അടുത്ത മഹാമാരി പ്രാണികളിൽ നിന്ന്; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

അടുത്ത മഹാമാരി പ്രാണികളിൽ നിന്ന്; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

നാം കൊവിഡില്‍ നിന്ന് ഇതുവരെ മുക്തമായിട്ടില്ല ലോകമെമ്പാടും മൂന്നാം തരംഗം വിതച്ച നാശത്തില്‍ നിന്ന് കരക യറും മുന്‍പേ തന്നെ ചൈനയിലെ ഷാംഗ്ഹായില്‍ നാലാം തരംഗത്തിന്റെ സൂചനകള്‍ വന്നിരിക്കുന്നു. അതിനിടെയാണ് അടുത്ത മഹാമാരിയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സിക, ഡെങ്കിപ്പനി എന്നിവ പോലെ പ്രാണികളില്‍ നിന്നാകും അടുത്ത മഹാമാരി പടര്‍ന്ന് പിടിക്കുകയെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക എന്നിവയാണ് ലോകമെമ്പാടും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പകര്‍ച്ചവ്യാധികള്‍. 130 രാജ്യങ്ങളിലായി 390 മില്യണ്‍ ആളുകളെയാണ് ഓരോ വര്‍ഷവും ഡെങ്കിപ്പനി ബാധിക്കുന്നത്. 89 രാജ്യങ്ങളിലാണ് സീക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. യെല്ലോ ഫീവറാകട്ടെ 40 രാജ്യങ്ങളിലും ചിക്കുന്‍ ഗുനിയ 115 രാജ്യങ്ങളിലും ഭീഷണിയായി നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ അടുത്ത മഹാമാരി കൊതുക് പോലുള്ള പ്രാണികളിലൂടെയാകും പടരുകയെന്നും, ഇത് സംബന്ധിച്ച റിസ്‌ക് വര്‍ധിക്കുന്നതായി തങ്ങള്‍ക്ക് സൂചന…

Read More

കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസ് തകര്‍ത്ത് പടയപ്പ വീഡിയോ

കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസ് തകര്‍ത്ത് പടയപ്പ വീഡിയോ

ഉടുമല്‍പേട്ട – മൂന്നാര്‍ ഇന്‍ഡര്‍ സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് കാട്ടാന. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിനു സമീപത്തുവെച്ച് പടയപ്പ എന്ന വിളിപ്പേരുള്ള ആനയാണ് ഗ്ലാസ് തകര്‍ത്തത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബാബുരാജ് ആനയെ പ്രകോപിപ്പിക്കാതിരുന്നതിനല്‍ വലിയ അപകടം ഒഴിവായി. വിമല്‍ദാസ് ആയിരുന്നു കണ്ടക്ടര്‍. ലോക്ക്ഡൗണ്‍ സമയത്ത് മൂന്നാര്‍ ടൗണില്‍ എത്തിയ കാട്ടാന വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയ്യാറായിട്ടില്ല. ആദ്യകാലങ്ങളില്‍ ട്രാക്ടര്‍ പടയപ്പയ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഘലയില്‍ തമ്പടിച്ചതോടെ ഭയം ഇല്ലാതായി. പ്രായാദിക്യം മൂലം കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഘലയിലെ സമീപങ്ങളിലാണ് തമ്പടിച്ചിരിക്കുന്നത്.

Read More

ടാക്കോ ബെല്‍, മൈക്രോസോഫ്റ്റ് എക്സ്ബോക്സും ഹാര്‍ദിക് പാണ്ഡ്യയുമായും കൈ കോര്‍ക്കുന്നു

ടാക്കോ ബെല്‍, മൈക്രോസോഫ്റ്റ് എക്സ്ബോക്സും ഹാര്‍ദിക് പാണ്ഡ്യയുമായും കൈ കോര്‍ക്കുന്നു

കൊച്ചി : മെക്സിക്കന്‍ റെസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്ലും മൈക്രോസോഫ്റ്റ് എക്സ്ബോക്സും കൈകോര്‍ക്കുന്നു. 2022 ഏപ്രില്‍ 4 മുതല്‍ മുതല്‍ മേയ് ഒന്നു വരെ ടാക്കോ ബെല്‍ ഫാന്‍സിനും ഗെയിം ഇഷ്ടപ്പെടുന്നവര്‍ക്കും എക്സ് ബോക്സ് സീരീസ് എസ് , ക്രിക്കറ്റ് 22 ന്റെ 12 മാസ ഗെയിം പാസ്, പി സി ഗെയിം പാസുകള്‍ എന്നിവ സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. സമ്മാനം നേടുന്നതിന് ടാക്കോ ബെല്‍ ആപ്പിലൂടെയോ ഇതര ഭക്ഷണവിതരണ ആപ്പുകളിലൂടെയോ, സ്വന്തം മൊബൈല്‍ ഉപയോഗിച്ചു ഉത്പന്നം ഓര്‍ഡര്‍ ചെയ്യുകയോ റെസ്റ്റോറന്റുകളില്‍ പോയി കഴിക്കുകയോ നേരിട്ടു ചെന്നു വാങ്ങുകയോ ചെയ്യാവുന്നതാണ്. ക്രിക്കറ്റ് താരമായ ഹാര്‍ദിക് പാണ്ഡ്യയുമായി ടാക്കോ ബെല്‍ പങ്കുചേരുകയും ചെയ്യ്തു. ബി വണ്‍ വിത്ത് ദ ഗെയിമില്‍ ചേരാന്‍ ഗെയിമിംഗ് ആരാധകരെയും ടാക്കോ ബെല്‍ ഫാന്‍സിനെയും പ്രേരിപ്പിക്കുന്ന ഡിജിറ്റല്‍ പ്രചാരണ പരിപാടിയുടെ മുഖമായിരിക്കും പാണ്ഡ്യ. ഹാര്‍ദിക്…

Read More

അങ്ങനെ ആര്‍ച്ച ആരോമല്‍ ആയി.. രസകരമായ കുറിപ്പുമായി നടി സീമ ജി നായര്‍

അങ്ങനെ ആര്‍ച്ച  ആരോമല്‍ ആയി.. രസകരമായ കുറിപ്പുമായി നടി      സീമ ജി നായര്‍

മകന്റെ പിറന്നാള്‍ ദിനത്തില്‍ രസകരമായ കുറിപ്പുമായി നടി സീമ ജി നായര്‍. സോഷ്യല്‍ മീഡിയയില്‍ മകനൊപ്പമുള്ള സുന്ദരമായൊരു ചിത്രവും പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. താരത്തിന്റെ കുറിപ്പേറ്റെടുത്ത ആരാധകര്‍ മകന്‍ അപ്പുവിന് പിറന്നാള്‍ ആശംസകളും നേര്‍ന്നു. കുറിപ്പ് വായിക്കാം എന്റെ മോന്‍ അപ്പുവിന്റെ പിറന്നാള്‍ ആണിന്ന്.. തീയതി അല്ല, നക്ഷത്രം.. 1997 ഏപ്രില്‍ 8 (മീനമാസത്തിലെ അശ്വതി നക്ഷത്രത്തില്‍ ആയിരുന്നു ജനനം) തിരുവല്ല പുഷ്പഗിരിയിലെ ഡോക്ടര്‍ സിസ്റ്റര്‍ ജോസിറ്റയായിരുന്നു എന്റെ ഡോക്ടര്‍.. അവനെ ഉച്ചക്ക് 1.24ന് എന്റെ കൈകളിലേക്ക് തരുമ്പോള്‍ സ്ത്രീ എന്ന നിലയില്‍ എന്റെ ജീവിതത്തിനു പൂര്‍ണ്ണത വരികയായിരുന്നു.. പെണ്‍കുഞ്ഞു വേണമെന്നായിരുന്നു ആഗ്രഹം, പേരും തീരുമാനിച്ചു വെച്ചു ”ആര്‍ച്ച ”യെന്ന്.. അന്നെനിക്ക് നല്ല വയര്‍ ഉണ്ടായിരുന്നു.. എന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തയുടനെ എന്റെ കൂട്ടുകാര്‍ വിളിച്ചു ബന്ധുക്കളോടു പറഞ്ഞു സീമക്ക് ഇരട്ട പെണ്‍കുട്ടികള്‍ എന്ന്.. കാറും പിടിച്ചു ഹോസ്പിറ്റലില്‍…

Read More

ചൂടുള്ള ചെറുനാരങ്ങ വെള്ളത്തിന്റെ 10 ഗുണങ്ങള്‍

ചൂടുള്ള ചെറുനാരങ്ങ വെള്ളത്തിന്റെ 10 ഗുണങ്ങള്‍

ചെറുനാരങ്ങവെള്ളം നമുക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ചൂടുനാരങ്ങവെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്ളേവനോയിഡ്സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍: ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക്…

Read More

വിവാഹം കഴിക്കാത്തതിന്റെ കാരണങ്ങള്‍ പങ്കുവെച്ച് നടി അനു ജോസഫ്

വിവാഹം കഴിക്കാത്തതിന്റെ കാരണങ്ങള്‍ പങ്കുവെച്ച് നടി അനു ജോസഫ്

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് അനു ജോസഫ്. തന്റെ സംസാര രീതികൊണ്ടും അഭിനയ പ്രതിഭകൊണ്ടും എന്നും മികച്ച നടിമാരുടെ മുന്‍നിരയില്‍ അനുവിന് സ്ഥാനമുണ്ട്. ഇന്‍ഡസ്ട്രിയില്‍ സജീവമായി തുടരുമ്പോഴും അനു എന്താണ് ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തതെന്ന് പലരും ചോദിക്കാറുണ്ട്. ഒടുവിലിതാ അനു തന്നെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ജീവിതത്തില്‍ പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. ചില സാഹചര്യങ്ങള്‍ കൊണ്ട് പിരിഞ്ഞതാണ്. പിരിയാന്‍ വേണ്ടിയല്ലല്ലോ പ്രണയിക്കുന്നത്. ഒന്നിനെ കുറിച്ചും പ്ലാനിങ്ങില്ല. നടക്കുമ്പോള്‍ നടക്കട്ടെ എന്ന് ചിന്തിക്കും. ഞാന്‍ പ്ലാന്‍ ചെയ്തത് നടക്കാറില്ല. വീട്ടില്‍ നിന്നും നല്ല പ്രഷറുണ്ട്. അമ്മയുടെ ഏറ്റവും വലിയ ടെന്‍ഷനും ഞാനാണ്. ഒരിക്കല്‍ അമ്മയ്ക്ക് അറ്റാക്ക് വന്നിരുന്നു. അതിന് ശേഷം അമ്മ ചോദിച്ചിരുന്നു എന്റെ അവസ്ഥ കണ്ടിട്ടെങ്കിലും നിനക്ക് വിവാഹം കഴിച്ചൂടെ എന്ന്. സമയത്ത് നടക്കുമെന്ന് പറയുമ്പോള്‍ മൂക്കില്‍ പല്ല് വന്നിട്ടാണോ…

Read More

കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ട് മരണം

കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ട് മരണം

കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. ആറ്റടപ്പ സ്വദേശി കൃഷ്ണന്‍, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്നത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Read More

ഞങ്ങള്‍ സൃഷ്ടിച്ച ഓര്‍മ്മകള്‍ ആഘോഷിക്കുന്ന ദിനം’ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ഞങ്ങള്‍ സൃഷ്ടിച്ച ഓര്‍മ്മകള്‍ ആഘോഷിക്കുന്ന ദിനം’ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

പൃഥ്വിരാജിന്റെ വിമാനം എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് നടി ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളിലൂടെയും ദുര്‍ഗ ശ്രദ്ധേയയായി. താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി. ഇപ്പോഴിതാ ഒന്നാം വിവാഹവാര്‍ഷികത്തിന് കുറിപ്പും ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം. ഈ വര്‍ഷം മുഴുവന്‍ ഞങ്ങള്‍ സൃഷ്ടിച്ച എല്ലാ ഓര്‍മ്മകളും ആഘോഷിക്കാനുള്ള ഒരു ദിവസം. ഹാപ്പി ആനിവേഴ്സറി എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

Read More

ഇന്ന് 354 പേര്‍ക്ക് കോവിഡ്-19

ഇന്ന് 354 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14, ഇടുക്കി 10, പാലക്കാട് 10, ആലപ്പുഴ 8, മലപ്പുറം 7, വയനാട് 1, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,196 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 282 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39, കൊല്ലം…

Read More

ട്രെയിനുകൾ റദ്ദാക്കും

ട്രെയിനുകൾ റദ്ദാക്കും

ഏപ്രിൽ 06, ​​10 തീയതികളിൽ തൃശൂർ യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 3 ട്രെയിനുകൾ പൂർണമായും 5 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കും. 2022 ഏപ്രിൽ 06, ​​10 തീയതികളിൽ പൂർണ്ണമായ റദ്ദാക്കിയ ട്രെയിനുകൾ 06017 ഷൊർണൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് ട്രെയിൻ. 06449 എറണാകുളം-ആലപ്പുഴ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ. 06452 ആലപ്പുഴ-എറണാകുളം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ. ഭാഗികമായി റദ്ദാക്കിയവ 2022 ഏപ്രിൽ 05, 09 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ്(ട്രെയിൻ നമ്പർ 16341) ഏപ്രിൽ 06, ​​10 തീയതികളിൽ എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. ട്രെയിൻ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. ഏപ്രിൽ 05, 09 തീയതികളിൽ കാരായ്ക്കലിൽ നിന്ന് പുറപ്പെടുന്ന…

Read More