സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്

സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്

സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്. അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് സോണിയ. മറ്റ് മേഖലകളിൽ നിന്നുള്ളവർ അഭിനയത്തിലേക്ക് വരാറുണ്ടെങ്കിലും, അഭിനയത്തിൽ നിന്ന് മറ്റ് ജോലിമേഖല തേടിപ്പോകുന്ന ചുരുക്കം പേരുടെ പട്ടികയിലാണ് ഇപ്പോൾ സോണിയയും. കാര്യവട്ടം ക്യാമ്പസിലെ എൽഎൽ.എം. വിദ്യാർത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസിൽ പാസായ സോണിയ പിന്നീട് എൽഎൽബിയും എൽഎൽഎമ്മും പഠിച്ചു. തുടർന്ന് വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മുൻസിഫ് മജിസ്‌ട്രേറ്റായി നിയമനം. അവതാരകയായി മിനിസ്‌ക്രീനിലെത്തിയ സോണിയ പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും ചേക്കേറി. അത്ഭുതദ്വീപിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളായി സോണിയ വേഷമിട്ടിട്ടുണ്ട്. മൈ ബോസിൽ മമ്തയുടെ സുഹൃത്തായും വേഷമിട്ടിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിവയാണ് സോണിയയുടെ ശ്രദ്ധേയ സീരിയലുകൾ.

Read More

3 മണിക്കൂര്‍ ശരണ്യയെ നേരില്‍ കണ്ടു, ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായി ശരണ്യയുടെ അമ്മ ഗീത

3 മണിക്കൂര്‍ ശരണ്യയെ നേരില്‍ കണ്ടു, ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായി ശരണ്യയുടെ അമ്മ ഗീത

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം. ശരണ്യയെ പോലെ തന്നെ ശരണ്യയുടെ അമ്മയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ശരണ്യ ആരംഭിച്ചിരുന്ന യൂട്യൂബ് ചാനലിലൂടെയാണ് ശരണ്യയുടെ അമ്മയെയും പലരും കാണുന്നത്. ഇപ്പോഴിതാ…

Read More

നോക്കിയ സി 01 പ്ലസ് 2+32 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

നോക്കിയ സി 01 പ്ലസ് 2+32 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

കൊച്ചി: എച്ച്ഡിഎം ഗ്ലോബല്‍ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ നോക്കിയ സി ശ്രേണിയുടെ പുതിയ വകഭേദം നോക്കിയ സി 01 ഇന്ത്യന്‍ വിപണയില്‍. 32 ജിബി സംഭരണ ശേഷിയോടെയാണ് പുതിയ മോഡല്‍  എത്തിയിരിക്കുന്നത്. ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ എന്‍ട്രിലെവല്‍ സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും മികച്ച ഫീച്ചറുകളാണ് ഇതില്‍ ലഭ്യാക്കിയിരിക്കുന്നത്.  ഫീച്ചര്‍ ഫോണുകളില്‍ നിന്നും പഴയ വേഗത കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതാണ് നോക്കിയ സി 01 പ്ലസ്. ഒരു വര്‍ഷത്തെ റീപ്ലെയ്‌സ്‌മെന്റ് ഗാരന്റി, ജിയോ എക്‌സ്‌ക്ലൂസീവ് ഓഫറായി 600 രൂപയുടെ ഇന്‍സ്റ്റന്റ് പ്രൈസ് സപ്പോര്‍ട്ട് എന്നിവയോടെയാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 299 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് മിന്ത്ര, ഫാര്‍മഈസി, ഒയോ, മെയ്ക്ക്‌മൈട്രിപ് എന്നിവയില്‍ 4000 രൂപയുടെ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. എച്ച്ഡിആര്‍ ഇമേജിങ്, ഫെയ്‌സ് അണ്‍ലോക്ക്, എച്ച്ഡി പ്ലസ് സ്‌ക്രീന്‍,…

Read More

ബോചെ ഗോള്‍ഡ് ലോണിന്റെ 153ാംമത് ബ്രാഞ്ച് വിദ്യാരണ്യപുരയില്‍

ബോചെ ഗോള്‍ഡ് ലോണിന്റെ 153ാംമത് ബ്രാഞ്ച് വിദ്യാരണ്യപുരയില്‍

ബാംഗ്ലൂരില്‍ 30 ദിവസത്തിനുള്ളില്‍ 15 പുതിയ ബ്രാഞ്ചുകളുമായി ബോചെ ഗോള്‍ഡ് ലോണ്‍. മാര്‍ച്ച് 24 ന് വൈകീട്ട് 4 ന് നടന്ന ചടങ്ങില്‍  153 ാ മത് ബ്രാഞ്ച് വിദ്യാരണ്യപുരയില്‍ ചെയര്‍മാന്‍ ബോചെ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 15 നും എപ്രില്‍ 14 നും മദ്ധ്യേ ബോചെ ഗോള്‍ഡ് ലോണിന്റെ 15 പുതിയ ബ്രാഞ്ചുകളാണ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയൊട്ടാകെ ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ 5000 ബോചെ ഗോള്‍ഡ് ലോണ്‍ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു.ഓരോ ഉദ്ഘാടനത്തിനും പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ റോള്‍സ് റോയ്‌സ് യാത്ര, ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ താമസം, ബോചെ മറഡോണ ഗോള്‍ഡ് കോയിന്‍ എന്നിവയാണ് സമ്മാനം.  മത്തിക്കര, ജാലഹള്ളി, ചിക്കബാണവര, മദനായകാഹള്ളി കുനിഗല്‍, മഗദി, ദൊഡ്ഡബല്ലാപ്പൂര്‍,രാജനുകുണ്ടെ, തവരക്കരെ എന്നീ പുതിയ ബ്രാഞ്ചുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്തിരുന്നു. …

Read More

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം കാലാവധി നീട്ടി

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം കാലാവധി നീട്ടി

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം വഴിയുള്ള ചികിത്സാ സഹായം 2022-23 വര്‍ഷം കൂടി നീട്ടി അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് അനുമതി. സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും സഹായം ലഭ്യമാണ്. നിലവില്‍ 198 സര്‍ക്കാര്‍ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 650 ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. കാസ്പ് പദ്ധതിയില്‍ അംഗങ്ങളായ എല്ലാവര്‍ക്കും ഈ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വര്‍ഷന്തോറും കാസ്പിലൂടെ ലഭിക്കുന്നത്. കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയുള്ളവരുമായ എ.പി.എല്‍./ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ചികിത്സ മുടങ്ങാതിരിക്കാനാണ് ധനവകുപ്പിന്റെ അനുമതിയോടെ കാരുണ്യ ബെനവലന്റ് ഫണ്ട് നീട്ടുന്നത്. കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന ഒരു കുടുംബത്തിന് 2…

Read More

നീന്തല്‍ അറിയില്ലെങ്കിലും കായലിലേക്ക് ചാടി മിത്ര കുര്യന്‍

നീന്തല്‍ അറിയില്ലെങ്കിലും കായലിലേക്ക് ചാടി മിത്ര കുര്യന്‍

നിരവധി മലയാള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മിത്ര കുര്യന്‍. കുഞ്ചാക്കോ ബോബന്‍ സിനിമ ഗുലുമാല്‍, ദിലീപ് ചിത്രം ബോഡി ഗാര്‍ഡ് എന്നിവയാണ് മിത്രയെ സിനിമാപ്രേമികള്‍ക്ക് സുപരിചിതയാക്കിയത്. 2004ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത്, 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്നിവയിലൂടെയാണ് മിത്ര അഭിനയം ആരംഭിച്ചത്. മലയാളത്തിന് പുറമെ നിരവധി തമിഴ് സിനിമകളിലും മിത്ര കുര്യന്‍ അഭിനയിച്ചിട്ടുണ്ട്. അന്നും ഇന്നും മിത്രയുടെ പേര് പറയുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ഓടി എത്തുന്നത് ബോഡി ഗാര്‍ഡിലെ സേതു എന്ന കഥാപാത്രമാണ്. ‘ നയന്‍താര നായികയായ ചിത്രത്തില്‍ നയന്‍സിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു മിത്രയ്ക്ക്. ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് സിനിമയില്‍ വരുന്നതും സേതു എന്ന മിത്ര അവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന മിത്ര വീണ്ടും സീരിയലില്‍ അഭിനയിച്ചുകൊണ്ട് ലൈംലൈറ്റില്‍ സജീവമായിരിക്കുകയാണ്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലായ അമ്മ മകളില്‍ കേന്ദ്ര കഥാപാത്രത്തെ…

Read More

ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട

ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട

എറണാകുളം ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. എണ്ണായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പെയിന്റ് നിര്‍മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരിക്കുയായിരുന്നു സ്പിരിറ്റ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡ് ഇപ്പോഴും തുടരുന്നു. എടയാര്‍ വ്യവസായ മേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. എക്‌സൈസിന്റെ അടിമാലിയില്‍ നിന്നും എറണാകുളത്തു നിന്നുമുള്ള സംയുക്ത സംഘത്തിന്റെ പരിശോധനയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.

Read More