കുത്തനെ ഉയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുത്തനെ ഉയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6203 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 1,68,383 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ…

Read More

ശ്രീകാന്ത് വെട്ടിയാർക്കെതിരായ ആരോപണത്തിൽ യുവതിയുടെ രഹസ്യമൊഴിയെടുത്തു

ശ്രീകാന്ത് വെട്ടിയാർക്കെതിരായ ആരോപണത്തിൽ യുവതിയുടെ രഹസ്യമൊഴിയെടുത്തു

കൊച്ചി : ശ്രീകാന്ത് വെട്ടിയാർക്കെതിരെ യുവതി നൽകിയ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്. കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണ്‌ . ഇയാൾക്കായി എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. 2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍വെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലില്‍വെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

Read More

നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍: മന്ത്രി വീണാ ജോര്‍ജ്

നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സെഷനുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച മറ്റ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസമാണ്. ആദ്യ ദിനത്തില്‍ 125 സ്‌കൂളുകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. 500ല്‍ കൂടുതല്‍ വാക്‌സിനെടുക്കാനുള്ള കുട്ടികളുള്ള സ്‌കൂളുകളെ തിരഞ്ഞെടുത്താണ് വാക്‌സിനേഷന്‍ നടത്തുന്നത്. അത് പൂര്‍ത്തിയായി കഴിഞ്ഞ ശേഷം അതിന് താഴെ കുട്ടികളുള്ള സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സെഷനുകള്‍ ആലോചിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മണക്കാട് സ്‌കൂളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണ്. അറുന്നൂറോളം കുട്ടികളാണ് ഇനി വാക്‌സിനെടുക്കാനുള്ളത്. 200 ഓളം കുട്ടികള്‍ ഇന്ന് വാക്‌സിനെടുത്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് സ്‌കൂളുകളിലെ വാക്‌സിനേഷന്‍…

Read More

ഒമിക്രോൺ നിയന്ത്രണം; കടകൾ അടക്കില്ലെന്ന് കെ.ആർ.എഫ്.എ

ഒമിക്രോൺ നിയന്ത്രണം; കടകൾ അടക്കില്ലെന്ന് കെ.ആർ.എഫ്.എ

കൊച്ചി: കഴിഞ്ഞ കോവിഡ്  സമയത്ത് ബാങ്ക് ലോൺ, വാടക കുടിശ്ശിക, കച്ചവട മാന്ദ്യം തൻമൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയും മറ്റും കാരണം വ്യാപാരികൾ വളരെയേറെ പ്രതിസന്ധിയിലാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത് ഇനി ഒരു അടച്ചിടൽ താങ്ങാനുള്ള ശേഷി വ്യാപാര സമൂഹത്തിനില്ല  ഒമിക്രോണിന്റെ പേരിൽ  വ്യാപാരികളെ  അടപ്പിക്കാൻ  വന്നാൽ കടകൾ അടക്കില്ലെന്നും  കേരള  റീട്ടെയ്ൽ ഫൂട്ട് വെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം  അറിയിച്ചു. നിയന്ത്രണങ്ങൾ ശാസ്ത്രീയമാക്കണമെന്നും യോഗം ആവശ്യപെട്ടു പ്രസിഡണ്ട് എംഎൻ മുജീബ് റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രെഷറർ ഹുസൈൻ കുന്നുകര നന്ദി പറഞ്ഞു.ധനീഷ് ചന്ദ്രൻ തിരുവനന്തപുരം, മുഹമ്മദലി കോഴിക്കോട്, നാസർ പാണ്ടിക്കാട്,സവാദ് പയ്യന്നൂർ,ടിപ് ടോപ് ജലീൽ ആലപ്പുഴ,ഹമീദ് ബറാക്ക കാസർഗോഡ്, അൻവർ വയനാട്, ബിജു ഐശ്വര്യ കോട്ടയം,ഷംസുദ്ധീൻ തൃശ്ശൂർ,സനീഷ് മുഹമ്മദ് പാലക്കാട്, രൻജു ഇടുക്കി, ജേക്കബ്…

Read More

ഇന്ത്യയിലെ ആദ്യ പാരാ ബാഡ്മിന്റൺ അക്കാദമി തുറന്നു

ഇന്ത്യയിലെ ആദ്യ പാരാ  ബാഡ്മിന്റൺ അക്കാദമി തുറന്നു

കൊച്ചി: ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്, ദ്രോണാചാര്യ അവാർഡ് ജേതാവും ഇന്ത്യൻ പാരാ ബാഡ്മിന്റൺ ടീമിന്റെ ദേശീയ പരിശീലകനുമായ ഗൗരവ് ഖന്നയുമായി സഹകരിച്ച്, രാജ്യത്തെ ആദ്യത്തെ പാരാ-ബാഡ്മിന്റൺ അക്കാദമി ആരംഭിച്ചതായി പ്രഖ്യാപിച്ചു.ലക്‌നൗവിലെ അത്യാധുനിക ഉപകരണങ്ങളും സൗകര്യങ്ങളുമുള്ള പരിശീലന കേന്ദ്രം, 2024ലെ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ സാധ്യതകൾ മെച്ചപ്പെടുത്താനാണ്  ലക്ഷ്യമിടുന്നത്. പ്രഖ്യാപന ചടങ്ങിൽ 2028, 2032 പാരാലിമ്പിക്‌സുകളിൽ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള  ഏജസ് ഫെഡറൽ ‘ക്വസ്റ്റ് ഫോർ ഫിയർലെസ് ഷട്ടിൽസ്’ പരിപാടിയുടെ അനാച്ഛാദനവും ഗൗരവ് ഖന്ന നിർവഹിച്ചു.സ്റ്റാൻഡിംഗ് അത്‌ലറ്റുകൾക്കായി രണ്ട്  ബിഎഫ്ഡബ്ല്യൂ അംഗീകൃത സിന്തറ്റിക് മാറ്റുകളും, വീൽചെയർ അത്‌ലറ്റുകൾക്കായി രണ്ട് വുഡൻ കോർട്ടുകളും ഉൾപ്പെടെ 4 കോർട്ടുകളാണ് കേന്ദ്രത്തിൽ ഉണ്ടാവുക. പൂർണമായും സജ്ജീകരിച്ച ജിം, ഐസ് ബാത്ത്, സ്റ്റീം ബാത്ത്, സോന ബാത്ത്, ജാക്കൂസി ഹൈഡ്രോതെറാപ്പി എന്നിവ ഉൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങൾക്കും പുറമേ, അത്ലറ്റുകൾക്ക് താമസിക്കാൻ  അനുയോജ്യമായ…

Read More

‘യുടിഐ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ട്’ അവതരിപ്പിച്ചു

‘യുടിഐ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ട്’ അവതരിപ്പിച്ചു

കൊച്ചി: എസ് ആന്‍റ് പി ബിഎസ്ഇ സെന്‍സെക്സ് ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു ഓപ്പണ്‍-എന്‍ഡ് സ്കീമായ ‘യുടിഐ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ട്’ യുടിഐ മ്യൂച്വല്‍ ഫണ്ട് അവതരിപ്പിച്ചു. പദ്ധതിയുടെ പുതിയ ഫണ്ട് ഓഫറിന് തുടക്കം കുറിച്ചു. ജനുവരി 24-ന് അവസാനിക്കുന്ന പുതിയ ഫണ്ട് ഓഫറിനു ശേഷം ഫെബ്രുവരി ഒന്നു മുതല്‍ തുടര്‍ന്നുള്ള വില്‍പനയ്ക്കും വാങ്ങലിനും ലഭ്യമാകും. അയ്യായിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.  കുറഞ്ഞത് ആയിരം രൂപയ്ക്കും ഓരോ രൂപയുടെ ഗുണിതങ്ങള്‍ക്കും അധിക വാങ്ങലും നടത്താം.  എസ് ആന്‍റ് പി ബിഎസ്ഇ സെന്‍സെക്സ് സൂചികയെ പിന്തുടരുന്ന കുറഞ്ഞ ചെലവുള്ള പദ്ധതിയാണിതെന്ന് പാസീവ്, ആര്‍ബിട്രേജ് ആന്‍റ് ക്വാണ്ട് സ്ട്രാറ്റജീസ് വിഭാഗം മേധാവി ഷര്‍വാന്‍ കുമാര്‍ ഗോയല്‍ പറഞ്ഞു.  ബ്ലൂ-ചിപ് കമ്പനികളുടെ നേട്ടം അച്ചടക്കത്തോടെ സ്വന്തമാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 95 മുതല്‍ 100 ശതമാനം വരെ സെന്‍സെക്സ് സൂചികയിലുള്ള കമ്പനികളുടെ ഓഹരികളിലായിരിക്കും നിക്ഷേപിക്കുക. അഞ്ചു ശതമാനം വരെ കടപത്ര, മണി മാര്‍ക്കറ്റ് മേഖലകളിലും നിക്ഷേപിക്കും.

Read More

സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്നാംതരംഗം തുടക്കത്തില്‍ തന്നെ അതിതീവ്രമാണ്. ഡെല്‍റ്റ, ഒമിക്രോണ്‍ വൈറസുകളാണ് വ്യാപനത്തിന് കാരണം. ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി ഒമിക്രോണിന് വ്യാപനമുണ്ടെന്നും രാഷ്ട്രീയ കക്ഷിഭേദം മറന്ന് ഈ പ്രതിസന്ധിയെ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒമിക്രോണിന് മണവും രുചിയും നഷ്ടപ്പെടുന്ന ലക്ഷണം കുറവാണ്. 17 ശതമാനം പേര്‍ക്ക് മാത്രമാണ് ഈ ലക്ഷണങ്ങള്‍ കണ്ടത്. അതിനാല്‍ ജലദോഷം ഉണ്ടെങ്കില്‍ കൊവിഡ് പരിശോധന നടത്തണം. ഒമിക്രോണ്‍ വന്ന് പോവട്ടെ എന്ന് കരുതരുത്. ഒമിക്രോണ്‍ നിസ്സാര വൈറസാണെന്ന പ്രചാരണം തെറ്റാണ്. പോസ്റ്റ് കൊവിഡ് രോഗങ്ങള്‍ ഒമിക്രോണിലും കാണാന്‍ സാധിക്കും. ക്ലസ്റ്റര്‍ രൂപപ്പെടല്‍ ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഈ മാസം 1508 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രോഗം വന്നു. മരുന്ന് ക്ഷാമമെന്നത് വ്യാജപ്രചാരണമാണ്. മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ ഒമിക്രോണിന് ഫലപ്രദമല്ല. . പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ഒരുമിച്ച്…

Read More

ബോചെ പ്രണയ ലേഖനമത്സരം ഉദ്ഘാടനം ചെയ്തു

ബോചെ പ്രണയ ലേഖനമത്സരം ഉദ്ഘാടനം ചെയ്തു

ഫെബ്രുവരി 14, വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് പ്രണയം മനസ്സിലുള്ള ഏവര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന പ്രണയലേഖനമത്സരം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പാവറട്ടി പോസ്റ്റ്ഓഫീസില്‍ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള തപാല്‍പെട്ടിയില്‍,ജീവിതത്തില്‍ തനിക്കൊപ്പം ചേരാന്‍ കഴിയാത്ത, മലയാളികള്‍ക്ക് സുപരിചിതയായ തന്റെ പ്രണയിനിക്കായി താന്‍ എഴുതിയ പ്രണയലേഖനം നിക്ഷേപിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. സിനിമാ-സാഹിത്യ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ വി.കെ. ശ്രീരാമന്‍, റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, മനോജ് തച്ചംപ്പള്ളി, നന്ദകിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം എന്നീ ശീര്‍ഷകങ്ങളിലാണ് പ്രണയലേഖനമത്സരം നടത്തുന്നത്. വരുന്ന നാല് ഞായറാഴ്ചകളില്‍, ആ ആഴ്ചയില്‍ ലഭിച്ച എഴുത്തുകളില്‍ നിന്ന് 20 പ്രണയലേഖനങ്ങള്‍ തിരഞ്ഞെടുക്കും. സിനിമാ-സാഹിത്യ മേഖലയിലെ പ്രശസ്തരായ വി.കെ. ശ്രീരാമന്‍, റഫീഖ് അഹമ്മദ്, ഹരിനാരയണന്‍, കെ.പി. സുധീര, ആര്യ ഗോപി, ശ്രുതി…

Read More