കട്ലറ്റ് എല്ലാവര്ക്കും ഇഷ്ടമാണ്, എന്നാല്‍ എന്നും ചിക്കന്‍ കട്ലറ്റും മീറ്റ് കട്ലറ്റും മാത്രം കഴിക്കുന്നവരെങ്കില്‍ അത് അല്പം മടുപ്പുണ്ടാക്കുന്നതാണ്. കാരറ്റ് ചിക്കന്‍ കട്ലറ്റ് ഇത് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം ചേരുവകള്‍ വേവിച്ച ചിക്കന്‍ – ഒന്നര കപ്പ് പൊടിച്ചത് എണ്ണ – 1½ ടീസ്പൂണ്‍ കാരറ്റ്-അരിഞ്ഞത്- 1 സവാള ചെറുതായി അരിഞ്ഞത് – 1 കപ്പ് കൂണ് ചെറുതായി അരിഞ്ഞത് – 1 കപ്പ് ഇഞ്ചി, അരിഞ്ഞത് – 1 ടീസ്പൂണ്‍ വെളുത്തുള്ളി – 1 ടീസ്പൂണ്‍ സോയ സോസ് – 1 ടീസ്പൂണ്‍ കുരുമുളക് പൊടി – ½ ടീസ്പൂണ്‍ ടൊമാറ്റോ കെച്ചപ്പ്- 2 ടീസ്പൂണ്‍ വേവിച്ച ഉരുളക്കിഴങ്ങ് പൊടിച്ചത്- 2 എണ്ണം മത്തങ്ങ – 2 സ്പൂണ്‍ ഉപ്പ് – പാകത്തിന് എണ്ണ- കട്ട്ലറ്റ് വറുക്കാന്‍ പാകത്തിന് മുട്ട-അടിച്ചത്- 2…
Read MoreDay: April 28, 2022
അക്ഷയ് കുമാറിന്റെ രാംസേതു ദീപാവലിക്ക് തീയറ്ററുകളിൽ
അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ചിത്രം രാംസേതു ഈ വർഷം ദീപാവലിക്ക് തീയറ്ററുകളിലെത്തും. അക്ഷയ് കുമാർ തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഇമേജും താരം പങ്കുവച്ചു. അഷയ് കുമാറിനൊപ്പം ജാക്വലിൻ ഫെർനാണ്ടസും നുസ്റത് ബറൂച്ചയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എൻ്റർടൈന്‍മെൻ്റ് എന്നിവർക്കൊപ്പം ആമസോൺ പ്രൈം വിഡിയോയും ചിത്രത്തിൻ്റെ നിർമാതാവാണ്. ഇത് ആദ്യമായാണ് പ്രൈം വിഡിയോ സിനിമാ നിർമാണ മേഖലയിലേക്ക് കടക്കുന്നത്. പരമാണു, തേരേ ബിൻ ലാദൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനയ അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. View this post on Instagram A post shared by Akshay Kumar (@akshaykumar) നായകൻ അക്ഷയ് കുമാർ അടക്കം 45 അണിയറ പ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ…
Read Moreവേണമെങ്കിൽ ചപ്പാത്തി ബോണറ്റിലും ചുടാം, വൈറലായി വീഡിയോ
രാജ്യം മുഴുവന്‍ ചുട്ടു പൊള്ളുകയാണ് വേനലിന്റെ കാഠിന്യം കൂടുന്നുമുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും ചൂട് അതി കഠിനമാവുകയാണ്. അത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തുറസായ സ്ഥലത്ത് കാറിന്റെ ബോണറ്റിനു മുകളില്‍ ചപ്പാത്തി ചുട്ടെടുക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഒഡീഷയിലെ സോനെപുര്‍ സ്വദേശിനിയായ യുവതി പരത്തി എടുത്ത ചപ്പാത്തി ഗ്യാസ് സ്റ്റൗവില്‍ എന്നപോലെ ബോണറ്റിന് മുകളില്‍വച്ച് ചുട്ടെടുക്കുന്നത്. Scenes from my town Sonepur. It’s so hot that one can make roti on the car Bonnet 😓 @NEWS7Odia #heatwaveinindia #Heatwave #Odisha pic.twitter.com/E2nwUwJ1Ub — NILAMADHAB PANDA ନୀଳମାଧବ ପଣ୍ଡା (@nilamadhabpanda) April 25, 2022 അതേസമയം ചൂട് മൂലം ഒഡീഷയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയിരിക്കുകയാണ്…
Read More7499 രൂപയ്ക്ക് ഉഗ്രൻ സ്മാർട്ട് ഫോൺ വിപണിയിൽ
ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .Infinix Smart 6 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണിത് .7499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .ഈ Infinix Smart 6 സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം ഡിസ്പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.6 ഇഞ്ചിന്റെ IPS LCD ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek Helio A22 പ്രോസ്സസറുകളിലാണ് Infinix Smart 6 ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് . അതുപോലെ തന്നെ 4 …
Read Moreലൈസൻസ് കൈയ്യിൽ ഉള്ളവർ ഈ ആപ്ലികേഷൻ അറിഞ്ഞിരിക്കണം
ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു ആപ്ലികേഷൻ പരിചയപ്പെടുത്തുന്നു .mparivahan എന്ന ആപ്ലികേഷൻ ആണ് ഇത് .ഈ ആപ്ലികേഷനുകൾ ഇപ്പോൾ ഗൂഗിൾ പ്ലേ വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ആപ്ലിക്കേഷനിൽ നിങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ് . RC വിവരങ്ങൾ അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭിക്കും . ഡൗൺലോഡ് ചെയ്ത ശേഷം ലോഗിൻ ചെയ്യുക .അതിനു ശേഷം mparivahan എന്ന ആപ്ലികേഷൻ തുറക്കുക .അവിടെ നിങ്ങൾക്ക് ഡാഷ് ബോർഡ് ,RC ഡാഷ് ബോർഡ് കൂടാതെ DL ഡാഷ് ബോർഡ് എന്നിങ്ങനെ മൂന്നു ഓപ്ഷനുകൾ ലഭിക്കുന്നതാണ് .നിങ്ങൾക്ക് ഇപ്പോൾ RC വിവരങ്ങൾ ആണ് അറിയേണ്ടത് എങ്കിൽ അവിടെയുള്ള RC ഡാഷ് ബോർഡ് എന്ന ഓപ്ഷനിൽ നിങ്ങൾ വിവരങ്ങൾ നൽകിയ ശേഷം സെർച്ച് ബട്ടണിൽ അമർത്തുക നിങ്ങൾക്ക് നിങ്ങൾ നൽകിയ RC…
Read Moreചൂട് കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം?
ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിന് പലതരം പ്രശ്നങ്ങളാണ് ഉണ്ടാവുക. ശരീരം ഡ്രൈ ആകുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ശരീരചർമ്മത്തിനു പുറമെ മുടിയുടെ കാര്യത്തിലും ഒരു വില്ലനാണ്. മുടി നരയ്ക്കുക, മുടിയുടെ സ്വാഭാവിക ഭംഗി നശിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ചൂട് കാലത്ത് നമ്മൾ അനുഭവിക്കേണ്ടി വരുക. എന്നാൽ ചില മാർഗങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കാം ശരിയായ ഭക്ഷണക്രമവും കൂടുതൽ വെള്ളം കുടിക്കുന്നതും ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുടിക്ക് മോചനം നൽകും എന്നാണ് പറയുന്നത്. മുടിയിൽ ചൂടുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ വേനലിൽ ഒഴിവാക്കുന്നതാണ് നല്ലത്. ചൂടുള്ള സ്റ്റൈലിംഗ് വസ്തുക്കൾ വേനൽക്കാലത്ത് മുടിയെ കേടാക്കുകയാവും ചെയ്യുക. വേനൽക്കാലത്ത് മുടിയിൽ കൂടുതലായി പൊടി എത്തിച്ചേരാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി ദിവസേന മുടി കഴുകുന്നത് നല്ലതാണ്. ബ്ലീച്ച് പൗഡർ ചേർന്നിട്ടുള്ള വെള്ളം, ചൂടുവെള്ളം, തണുത്തവെള്ളം എന്നിവ ഉപയോഗിച്ച് മുടി കഴുകുന്നതിനു പകരം…
Read Moreകപ്പലണ്ടി മിഠായി എളുപ്പത്തിലുണ്ടാക്കാം
കപ്പലണ്ടി മിഠായി എല്ലാവരുടേയും ഇഷ്ടപ്പെട്ട സ്വീറ്റാണ്. എന്നാൽ പലരും ഇത് വീട്ടിലുണ്ടാക്കി നോക്കിയിട്ടുണ്ടാകില്ല. വളരെ എളുപ്പത്തിൽ കപ്പലണ്ടി മിഠായി എങ്ങനെയുണ്ടാക്കാമെന്ന് നോക്കൂ… ആവശ്യമായ സാധനങ്ങൾ കപ്പലണ്ടി – 200 ഗ്രാം പഞ്ചസാര – 200 ഗ്രാം ഏലയ്ക്ക – നാലെണ്ണം പൊടിച്ചത് തയാറാക്കുന്ന വിധം കപ്പലണ്ടി വറുത്ത് തൊലി കളഞ്ഞെടുക്കുക. പഞ്ചസാര ഒരു പാനിൽ ചെറുതീയിൽ ബ്രൗൺ നിറമാകുന്നത് വരെ ചൂടാക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേർക്കുക. ഇനി വറുത്ത് വച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് നന്നായി ഇളക്കി ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് മാറ്റി ഷേപ്പനുസരിച്ച് മുറിച്ചെടുക്കാം. ശർക്കര ചേർത്തും ഉണ്ടാക്കാം.
Read Moreസൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ചണവിത്ത്
സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഇതില്പരം ഗുണമേന്മയുള്ള എന്തുണ്ട് എന്നു പറയേണ്ടിവരും. ചണവിത്ത് അഥവാ FLAX SEED ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ഒരോ വസ്തുവിലും അടങ്ങിയ ഘടകങ്ങളാണ് നമുക്ക് ഗുണം പ്രദാനം ചെയ്യുന്നത്. ഒന്നിനും മാജിക്കലായ പവര്‍ ഇല്ല എന്നു തിരിച്ചറിയണം. ആരോഗ്യവും സൗന്ദര്യവും സംബന്ധിച്ച് തീവ്രമായ നിലപാടുകള്‍ക്കു പകരം ശാസ്ത്രീയമായ വീക്ഷണമാണു വേണ്ടത്. ചണവിത്ത് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാം. സൗന്ദര്യം എന്നത് ആരോഗ്യകരമായ സമഗ്രതയുടെ പ്രതിഫലനമായി കാണണം. ചെറുചണ എന്ന സസ്യത്തിന്റെ വിത്താണ് ചണവിത്ത്. അതസി, അഗശി എന്നീ പേരുകളിലും ഇവ അറിയപ്പെടും. വസ്ത്രനിര്‍മാണത്തിനാണ് സസ്യം ആദ്യം ഉപയോഗിച്ചിരുന്നത്. വൈകാതെ ചണവിത്തിന്റെ ഗുണങ്ങള്‍ ഒന്നൊന്നായി തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ആയുര്‍വേദത്തിലും യുനാനിയിലും ഇവ ഉപയോഗിച്ചു കാണുന്നുണ്ട്. വിത്തില്‍ അടങ്ങിയിരിക്കുന്ന ലിഗ്നുകളും ഒമേഗ 3 ഫാറ്റി ആസിഡുകളുമാണ് ശാസ്ത്രീയമായി ഇതില്‍ കണ്ടെത്തിയിരിക്കുന്ന ഘടകങ്ങള്‍. സ്തനാര്‍ബുദത്തെയും പ്രോസ്റ്റേറ്റ് അര്‍ബുദത്തെയും പ്രതിരോധിക്കുകയും…
Read More‘അവതാർ 2’ റിലീസ് ഡേറ്റും ടൈറ്റിലും പ്രഖ്യാപിച്ചു
ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. ഈ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഈ വര്‍ഷം ഡിസംബര്‍ 16-ന് ചിത്രം തിയേറ്ററുകളിലെത്തും. ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വേഗാസിലെ സീസര്‍ പാലസില്‍ നടന്ന സിനിമാകോണ്‍ ചടങ്ങിലാണ് റിലീസ് പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഡോക്ടര്‍ സ്ട്രെയിഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം. കടലിനടിയിലെ വിസ്മയം ലോകമാകും ഇത്തവണ കാമറൂണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്നാണ് സൂചനകള്‍. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍…
Read Moreജാക്ക് ആൻഡ് ജിൽ’ ടീസർ പുറത്തിറങ്ങി
പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച സന്തോഷ് ശിവന് സംവിധാനം നിര്‍വഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ(Jack N Jill ) ടീസര്‍ എത്തി. സംവിധായകന് മണിരത്നമാണ് ടീസര്‍ പുറത്തിറക്കിയത്. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റര്‍ടൈനര്‍ തന്നെയാണ് ചിത്രമെന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് ആന്‍ഡ് ജില്ലെന്ന് ഉറപ്പ് നല്കി നേരത്തെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കണ്ടത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ വൈറലായിരുന്നു. ഗോകുലം ഗോപാലന്, സന്തോഷ് ശിവന്, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന് ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍…
Read More