30 മിനിറ്റിനുള്ളിൽ വായ്പയുമായി ഫെഡറല്‍ ബാങ്ക്

30 മിനിറ്റിനുള്ളിൽ വായ്പയുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി : സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്ക് 30 മിനിട്ടിനുള്ളിൽ  വായ്പ അനുവദിക്കുന്ന പോർട്ടൽ  ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറൽ ഇൻസ്റ്റാലോൺ ഡോട്ട് കോം എന്ന പേരിലുള്ള പോർട്ടലിൽ  ആദായ നികുതി റിട്ടേണുകള്‍, ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, ജിഎസ്ടി വിശദാംശങ്ങളുടെ ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിലൂടെ  30 മിനിറ്റിനുള്ളില്‍ ഡിജിറ്റലായി വായ്പ ലഭ്യമാവുന്നതാണ്.  അര്‍ഹരായ വ്യക്തികള്‍ക്ക് നിലവില്‍  50 ലക്ഷം രൂപ വരെയാണ് ഈ പ്ലാറ്റ്‌ഫോം വഴി വായ്പയായി ലഭിക്കുന്നത പോർട്ടലിൽ നൽകുന്ന വിവരങ്ങളുടെ കൃത്യമായ വിശകലനത്തിലൂടെ  അർഹമായ വായ്പാ തുക 30 മിനിറ്റിനകം കണ്ടെത്താന്‍ സാധിക്കുന്ന സങ്കീര്‍ണമായ സ്മാര്‍ട്ട് അനലിറ്റിക്‌സ് സംവിധാനമാണ് ഈ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാങ്ക് ശാഖ സന്ദർശിക്കാതെ, വീട്ടില്‍ നിന്നു തന്നെ ബിസിനസ് വായ്പയ്ക്ക് അർഹത നേടാനാവുന്നു എന്നതാണ് പോർട്ടലിന്റെ പ്രധാന സവിശേഷത. അനുയോജ്യമായ വായ്പാപദ്ധതി തെരഞ്ഞെടുത്ത് ആവശ്യമായ രേഖകൾ…

Read More

സംസ്ഥാനത്ത് ഇന്ന് 12,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്  12,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,293 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,264 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3029 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 420പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 54,430 കോവിഡ് കേസുകളില്‍, 5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ…

Read More

ഹോണ്ട 2022 സിബി300ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട 2022 സിബി300ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട

കൊച്ചി : ഹോണ്ടയുടെ നിയോ-സ്പോര്‍ട്ട്സ് കഫേയില്‍ നിന്നും പ്രചോദനം കൊണ്ട് ഡിസംബറില്‍ ഇന്ത്യ ബൈക്ക് വീക്കില്‍ അനാവരണം ചെയ്ത 2022 സിബി300ആര്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഇന്ത്യയില്‍ അവതരിപ്പിച്ചു.ഉപഭോക്താക്കളുടെ വിശ്വാസും അവരോടുള്ള ഹോണ്ടയുടെ പ്രതിജ്ഞാബദ്ധതയും ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ടാണ് സിബി300ആര്‍ അവതരിപ്പിച്ചിരിക്കുന്നത്. സവിശേഷമായ ഫീച്ചറുകളും സജീവമായ റോഡ് സാന്നിദ്ധ്യം ഉയര്‍ന്ന എന്‍ജിനീയറിങ്   മികവും  2022 സിബി300ആറില്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.  അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ചോടു കൂടിയാണ് സിബി300ആര്‍ വരുന്നത്.ഗോള്‍ഡന്‍ ലൈറ്റ്വെയ്റ്റ് അപ്പ് സൈഡ്  ഡൗണ്‍  ഫോര്‍ക്കുകള്‍ റൈഡിങിന് കൃത്യതയും സ്പോര്‍ട്ടി അപ്പീലും നല്‍കുന്നു.ഇന്ത്യ ബൈക്ക് വീക്കില്‍ അനാവരണ വേളയില്‍ 2022 സിബി300ആറിന് ഉപഭോക്താക്കളില്‍ മികച്ച സ്വീകരണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും 2022 സിബി300ആര്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്നു എന്നും…

Read More

ചേതക് ഇ വിയുടെ ബുക്കിംഗ് ബജാജ് ഓട്ടോ ആരംഭിച്ചു

ചേതക് ഇ വിയുടെ ബുക്കിംഗ് ബജാജ് ഓട്ടോ ആരംഭിച്ചു

കൊച്ചി: ബജാജ് ഓട്ടോയുടെ പുതിയ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനുള്ള ബുക്കിംഗ് ആരംഭിച്ചു. ചേതക് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  2000 രൂപയടച്ച് ബുക്ക് ചെയ്യാം.എറണാകുളത്ത് കെടിഎം വൈറ്റിലയിലും കോഴിക്കോട് കെടിഎം വെസ്റ്റ്ഹില്ലിലും ചേതക് പ്രദര്‍ശനത്തിനും ടെസ്റ്റ് ഡ്രൈവിനും ലഭ്യമാണ്. ഇന്‍ഡിഗോ മെറ്റാലിക്, വെലുറ്റോ റോസോ, ബ്രൂക്ക്ലിന്‍ ബ്ലാക്ക്, ഹേസല്‍നട്ട് എന്നീ നാല് നിറങ്ങളില്‍ ചേതക് ലഭ്യമാണ്.  1,49,350/ രൂപ മുതലാണ് എക്സ്-ഷോറൂം വില. ഒരു വര്‍ഷത്തിനു ശേഷമോ അല്ലെങ്കില്‍ 12,000 കിലോമീറ്റര്‍ പൂര്‍ത്തിയാകുമ്പോളോ മാത്രം കുറഞ്ഞ അറ്റകുറ്റപ്പണികളെ ചേതകിന് ആവശ്യമായി വരൂ. കൂടാതെ 3 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ ബാറ്ററി വാറന്റിയുമുണ്ട്.  കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെ ഇന്ത്യയിലെ 20 ലധികം നഗരങ്ങളില്‍ നിലവില്‍ ചേതക് ലഭ്യമാണ്. ഇതുവരെ 5000 ത്തിലധികം ഇലക്ട്രിക് ചേതക്കുകള്‍ ഇന്ത്യന്‍ നിരത്തുകളിലോടുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ചേതക് ഇതിനകം തന്നെ അമ്പരപ്പിക്കുന്ന…

Read More

മുഖം വൃത്തിയായി സൂക്ഷിക്കാൻ ഹൈഡ്രേറ്റിങ് ഫെയ്‌സ് വാഷ്!

മുഖം വൃത്തിയായി സൂക്ഷിക്കാൻ ഹൈഡ്രേറ്റിങ് ഫെയ്‌സ് വാഷ്!

ഫെയ്‌സ് വാഷുകളും ക്ലെൻസറുകളുമൊക്കെ ദിവസത്തിൽ ഉടനീളം പലപ്പോഴായി നാം ഉപയോഗിക്കാറുണ്ട്. ചർമ്മം എല്ലായിപ്പോഴും വൃത്തിയുള്ളതും ആരോഗ്യകരവുമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മനോഹരമായ ചർമ്മ സ്ഥിതി നേടിയെടുക്കുന്നതിനായി എല്ലാവരും ചർമത്തിനായി ഓരോ ഉൽപ്പന്നങ്ങളും തെരഞ്ഞെടുക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്നു. ഇന്ന് പലയാളുകളും നിന്ന് ഫേസ് വാഷുകൾ തിരഞ്ഞെടുക്കുമ്പോൾ സാധാരണയിൽ നിന്ന് മാറി ഹൈഡ്രേറ്റിംഗ് ഫെയ്സ് വാഷ് പോലുള്ളവ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കാണിക്കാറുണ്ട്. സാധാരണ ഫെയ്സ് വാഷിൽ നിന്ന് വ്യത്യസ്തമായി ചർമ്മ സ്ഥിതി വൃത്തിയാക്കുന്നതോടൊപ്പം ചർമ്മത്തിൽ അടിഞ്ഞു കൂടാൻ സാധ്യതയുള്ള അധിക എണ്ണയും ഈർപ്പവും ഒക്കെ ഇത് നീക്കം ചെയ്യുന്നതിന് ശ്രദ്ധ നൽകുന്നു. വരണ്ട ചർമ്മം, നിറം മങ്ങൽ, തിണർപ്പ്, പ്രകോപനം, മുഖക്കുരു തുടങ്ങിയവയൊക്കെ നേരിടുന്നതിന് ഒരു മികച്ച ഫേസ് ക്ലെൻസറിന് സഹായിക്കാൻ കഴിയും. ചർമ്മത്തിന്റെ ഈർപ്പനിലയെ സ്വാധീനിക്കാൻ കഴിയുമെന്നതിനാൽ, ജലാംശം നൽകുന്ന ഒരു ഹൈഡ്രേറ്റിങ്ങ് ഫേസ് വാഷ് ഉപയോഗിക്കുന്നത് വളരെ…

Read More

മല്ലിക സുകുമാരൻ നായികയാകുന്ന ‘ബഹുമാനിച്ച് പോയൊരമ്മ’ ടീസർ പുറത്ത്!

മല്ലിക സുകുമാരൻ നായികയാകുന്ന ‘ബഹുമാനിച്ച് പോയൊരമ്മ’ ടീസർ പുറത്ത്!

ചലച്ചിത്ര താരമായ മല്ലിക സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സുമേഷ് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് “ബഹുമാനിച്ച് പോയൊരമ്മ “. ഇരുപത് വയസ്സ് പ്രായത്തിൽ ഒരു മിലിട്ടറി വാനുമായുണ്ടായ കാർ ആക്സിഡൻറിൽ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയൊരു സ്ത്രീയുടെ കഥയാണ് ചിത്രത്തിലുടനീളം. അന്ന് ആ മിലിട്ടറി വാനിൽ ഉണ്ടായ ഒരു മുപ്പത്തിയഞ്ചു വയസ്സുകാരൻ മിലിട്ടറിക്കാരനുമായി പിന്നീട് അൻപത് വർഷം ജീവിതത്തിൽ ഒരിക്കലും കരയാതെ സന്തോഷത്തോടെ ജീവിച്ച് ജീവിതം ധന്യമാക്കിയ ഒരു സ്ത്രീത്വം. അത്തരത്തിലുള്ള അമ്മയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ” ബഹുമാനിച്ച് പോയൊരമ്മ “. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ബേസിൽ വിത്സൺ ആണ്. ”ആശുപത്രിയിൽ ഐ സി യു റൂമിൻറെ വെയ്റ്റിങ് ലോഞ്ചിൽ ഇരിക്കുമ്പോൾ ജീവിതത്തിൽ ഞാൻ കണ്ടു മുട്ടിയ സ്നേഹനിധിയായോരമ്മയുടെ കഥയാണിത്. ആ അമ്മയുടെ കഥ ഞാൻ അറിഞ്ഞപ്പോൾ കൈകൂപ്പി തൊഴുതു പോയി…

Read More