കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
Read MoreDay: April 6, 2022
പെരിയാര്‍ നദിയുടെ തീരത്ത് നമാമി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് റിട്രീറ്റ് തുറന്നു
കൊച്ചി: അതിവഗേം വളരുന്ന ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കമ്പനിയായ നമാമി വെല്‍നെസ് ആന്‍ഡ് ഹെല്‍ത്ത് എജ്യൂ പ്രൈവറ്റ് ലിമിറ്റഡ്, കേരളത്തില്‍ വെല്‍നസ് സെന്റര്‍ ആരംഭിച്ചു. എറണാകുളം ജില്ലയിലെ പെരിയാര്‍ നദിതീരത്താണ് നമാമി ഹെല്‍ത്ത് റിട്രീറ്റ് ആന്‍ഡ് വെല്‍നസ് സാങ്ച്വറി. പ്രാചീന ശാസ്ത്രങ്ങളായ യോഗ, ആയുര്‍വേദം, പരിപൂരകമായ ഇതര മരുന്ന് എന്നിവയിലൂടെ ആരോഗ്യ വിദ്യാഭ്യാസവും സേവനങ്ങളും നല്കുന്ന ഈ സെന്റര്‍, ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിന് സമഗ്രമായ 360ഡിഗ്രി സമീപനം നല്‍കുന്നതിന് ശാസ്ത്രീയ വശങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു. പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തില്‍ 79 മുറികളും വില്ലകളുമാണ് റിസോര്‍ട്ടിലുള്ളത്. പാചക അനുഭവങ്ങളുടെ ഒരു ശ്രേണിക്കൊപ്പം, ക്യൂറേറ്റ് ചെയ്ത വിനോദ ഇടങ്ങള്‍, ആരാഗ്യകരമായ ജീവിതശൈലിയിലേക്കുള്ള സമഗ്രമായ സമീപനം എന്നിവയും റിസോര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. കുട്ടികളുടെ വൈജ്ഞാനിക കഴിവുകളും സര്‍ഗാത്മകതയും വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് നിരവധി ഇന്‍ഡോര്‍-ഔട്ട്ഡോര്‍ പരിപാടികള്‍ റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ബട്ടര്‍ഫ്ളൈ ഗാര്‍ഡനിലൂടെ പ്രകൃതി…
Read Moreആരോഗ്യത്തോടെയിരിക്കാന്‍ ചായ കുടിക്കൂ; ചായയുടെ ഏഴു വൈവിധ്യങ്ങളെ കുറിച്ച് അറിയാം
ചായ കുടിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പലര്‍ക്കും ദിവസത്തില്‍ കൃത്യമായ ഇടവേളകളില്‍ ചായ ലഭിച്ചില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥതയുമാണ്. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ചായ കുടിക്കുന്ന ശീലമുള്ളവരാണ് പലരും. ഇന്നാകട്ടെ ചായയുടെ വ്യത്യസ്ത തരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ഇവയുടെ എല്ലാം ഗുണങ്ങള്‍ എന്താണെന്ന് എത്ര പേര്‍ക്ക് അറിയാം. ഇവിടെയിതാ ചായയുടെ ഏഴു വൈവിധ്യങ്ങളും അവയുടെ ഗുണങ്ങളും. ഗ്രീന്‍ ടീ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ചായയാണ് ഗ്രീന്‍ ടീ. തേയില ഇലകളില്‍ നിന്ന് നേരിട്ട് ആവിയില്‍ ഉണ്ടാക്കുന്ന ചായയാണ് ഗ്രീന്‍ ടീ. മോളിക്യൂളുകള്ക്കെതിരെ പോരാടുന്ന ആന്റി ഓക്സിഡന്റായ ഇജിസിജി ധാരാളമായി അടങ്ങിയിട്ടുണ്ട് ഗ്രീന്‍ ടിയില്‍. മൂത്രാശയ അര്‍ബുദം, സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, ഉദര സംബന്ധമായ അസുഖങ്ങള്‍ എന്നിവയടക്കം പല രോഗങ്ങള്‍ക്കും ഗ്രീന്‍ ടീ പ്രതിവിധിയാകുന്നു. അള്‍ഷിമേഴ്സ് തടയുന്നതിലും ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ…
Read Moreഹൃദയം പണിമുടക്കാതിരിക്കാന്‍; ലളിതമായ 7 വഴികള്‍
പുതിയ കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഹൃദയാഘാതം. മാറിയ ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമവും മദ്യപാനവും പുകവലിയും അമിതവണ്ണവും അടക്കം പല കാരണങ്ങളും ഹൃദയാഘാതത്തിന് വഴിവയ്ക്കുന്നുണ്ട്. എന്നാല്‍, ചില ലളിതമായ വഴികള്‍ നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെടാമെന്നും ഹൃദയം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക രക്തസമ്മര്‍ദ്ദം പലപ്പോഴും ഹൃദയഘാതങ്ങള്‍ക്ക് ഒരു പ്രധാന കാരണമാകുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുക എന്നതു ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശം നല്‍കുന്നുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കിയാല്‍ തന്നെ ഹൃദയാഘാതം ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ പരിശോധിക്കുക ക്രമരഹിതമായ ജീവിത ശൈലികളാണ് ഇതിനു പ്രധാന കാരണം. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ അനാവശ്യമാ കൊളസ്ട്രോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനും ഇത് രക്തചംക്രമണത്തെ ബാധിക്കും. ഹൃദയത്തിലേക്ക് രക്തമെത്തുന്നത് കുറയുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഹൃദയം പണിമുടക്കുന്നതിന് ഇടയാക്കുകയും ചെയ്യും. ആരോഗ്യകരമായ ഭക്ഷണം…
Read Moreമുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍ എന്നിവ മാറ്റാന്‍ കസ്തൂരിമഞ്ഞളും ചെറുനാരങ്ങയും കറിവേപ്പിലയും
മുഖക്കുരുവാണ് പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നം. മുഖക്കുരു മാറ്റാന്‍ പലവഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ നിരവധി. ദേഷ്യം വന്നാല്‍ ചിലപ്പോള്‍ മുഖക്കുരു പൊട്ടിക്കുകയും ചെയ്യും. ഇത് അതിലും വലിയ പ്രത്യാഘാതമുണ്ടാക്കും. പൊട്ടിയ കുരുവിന്റെ നീരൊലിച്ച് മറ്റിടങ്ങളില്‍ കൂടുതല്‍ കുരു വരും. ഈ പാടു പോകാന്‍ വേറെ വഴി നോക്കണം. മുഖക്കുരു മാറിയാലും അതിന്റെ പാടുകള്‍ മാറിക്കിട്ടാനും പലരും പലവഴികളും പരീക്ഷിക്കാറുണ്ട്. ചിക്കന്‍പോക്സ് വന്ന പാടു മാറ്റാനും ബദ്ധപ്പാടാണ്. എന്നാല്‍, എല്ലാ വഴിയും ആലോചിച്ച് പരാജയപ്പെട്ടെങ്കില്‍ താഴെ പറയുന്ന പാരമ്പര്യ മരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ. 20 ഗ്രാം കറിവേപ്പിലയും 20 ഗ്രാം കസ്തൂരിമഞ്ഞളും 20 ഗ്രാം കസ്കസും സമം ചേര്‍ത്ത് ഒരു ചെറുനാരങ്ങയും ചേര്‍ത്ത് കറിവേപ്പില ആദ്യം നന്നായി അരച്ചെടുക്കണം. ഇതോടൊപ്പം കസ്തൂരി മഞ്ഞള്‍ പൊടിച്ചതും കസ്കസും ചേര്‍ത്ത് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ച് രാവിലെ മുഖത്തു…
Read Moreനമ്മള് എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണമെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍, ഞങ്ങളിങ്ങനെയെന്ന് രഞ്ജിനി ഹരിദാസ്
മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന, മിന്നും താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ വസ്ത്രത്തിന്റെ പേരില്‍ നടി റിമ കല്ലിങ്കലിനെതിരെ ചിലര്‍ സൈബറാക്രമണവുമായി രംഗത്ത എത്തിയ സൈബര്‍ സദാചാരവാദികള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. സുഹൃത്തിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് രഞ്ജിനി കുറിച്ചതാണ് ശ്രദ്ധേയം. മിനി സ്കര്‍ട്ട് ധരിച്ച് പൊട്ടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് രഞ്ജിനിയുടെ കുറിപ്പ്.’നമ്മള് എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണമെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍, ഞങ്ങളിങ്ങനെ’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് രഞ്ജിവ്യക്തമാക്കിയത്. ഐഎഫ്എഫ്കെ വേദിയില്‍ റിമ കല്ലിങ്കല്‍ നടത്തിയ സംഭാഷണ വിഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് നടക്കുന്നത്. റിമയുടെ വേഷം മാന്യമല്ലെന്ന രീതിയിലാണ് ഭൂരിഭാഗം കമന്റുകളും. റിമയ്ക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തി.
Read Moreഹാസ്യ താരം ലിറ്റില്‍ ജോണ്‍ അന്തരിച്ചു
തമിഴ് ഹാസ്യ നടന് ധനശേഖരനെന്ന ലിറ്റില്‍ ജോണ്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. നാമക്കലെ വീട്ടില്‍ ജോണിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തിനടുത്തുള്ള അല്ലി നായ്ക്കന്‍പാളയം സ്വദേശിയാണ് ധനശേഖരന്. മൂന്നടി ഉയരമുള്ളതിനാല്‍ ലിറ്റില്‍ ജോണ്‍ എന്നാണ് അദ്ദേഹത്തെ സ്നേഹപൂര്‍വ്വം ആരാധകര്‍ വിളിക്കുന്നത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ നടനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പള്ളിപ്പാളയത്തിനടുത്ത് മോദമംഗലം ഗ്രാമത്തിലെ മാരിയമ്മന്‍ ക്ഷേത്രോത്സവത്തിന്റെ ഗ്രാമ കാര്‍ണിവലില്‍ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലേക്ക് പോയ ധനശേഖരന് മരിച്ചെന്ന വാര്‍ത്തയായിരുന്നു സുഹൃത്തുക്കളെ തേടിയെത്തിയത്. വെങ്കയം, ഐമ്പുലന് തുടങ്ങി നിരവധി സിനിമകളില്‍ ലിറ്റില്‍ ജോണ്‍ അഭിനയിച്ചിട്ടുണ്ട്.
Read More“എന്നെ നേരത്തെ വിടാന്‍ വേണ്ടിയാണ് ഈ പട്ടിണി കിടന്നു പണിയെടുക്കുന്നതെങ്കില്‍, അത് വേണ്ട” ശ്രീനിവാസനെക്കുറിച്ച് സംവിധായകന് രാഹുല്‍ റിജി
നടന് ശ്രീനിവാസനെക്കുറിച്ച് സംവിധായകന് രാഹുല്‍ റിജിയുടെ കുറിപ്പ്. ശ്രീനിവാസന്റെ പിറന്നാള്‍ ദിനത്തിലാണ് സിനിമയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത സ്നേഹത്തെക്കുറിച്ച് രാഹുല്‍ എഴുതിയത്. രാഹുല്‍ റിജി സംവിധാനം ചെയ്യുന്ന ‘കീടം’ എന്ന സിനിമയില്‍ ശ്രീനിവാസനും രജീഷ വിജയനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കീടം സിനിമയുടെ ഷൂട്ടിംഗ് ഭൂരിഭാഗവും രാത്രികളില്‍ ആയിരുന്നു. വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെ. ആദ്യമായിട്ടാണ് ശ്രീനി സാറിനെ പോലെ അത്രയും സീനിയര്‍ ആയൊരു അഭിനേതാവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം രാത്രി സമയത്തെ ചിത്രീകരണം സമ്മതിക്കുമോ എന്ന സംശയത്തിലാണ് ഞാന്‍ കഥ പറയാന്‍ പോകുന്നത്. കഥ പറഞ്ഞ ശേഷം, അല്പം മടിയോടെ ഞാന്‍ ഷൂട്ടിംഗ് സമയത്തെ കുറിച്ച് പറഞ്ഞു. ”അതിനെന്താ പ്രശ്നം” എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. സാറിന്റെ ഒപ്പമുള്ള ഷൂട്ടിംഗ് ദിനങ്ങള്‍ എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വിലയേറിയതും, പ്രിയപ്പെട്ടതും ആയി മാറി….
Read Moreഐഎസ്എല്‍ വീണ്ടും കൊച്ചിയിലേക്ക്
ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐഎസ്എല്ലിന് വേദിയാകാന്‍ കൊച്ചി. ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ഇക്കൊല്ലം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. ഉദ്ഘാടന മത്സരം കൊച്ചിയില്‍ തന്നെ നടക്കുവാനുമുള്ള സാധ്യതയേറെയാണ്. 2022 ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ നീളുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയില്‍ 10 മത്സരങ്ങള്‍ നടക്കും. മാത്രമല്ല ഓഗസ്റ്റ് മാസത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയില്‍ വന്ന് പരിശീലനം ആരംഭിക്കും. ഇതിന്റെ ഭാഗമായി കൊച്ചി ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന്‍പിള്ള, കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് എന്നിവര്‍ ജിസിഡിഎയിലെയും കേരള ബ്ലാസ്റ്റേഴ്സിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജിസിഡിഎ സഹായവും സഹകരണവും തുടര്‍ന്നും നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി. കേരളത്തിലെ ഫുട്ബോളിന്റെ വികസനത്തിനും കൂടുതല്‍ മത്സരങ്ങള്‍ കൊച്ചിയിലേക്ക് കൊണ്ടുവരുവാനും ജിസിഡിഎയും…
Read Moreവിദ്യാർത്ഥിനിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ
കളമശേരി: കളമശേരി നുവാൽസിൽ പഠിക്കുന്ന വിദ്യാർഥിനിയെ കയറിപ്പിടിച്ചയാളെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. ആലുവ തേവക്കൽ സ്വദേശി വടക്കേടത്ത് വീട്ടിൽ അജിത്ത് (34) ആണ് പോലീസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം എടുക്കുന്നതിനായി സെക്യൂരിറ്റി കാബിനിൽ കൂട്ടുകാരിയുമായി എത്തുകയും കൂട്ടുകാരി ഭക്ഷണം എടുക്കാൻ കാബിനിൽ കയറിയ സമയം നുവാൽസിനകത്തുള്ള എസ്ബിഐ എടിഎമ്മിൽ പൈസയെടുക്കാൻ വന്ന അജിത്ത് വിദ്യാർത്ഥിനിയെ കയറിപ്പിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ കളമശേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Read More