകളും ഓ‍‍ഡിയോ ബുക്കുകളും ആരംഭിക്കുമെന്ന് കൈറ്റ് വിക്റ്റേഴ്സ് സി ഇ ഒ കെ അൻവർ സാദത്ത് അറിയിച്ചു

Read More

വിജയ് ബാബുവിനെതിരേ മറ്റൊരു യുവതി; ചുംബിക്കാൻ ശ്രമിച്ചുവെന്ന്‌ ആരോപണം

വിജയ് ബാബുവിനെതിരേ മറ്റൊരു യുവതി; ചുംബിക്കാൻ ശ്രമിച്ചുവെന്ന്‌ ആരോപണം

വിജയ് ബാബുവിനെതിരേ ഒരു നടി ലൈംഗിക പീഡനം ആരോപിച്ചുകൊണ്ട് പരാതി നൽകിയ പശ്ചാത്തലത്തിൽ കൂടുതൽ ആരോപണങ്ങൾ പുറത്ത് വരുന്നു. മറ്റൊരു യുവതിയാണ് ഇപ്പോൾ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും നിരസിച്ചപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി പറയുന്നു. വിമൺ എഗൈൻസ്റ്റ് സെക്വഷൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലാണ് യുവതി അനുഭവം പങ്കുവച്ചത്. കുറിപ്പിന്റെ പൂർണ്ണരൂപം പ്രിയ ടീം, എന്റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എൻ്റെ…

Read More

ദിവസേന 2 ഏത്തപ്പഴം കഴിക്കൂ; അള്‍സറും രക്തസമ്മര്‍ദവും പമ്പകടക്കും

ദിവസേന 2 ഏത്തപ്പഴം കഴിക്കൂ; അള്‍സറും രക്തസമ്മര്‍ദവും പമ്പകടക്കും

ദിവസേന 2 ഏത്തപ്പഴം കഴിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എല്ലാവര്‍ക്കും ലഭ്യമാകുന്ന ഒന്നുകൂടിയാണ് ഏത്തപ്പഴം എന്നത്. ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷണവിഭവമാണ് ഏത്തപ്പഴം. ശരിക്കും ഒരു ഊര്‍ജകേന്ദ്രം. എല്ലാവിധ അസുഖങ്ങളെയും തൂത്തെറിയാനുള്ള ഒരു ഊര്‍ജകേന്ദ്രം. ധാരാളം വൈറ്റമിനുകളും ഫൈബറും മിനറലും പോഷകങ്ങളും അടങ്ങിയിട്ടുള്ളതാണ് ഏത്തപ്പഴം. പല വിദേശ രാജ്യങ്ങളിലും ഏത്തപ്പഴം ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിരവധി അസുഖങ്ങള്‍ക്ക് പരിഹാരമാണ് ഏത്തപ്പഴം. ദിവസേന 2 ഏത്തപ്പഴം വീതം കഴിക്കുന്നത് എന്തെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്ന് നിങ്ങള്‍ക്കറിയാമോ? ഊര്‍ജം ഏതെങ്കിലും വ്യായാമത്തിനു മുമ്പോ അല്ലെങ്കില്‍ ജോലി തുടങ്ങുന്നതിനു മുമ്പോ ഒന്നോ രണ്ടോ ഏത്തപ്പഴം കഴിച്ചാല്‍ നല്ലതാണ്. ശരീരത്തിനും മനസ്സിനും നല്ല ഉന്‍മേഷവും നല്ല ഊര്‍ജവും ലഭിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റുകളും വൈറ്റമിനും മിനറലും ഊര്‍ജസ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കുന്നു. പേശീവലിവു തടയാന്‍ പൊട്ടാസ്യത്തിന്റെ അംശവുമുണ്ട്. വിഷാദരോഗത്തെ അകറ്റും വിഷാദരോഗത്തെ അകറ്റി…

Read More

രക്തദാനം മഹാദാനം: അറിയേണ്ടതെല്ലാം

രക്തദാനം മഹാദാനം: അറിയേണ്ടതെല്ലാം

ഒരു വ്യക്തിക്കു മറ്റൊരാള്‍ക്കു നല്‍കാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് രക്തം. രക്തത്തിന്റെ ലഭ്യത ഏതൊരു വൈദ്യശാസ്ത്രത്തെ സംബന്ധിച്ചും അമൂല്യമാണ്. രക്തത്തിനു പകരം മറ്റൊരു സ്രോതസ് ഇല്ല. ഒരു ഫാക്ടറിയില്‍നിന്നോ ജന്തുവില്‍നിന്നോ രക്തം ലഭ്യമല്ല. രക്തത്തിന്റെ ലഭ്യത അതിന്റെ ആവശ്യകതയുമായി ഒത്തുപോകുന്നില്ല. ജന്മദിനത്തിലും മറ്റു വിശേഷങ്ങളിലും രക്തം ദാനം ചെയ്തു സമൂഹത്തെ സേവിക്കാം. വിവാഹ വാര്‍ഷികത്തില്‍ ഭാര്യയും ഭര്‍ത്താവും വന്നു രക്തം ദാനം ചെയ്യാം. ഒരു സമൂഹത്തിന്റെ ആവശ്യം നിറവേറ്റണമെങ്കില്‍ ആ സമൂഹത്തിന്റെ ഒരു ശതമാനം സ്വമേധയാ രക്തം നല്കാന്‍ തയാറാകണം. ആര്‍ക്കൊക്കെ രക്തം ദാനം ചെയ്യാം 45 കിലോഗ്രാമില്‍ അധികം ഭാരം, 18 വയസ് കഴിയണം 60 വയസില്‍ താഴെ, നല്ല ആരോഗ്യം, 12.5 ഗ്രാം% ഹീമോഗ്ളോബിന്‍, രോഗങ്ങള്‍ പാടില്ല. ആര്‍ക്കൊക്കെ രക്തദാനം പാടില്ല? പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍, സ്ഥിരമായി…

Read More

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ട്രഷറി നിയന്ത്രണം മേയ് 10 വരെ തുടരും

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ട്രഷറി നിയന്ത്രണം മേയ് 10 വരെ തുടരും

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ട്രഷറിയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. കടങ്ങളുടെ തിരിച്ചടിവിനായി ഏപ്രില്‍ ആദ്യം കൂടുതല്‍ തുക മാറ്റിവച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണം ട്രഷറില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്‍ പാസാക്കുന്നതിനാണ് നിയന്ത്രണം. ഇതുമായി ബന്ധപ്പെട്ട് ധന അഡീഷണല്‍ ചീഫ്‌സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്കെഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അടുത്ത മാസം 10 വരെ നിയന്ത്രണം തുടരും സാമ്പത്തികവര്‍ഷാവസാനം ട്രഷറി നിയന്ത്രണം പതിവാണെങ്കിലും ഇത്തവണ ആദ്യമാസം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് സര്‍ക്കാര്‍. റിസര്‍വ് ബാങ്ക് വഴി കടപ്പത്രമിറക്കിയാണു ശമ്പളവും പെന്‍ഷനും അടക്കം നല്‍കാന്‍ ഓരോ മാസവും സര്‍ക്കാര്‍ പണം കണ്ടെത്തുന്നത്. എന്നാല്‍, പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കടമെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അടുത്തമാസം മുതലാണു സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കല്‍ ആരംഭിക്കുക. മേയില്‍ 4…

Read More

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി; അറവുകാരന്‍ അറസ്റ്റില്‍

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി; അറവുകാരന്‍ അറസ്റ്റില്‍

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് അറസ്റ്റിലായത് ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഇറച്ചി വാങ്ങാന്‍ വന്ന യുവാവാണ് ക്രൂര രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്. എന്നാല്‍ കാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് ക്രൂരത ചെയ്യുന്ന മനുവിനെയാണ് വിഡിയോയില്‍ കാണാം. തൊലിയുരിച്ച് കാലും ചിറകും അറുത്ത് മാറ്റിയ ശേഷം ഒടുവിലാണ് കഴുത്ത് അറുത്ത് മാറ്റിയത്. ക്രൂരമായ വേദനയുളവാക്കുന്ന വിഡിയോയില്‍ സമൂഹമാധ്യങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

Read More