‘കപ്പിള്‍ സ്വാപ്പിങ്’, ‘വൈഫ് സ്വാപ്പിങ്’ : ഉന്നതതല അന്വേഷണത്തിന് വനിതാ കമ്മിഷന്‍ നിര്‍ദേശം

‘കപ്പിള്‍ സ്വാപ്പിങ്’, ‘വൈഫ് സ്വാപ്പിങ്’ : ഉന്നതതല അന്വേഷണത്തിന് വനിതാ കമ്മിഷന്‍ നിര്‍ദേശം

കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയപ്പെടുന്ന ‘കപ്പിള്‍ സ്വാപ്പിങ്’, ‘വൈഫ് സ്വാപ്പിങ്’ സംഭവങ്ങളില്‍ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണത്തിന് കേരള വനിതാ കമ്മിഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. സ്ത്രീകളുടെ അന്തസ്സിനും ജീവിതത്തിനും ഹാനികരമായ രീതിയില്‍ പ്രവര്‍ത്തിച്ച സംഘങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. സാമൂഹികക്രമത്തെ തകിടംമറിക്കുന്ന ദുഷ്പ്രവണതകള്‍ കേരളീയ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നതാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീയെ കൈമാറ്റ ഉപാധിയായി കാണുന്നത് ജീര്‍ണ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ്. വളരെ ഗുരുതരമായ ആഴത്തിലുള്ള മൂല്യച്ച്യുതി മനുഷ്യബന്ധങ്ങളില്‍ വേരാഴ്ത്തുന്നത് ആശങ്കയുണര്‍ത്തുന്നു. ഇത്തരം പ്രശ്‌നങ്ങളെ മുളയിലേ നുള്ളണം. ഈ ചൂഷണത്തെ അതിജീവിച്ച യുവതി ഒരുപാട് പ്രതിബന്ധങ്ങളെ നേരിട്ട്, പരാതി കൊടുത്തതു കൊണ്ടുമാത്രമാണ് ഈ വിഷയം പുറത്തുവരുന്നത്. ആ ധൈര്യത്തെ അഭിനന്ദിക്കുന്നു. ഒട്ടനവധി ആളുകള്‍ ഈ സംഘങ്ങളില്‍ പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നതെന്നും അഡ്വ. പി. സതീദേവി…

Read More

പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്ന് സ്‌നേഹം കിട്ടുന്നില്ല; പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍

പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്ന്   സ്‌നേഹം കിട്ടുന്നില്ല; പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍

കൊച്ചി: പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും സ്‌നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മിഷന്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കാന്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം എതിര്‍ക്ഷി പൂര്‍ണമായും നിഷേധിച്ചു. രണ്ടു വയസ്സും കഷ്ടിച്ച് ഒരു മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുള്ള ഇരുപത്തിയഞ്ചുകാരിയാണ് പരാതി നല്‍കിയിരുന്നത്. എറണാകുളത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അവിടത്തെ ഡോക്ടറും തമ്മിലുള്ള തമ്മിലുള്ള പ്രശ്‌നങ്ങളായിരുന്നു കമ്മിഷനു മുമ്പാകെ വന്ന മറ്റൊരു പരാതി. പരസ്പര ബഹുമാനമില്ലായ്മയായിരുന്നു പരാതിക്ക് അടിസ്ഥാനമായി ഇരുവിഭാഗവും ആരോപിച്ചിരുന്നത്. തങ്ങളുടെ പദവികളും ഉത്തരവാദിത്തങ്ങളും അംഗീകരിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാമെന്ന് ഇരുവിഭാഗവും കമ്മിഷന്‍ മുമ്പാകെ തീരുമാനമെടുത്തു. എറണാകുളത്തെ അബാദ് പ്ലാസയിലെ കടനടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പൊലീസ് സംഘം അപമാര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കമ്മിഷന്റെ പ്രാഥമിക നിഗമനം. പ്രശ്‌നത്തിനൊടുവില്‍ അബാദ് പ്ലാസയില്‍…

Read More

സ്രെസ്റ്റ നാച്വറല്‍ ബയോപ്രൊഡക്ട്സ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്

സ്രെസ്റ്റ നാച്വറല്‍ ബയോപ്രൊഡക്ട്സ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്

കൊച്ചി: പാക്കേജ്ഡ് ഓര്‍ഗാനിക് ഭക്ഷ്യവിഭവ വിഭാഗത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡായ 24 മന്ത്രയുടെ ഉടമസ്ഥരായ സ്രെസ്റ്റ നാച്വറല്‍ ബയോപ്രൊഡക്ട്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക്  (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 50 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 70.3 ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ. 2021 സെപ്തംബര്‍ 30ലെ കണക്ക് പ്രകാരം കമ്പനിക്ക് 34 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്. ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡും  ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡുമായിരിക്കും ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Read More

അക്രമ രാഷ്ട്രീയത്തിന്‍റെ ഒരുവശത്തെന്നും എസ്എഫ്‌ഐയും സിപിഎമ്മും: ഹൈബി ഈഡൻ

അക്രമ രാഷ്ട്രീയത്തിന്‍റെ ഒരുവശത്തെന്നും എസ്എഫ്‌ഐയും സിപിഎമ്മും: ഹൈബി ഈഡൻ

കൊച്ചി: അക്രമ രാഷ്ട്രീയത്തിന്‍റെ ഒരുവശത്തെന്നും എസ്എഫ്‌ഐയും സിപിഎമ്മും ആണെന്ന് ഹൈബി ഈഡന്‍ എംപി. ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാകും. അക്രമത്തെ കോണ്‍ഗ്രസും കെഎസ്‌യുവും പ്രോത്സാഹിപ്പിക്കില്ല. ഇടുക്കിയിലേത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സംഭവത്തിലെ കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പാക്കണമെന്നും എംപി മാധ്യമങ്ങളോട് പറഞ്ഞു. കാലാലയങ്ങളില്‍ ആശയപരമായ സംഘടനമാണ് നടക്കേണ്ടത്. എന്നാല്‍ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന മുദ്രാവാക്യം മുഴക്കി യുവതികളടക്കമുള്ളവരെയ മര്‍ദിക്കുന്ന കാഴ്ചയാണ് ഇന്നലെ മഹാരാജാസില്‍ കണ്ടത്. കോടിയേരി ബാലകൃഷ്ണനെപ്പോലുളളവരുടെ പാടത്ത് പണി വരമ്പത്ത് കൂലി എന്നിങ്ങനെയുള്ള പ്രസ്താവനകളാണ്  ഇത്തരം അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ക്യാമ്പസുകളില്‍ ആക്രമം അഴിച്ചുവിടാനുള്ള എസ്എഫ്‌ഐ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെപിസിസി നേതൃത്വത്തിനെതിരെ ബോധപൂര്‍വമായ ഒരു ക്യാമ്പയിന് നടക്കുന്നു. കോണ്‍ഗ്രസ് സെമി കേഡര്‍ പാര്‍ട്ടിയാകാന്‍ ശ്രമം നടത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് പറയുമ്പോള്‍ അതില്‍ സിപിഎമ്മിന് എന്തിനാണിത്ര അസഹിഷ്ണുത. ഒരാളെ ടാര്‍ഗറ്റ് ചെയ്യാന്‍ അനുവദിക്കില്ല….

Read More

സ്‌പൈസസ് (പ്രൊമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) ബില്‍ 2022 – അഭിപ്രായങ്ങള്‍ ക്ഷണിച്ചു

സ്‌പൈസസ് (പ്രൊമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) ബില്‍ 2022 – അഭിപ്രായങ്ങള്‍ ക്ഷണിച്ചു

കൊച്ചി: 1986-ലാണ് ചെറുതും വലുതുമായ ഏലം തുടങ്ങി 52 ഇനം സുഗന്ധ വ്യഞ്ജനങ്ങളുടെ വികസനവും വിപണനവും ലക്ഷ്യമിട്ട് പാര്‍ലമെന്റ് സ്‌പൈപസ് ബോര്‍ഡ് ആക്റ്റ് പാസാക്കിയത്. സ്‌പൈസസ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനു ലക്ഷ്യമിട്ട് പുതിയ സ്‌പൈസസ് (പ്രൊമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) ബില്‍ 2022ന്റെ കരട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യ മന്ത്രാലയത്തിന്റെ https://commerce.gov.in/whats-new/ എന്ന വെബ്‌സൈറ്റിലും സ്‌പൈസസ് ബോര്‍ഡിന്റെ എന്ന http://indianspices.com/spice-news/details.html?id=185 വെബ്‌സൈറ്റിലും അപ് ലോഡ് ചെയ്തിട്ടുണ്ട്. ബില്ലിനെ സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ 2022 ജനുവരി 20നു മുമ്പ് vigilance.sb-ker@gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണം.

Read More

സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ് ( COVID ) സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,790 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,903 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 298 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 44,441 കോവിഡ് കേസുകളില്‍, 5.7 ശതമാനം…

Read More

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 223 കേസുകള്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 223 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 223 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 108 പേരാണ്. 205 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3176 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 38, 17, 10 തിരുവനന്തപുരം റൂറല്‍ – 13, 7, 4 കൊല്ലം സിറ്റി – 4, 0, 0 കൊല്ലം റൂറല്‍ – 4, 4, 0 പത്തനംതിട്ട – 44, 29, 0 ആലപ്പുഴ – 5, 2, 1 കോട്ടയം – 13, 13, 0 ഇടുക്കി – 8, 0, 1 എറണാകുളം സിറ്റി – 40, 3,…

Read More

നടന്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

നടന്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടന്‍ ദിലീപിനെ ( Dileep Arrest ) വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ വാക്കാൽ അറിയിച്ചു. സീനിയർ അഭിഭാഷകന് കൊവിഡ് ആയതിനാൽ ഹർജി തിങ്കളാഴ്ച കേൾക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് ഇത്തരമൊരു കേസ്. അന്വേഷണ ഉദ്യോഗസ്ഥൻ മെനഞ്ഞെടുത്ത കഥ ആണ് പുതിയ ആരോപണങ്ങൾ എന്നും ദിലീപ് കോടതിയിൽ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്‍റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹർജിയിൽ ദിലീപ് പറയുന്നു. Actress Attack Caseദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരും മുൻകൂർ…

Read More

ഫിജികാര്‍ട്ട് നിയമപരം

ഫിജികാര്‍ട്ട് നിയമപരം

തൃശൂര്‍: ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും എല്ലാവിധ ലൈസന്‍സു കളോടുകൂടെയും പ്രവര്‍ത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് സ്ഥാപനമാണ് ഫിജികാര്‍ട്ട്. പിരമിഡ് സ്‌കീമുകളും മണിചെയിനുകളും മറ്റും നടത്തുന്ന അനധികൃത ഡയറക്ട് സെല്ലിങ്ങ് കമ്പനികളെ നിരോധിക്കുന്ന സര്‍ക്കാറിന്റെ നടപടികളെ ഫിജികാര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്ന് ഡോ.ബോബി ചെമ്മണൂര്‍ അറിയിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്നവര്‍ നിയമപരമായ പ്രവര്‍ത്തനങ്ങളിലേക്ക് മാറണമെന്ന് യൂണിയന്റെ ആഹ്വാനത്തെ ഫിജികാര്‍ട്ട് അനുകൂലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ സംരംഭമായ ‘ബോ-ഫാസ്റ്റ്’ ലോജിസ്റ്റിക്ക് കമ്പനി ലോഞ്ച് ചെയ്തു. 200 ഓളം ചാനല്‍ പാര്‍ട്ണര്‍മാരുമായി ചേര്‍ന്നു 100 ഓളം ലോജിസ്റ്റിക്സ് വാഹനങ്ങളുമായി സൗത്ത് ഇന്ത്യയിലായിരിക്കും പ്രാരംഭഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് ഇന്ത്യയൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് 24 മണിക്കൂര്‍ കൊണ്ട് കുറഞ്ഞ ചിലവില്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ സേവനമെത്തിക്കുകയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.  2…

Read More

ബോചെ പ്രണയ ലേഖന മത്സരം

ബോചെ പ്രണയ ലേഖന മത്സരം

കോഴിക്കോട്: ബോചെ പ്രണയ ലേഖന മത്സരവുമായി ഡോ:ബോബി ചെമ്മണൂര്‍. പ്രമുഖ സിനിമ,സാഹിത്യ, ഗാനരചന മേഖലയിലുള്ള വി.കെ.ശ്രീരാമന്‍, റഫീക്ക് അഹമ്മദ്, ഹരി നാരായണന്‍, ഗ.ജ. സുധീര, ശ്രുതി സിത്താര, ആര്യ ഗോപി, സുരഭി ലക്ഷ്മി എന്നിവര്‍ ജഡ്ജിങ്ങ് പാനല്‍ ആണ് വിജയികളെ കണ്ടെത്തുന്നത്. പുതിയ തലമുറ അക്ഷരങ്ങളിലൂടെയുള്ള പ്രണയം നഷ്ടപ്പെടുത്തുന്ന ഈ കാലഘട്ടത്തില്‍ അക്ഷരങ്ങളെ പ്രണയിപ്പിക്കുക എന്ന കര്‍ത്തവ്യം നാം ഏറ്റെടുത്തേ മതിയാവൂയെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. വായന ശീലം അന്യമായതോടെ നല്ല നല്ല വാക്കുകള്‍, നല്ല ഭാഷകള്‍ യുവതലമുറക്കിടയില്‍ വരണ്ടുണങ്ങുകയാണ്. ഇവിടെയാണ് ഉച്ച നീചത്വങ്ങള്‍ നോക്കാതെ അക്ഷരങ്ങളാല്‍ പടവാളു തീര്‍ക്കുന്ന മാധ്യമരംഗത്തെ പ്രമുഖരായ നിങ്ങളുടെ വിരലുകള്‍ ചലിക്കേണ്ടത് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ വരുന്ന ഫെബ്രുവരി 14 ലോക വാലന്റയിന്‍സ് ഡേ ആണല്ലോ. അതിന് മുന്നോടിയായി പ്രണയിതാക്കള്‍ക്കും, സാങ്കല്‍പ്പിക പ്രണയിതാക്കള്‍ക്കും വേണ്ടി ഒരു പ്രണയലേഖന മത്സരം…

Read More