നല്ല ചിരി ആരെയും ആകര്‍ഷിക്കും. പരസ്യ വാചകത്തിലേതുപോലെ നല്ല ചിരി ആത്മവിശ്വാസവും കൂട്ടും. നല്ല ചിരി സമ്മാനിക്കാന്‍ പല്ലുകള്‍ക്ക് ആരോഗ്യവും സൗന്ദര്യവും വേണം. ഇതിന് ചില സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇനി നല്ല ചിരി സമ്മാനിക്കാം. പല്ലുകളുടെ സംരക്ഷണത്തിനായി ചില കാര്യങ്ങള്‍ ഇതാ. തേയ്ക്കാന്‍ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് പ്രധാനമാണ്. മൂന്നുമാസം കൂടുമ്പോള്‍ ടൂത്ത്ബ്രഷ് മാറ്റണം. നാരുകള്‍ വളയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആ ബ്രഷ് ഉപയോഗിച്ചിട്ടു കാര്യമില്ല. സോഫ്റ്റ് ബ്രിസിലുകളുള്ള ബ്രഷ് മാത്രമേ ഉപയോഗിക്കാവൂ. പരുക്കന്‍ നാരുകളുള്ള ബ്രഷ് പതിവായി ഉപയോഗിക്കുന്നതു പല്ലുകള്‍ തേയാനും പുളിപ്പ് അനുഭവപ്പെടാനും ഇടയാക്കും. ബ്രഷ് ചെയ്താല്‍ മാത്രം പല്ലുകള്‍ വൃത്തിയാകണമെന്നില്ല. ദിവസം രണ്ടുനേരം ഫ്ളോസ് ചെയ്യുന്നതു പല്ലുകളുടെ ഇടയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിച്ച ശേഷം ഉടനെ വായില്‍ വെള്ളം…
Read MoreDay: April 25, 2022
മരുന്നില്ലാതെ തലവേദനയെ തുരത്താന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍
തലവേദനയ്ക്ക് കാരണങ്ങള്‍ പലതാണ്. തലവേദന വരാന്‍ അധിക സമയം വേണ്ട. ഏത് പ്രായക്കാര്‍ക്കും വരാം. തലവേദന വന്നാല്‍ നമ്മള് സ്വീകരിക്കുന്ന ചില എളുപ്പവഴികളുണ്ട്. ബാം ഉപയോഗിക്കുക, വേദനസംഹാരികള്‍ കഴിക്കുക തുടങ്ങിയവ. ഇങ്ങനെ തലവേദന അകറ്റാനാണ് നമ്മള് ശ്രമിക്കാറുള്ളത്. എന്നാല്‍ ഇനി ഇത്തരം എളുപ്പവഴികളുടെയൊന്നും ആവശ്യമില്ല. തലവേദനയുടെ കാരണം തിരിച്ചറിയുകതയാണ് ആദ്യ വഴി. സ്ട്രസ്, വിശ്രമമില്ലായ്മ, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം, ഭക്ഷണക്രമത്തിലെ താളം തെറ്റല്‍, കാലാവസ്ഥ തുടങ്ങിയവയെല്ലാം തലവേദനയുടെ പ്രധാന കാരണങ്ങളാണ്. തലവേദനയുണ്ടാകുമ്പോള് മരുന്നുകളോ ബാമോ ഒന്നുമില്ലാതെ തന്നെ തലവേദനയെ തുരത്താം. അതിന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. ശുദ്ധവായു ലഭിയ്ക്കുന്നതിലൂടെ നമുക്ക് തലവേദനയെ അകറ്റാനാവും. ദീര്‍ഘനേരത്തെ ഇരുത്തത്തിന്റ ഫലമായാണ് പലപ്പോഴും തലവേദന വരുന്നത്. തലയ്ക്കു തണുപ്പു ലഭിച്ചാല്‍ പലപോഴും ഇത് തലവേദനയെ തുരത്തും. അതുകൊണ്ടു തന്നെ തലവേദനയുള്ളപോള്‍ ഐസ് പാക്ക് വെയ്ക്കുന്നത് നല്ലതാണ്. തലവേദനയുള്ളപ്പോള്‍ കുളിയ്ക്കുന്നതും നല്ലതാണ്. ഇത് ശരീരത്തേയും…
Read Moreവാഴപ്പിണ്ടിക്കുണ്ട് ചില ഔഷധഗുണങ്ങള്‍
എത്ര പേര്‍ക്ക് അറിയാം വാഴപ്പിണ്ടിക്കും ഗുണങ്ങളുണ്ടെന്ന്. പല രോഗങ്ങള്‍ക്കും പരിഹാരിയായി മാറാനും പ്രവര്‍ത്തിക്കാനും വാഴപ്പിണ്ടിക്ക് സാധിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. വാഴപ്പിണ്ടി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ ചില മെച്ചങ്ങളെ പറ്റി ഇനി പറയാം. മൂത്രാശയത്തിലെ കല്ല് മൂത്രാശയത്തിലെ കല്ല് പ്രതിരോധിക്കാന്‍ തക്ക ഔഷധഗുണം വാഴപ്പിണ്ടിക്ക് ഉണ്ട്. വാഴപ്പിണ്ടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. പിത്താശയത്തില്‍ കല്ലുണ്ടായാല്‍ അതിന്റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാല്‍ മതി. ഭാരം കുറയ്ക്കാം ഭാരം കുറയ്ക്കാന്‍ എന്തുവഴിയെന്നാണ് എല്ലാവരും ആലോചിക്കുന്നത്. എന്നാല്‍, ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമായ വാഴപ്പിണ്ടി ഭാരം കുറയ്ക്കാന്‍ അത്യുത്തമമാണെന്ന് എത്ര പേര്‍ക്ക് അറിയാം. വാഴപ്പിണ്ടി കഴിച്ചാല്‍ കുറേനേരത്തേക്ക് അത് നിങ്ങളെ വിശക്കാതെ കാത്തു സൂക്ഷിക്കും. അങ്ങനെ ഭക്ഷണം കുറയ്ക്കാനും ഭാരം കുറയ്ക്കാനും സാധിക്കും. ഹൈപ്പര്‍ അസിഡിറ്റി അസിഡിറ്റി ഇന്ന് മിക്ക പേരും അനുഭവിക്കുന്ന…
Read Moreആരോഗ്യമുള്ള തലച്ചോറിന് ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
മനുഷ്യ ശരീരത്തിലെ പ്രധാന അവയവമാണ് മസ്തിഷ്കം (Brain). കുടലിന്റെ ആരോഗ്യമോ ഹൃദയാരോഗ്യമോ, കരളിന്റെയോ വൃക്കകളുടെയോ പ്രവര്‍ത്തനം എല്ലാം നിയന്ത്രിക്കാനുള്ള കഴിവ് തലച്ചോറിനുണ്ട്. കുടലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍, എല്ലാ വ്യത്യാസങ്ങളും വരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണക്രമം – തെറ്റായ ഭക്ഷണക്രമം തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് മെച്ചപ്പെട്ട മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. മോശം ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ വൈജ്ഞാനിക തകര്‍ച്ചയ്ക്ക് കാരണമാകും. മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ആറ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഡാര്‍ക്ക് ചോക്ലേറ്റ്… ഇരുമ്പും ആന്റിഓക്സിഡന്റും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ്. ഡാര്‍ക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് മികച്ച മാനസികാവസ്ഥയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. 2019-ലെ ഒരു സര്‍വേ പ്രകാരം, ഡാര്‍ക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് വിഷാദ രോഗലക്ഷണങ്ങളുടെ 70 ശതമാനം കുറഞ്ഞ അപകടസാധ്യതയ്ക്ക് ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍… ഭക്ഷണത്തിന് ഒരു പ്രത്യേക രുചി…
Read More“കളറുമില്ല, കാണാനും കൊള്ളില്ല… എന്നിട്ടും നീ ഈ നിലയില്‍ എത്തിയല്ലോ” ആ നടിയുടെ വാക്കുകള്‍ വേദനിപ്പിച്ചെന്ന് നവ്യാ നായര്‍
നിറവും സൗന്ദര്യവുമാണ് സിനിമയിലെ നായിക സങ്കല്‍പ്പമെന്ന് മുദ്രകുത്തപ്പെട്ട കാലത്താണ് നവ്യാ നായര്‍ നന്ദനം എന്ന സിനിമയിലേയ്ക്ക് എത്തപ്പെടുന്നത്. തനിക്ക് നിറമില്ലെന്നും സൗന്ദര്യമില്ലെന്നും സ്വയമേ വിശ്വസിച്ചു വന്നിരുന്ന താരത്തെ ഇക്കാര്യങ്ങള്‍ മറ്റൊരാള്‍ ചൂണ്ടിക്കാട്ടുക കൂടി ചെയ്യുന്ന അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ… ആ അവസ്ഥയെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നവ്യ. നിനക്കാണെങ്കില്‍ കളറുമില്ല നിന്നെ കാണാനും കൊള്ളില്ല… എന്നിട്ടും നീ ഈ നിലയിലൊക്കെ എത്തിയല്ലോ എന്നായിരുന്നു ഒപ്പം അഭിനയിച്ച ആ കളറുള്ള സുന്ദരിയുടെ വാക്കുകള്‍. അന്ന മനസ്സ് ചില്ലറയൊന്നുമല്ല വേദനിച്ചത്. നിറവും സൗന്ദര്യവുമൊന്നുമല്ല അഭിനയത്തിന്റെയും ഒരു നായികയുടെയും മാനദണ്ഡമെന്ന് മനസ്സിലാക്കാന്‍ വീണ്ടും സമയമെടുത്തു. നിറമുള്ള മറ്റ് നടിമാര്‍ക്കൊപ്പം പൊതു പരിപാടികളില്‍ പങ്കെടുക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനേ വയ്യായിരുന്നത്രേ. എന്നാല്‍, ഇന്ന് അതൊക്കെ മാറിയിരിക്കുന്നു. ഏറെ മുന്നോട്ട് പോകുകയും ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരിക്കുന്നു.. നവ്യ പറയുന്നു. നന്ദനത്തിലെ ബാലാമണിയാണ് പലര്‍ക്കും…
Read Moreസമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗം വരുന്നു
മലയാളത്തില്‍ 1998ല്‍ പുറത്തിറങ്ങിയ സിനിമയാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസില്‍ ചിത്രത്തോടുള്ള പ്രിയം മാഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഒടുവില്‍ ആ വമ്പന്‍ പ്രഖ്യാപനമെത്തിയിരിക്കുകയാണ്. സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗം വരുന്നു. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് സമ്മർ ഇൻ ബത്ലഹേമിന്റെ നിർമാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാൻ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കർ പറഞ്ഞു. സമ്മർ ഇൻ ബത്ലഹേം രണ്ടാം ഭാഗത്തിൽ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച…
Read Moreപ്രഥമ കേരള ഗെയിംസ്: തിരിതെളിയാന്‍ ഇനി നാല് നാളുകള്‍
പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടനം ഏപ്രില്‍ 30ന് കായികമന്ത്രി വി. അബ്ദുറഹ്മാന് നിര്‍വ്വഹിക്കുന്നതോടെ പത്ത് നാള് നീണ്ടു നില്ക്കുന്ന കായികാഘോഷരാവുകള്ക്ക് തുടക്കമാകും. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കായിക മത്സരങ്ങള്‍ക്കു പുറമെ എക്സ്പോ, മാരത്തോണ്‍, ഫോട്ടോ എക്സിബിഷന്, ഫോട്ടോ വണ്ടി എന്നിവ സംഘടിപ്പിക്കും. ഗെയിംസിന്റെ പ്രധാന വേദികളുള്ള തലസ്ഥാന നഗരി അക്ഷരാര്‍ത്ഥത്തില്‍, ഏപ്രില്‍ 29 മുതല്‍ മെയ് പത്തു വരെയുള്ള പന്ത്രണ്ട് ദിനങ്ങള്‍ അഘോഷങ്ങളുടെ പകലിരവുകളായി മാറും. 24 മത്സരയിനങ്ങളാണ് പ്രഥമ കേരള ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്, സെന്‍ട്രല്‍ സ്റ്റേഡിയം, തൈയ്ക്കാട് പോലീസ് ഗ്രൗണ്ട്, ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, വൈ.എം.സി.എ., ഐ.ആര്.സി. ഇന്‍ഡോര്‍ സ്റ്റേഡിയം ശംഖുമുഖം, കൊല്ലം…
Read Moreമാസ്ക് മാറ്റാറായില്ല, ജാഗ്രത തുടരണം: വീണാ ജോര്‍ജ്
ഇനിയും കൊവിഡ് തരംഗങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്കി ആരോഗ്യ മന്ത്രി. അതുകൊണ്ട് തന്നെ കൊവിഡ് അവലോകന യോഗങ്ങള്‍ തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവില്‍ ശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മാസ്ക് മാറ്റാന്‍ സമയമായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാക്സിനേഷന് സംബന്ധിച്ച് ശക്തമായ ബോധവത്കരണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Read Moreശാസ്ത്ര വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് എം.എസ് സി. പഠനത്തിന് ‘നെസ്റ്റ്’; സയന്‍സ് സ്ട്രീം പ്ലസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം;
ജലീഷ് പീറ്റര്‍ ന്യൂജെന്‍ കോഴ്സുകളില്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതത് വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനമാണ് ഇന്റഗ്രേറ്റഡ് കോഴ്സുകളില്‍ നടക്കുന്നത്. അതിനാല്‍ തന്നെ ഗവേഷണ മേഖലകളില്‍ അഭിരുചിയുള്ളവര്ക്കായിരിക്കും ഇത്തരം കോഴ്സുകള്‍ ഏറെ യോജിക്കുക. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം. എസ് സി. പഠനത്തിന് അവസരമൊരുക്കുന്ന നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് (നെസ്റ്റ്) അപേക്ഷ ക്ഷണിച്ചു. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത് എന്നീ വിഷയങ്ങളിലാണ് പഠനം. മെയ് 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. പ്രവേശനം ലഭിക്കുന്നവര്‍ക്ക് 60,000 രൂപ വാര്‍ഷിക സ്കോളര്‍ഷിപ്പ് കേന്ദ്ര ആറ്റമിക് എനർജി വകുപ്പിന്റെ കീഴിലുള്ള ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്ച് (നൈസർ – www.niser.ac.in); മുംബൈ യൂണിവേഴ്സിറ്റി ഓഫ് മുംബൈ – ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസ് (യു.എം – ഡി.എ.ഇ. സി.ഇ.ബി.എസ്. – www.cbs.ac.in) എന്നീ സ്ഥാപനങ്ങളിൽ ആണ് നെസ്റ്റിലൂടെ പഠന…
Read Moreടിവിഎസ് റേസിങ് ടീമിന്റെ ടൈറ്റില്‍ പാര്‍ട്ണറായി പെട്രോണസ്
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ആഗോള നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് റേസിങിന്റെ ടൈറ്റില്‍ പാര്‍ട്ണറായി പ്രമുഖ ആഗോള ലൂബ്രിക്കന്റ് നിര്‍മാണ-വിപണന കമ്പനിയായ പെട്രോണസുമായി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടു. പെട്രോണസ് ടിവിഎസ് റേസിങ് ടീം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ടീമിന് ഈ സീസണില്‍ പെട്രോണസ് അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രകടനം നല്കുന്ന എഞ്ചിന് ഓയില്‍ ആയ പെട്രോണസ് സ്പ്രിന്റ ലഭ്യമാക്കും. ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്എംആര്സി), ഇന്ത്യന്‍ നാഷണല്‍ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍എസി), ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍ആര്‍സി) ഉള്‍പ്പെടെ പ്രാദേശിക റോഡ് റേസിങ്, സൂപ്പര്‍ക്രോസ്, റാലി ഫോര്‍മാറ്റുകളില്‍ പെട്രോണസ് ടിവിഎസ് റേസിങ് ടീം പങ്കെടുക്കും. പങ്കാളിത്തത്തിന്റെ ഭാഗമായി ടിവിഎസ് മോട്ടോര്‍ കമ്പനിയും പെട്രോണസ് ലൂബ്രിക്കന്റ്സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് ‘പെട്രോണസ് ടിവിഎസ് ട്രൂ4 റേസ്പ്രോ’ എന്ന പേരില്‍ പുതിയ…
Read More