കവരത്തി: ഒമിക്രോൺ ഭീഷണിയെ തുടർന്ന് ലക്ഷദ്വീപിലേക്ക് പ്രവേശനത്തിനുള്ള നിയന്ത്രണം കർശനമാക്കി. കേരളത്തിലെ കൊവിഡ് രോഗികളുടെ സംഖ്യ കുറയാതെ തുടരുന്നതും പുതിയ വകഭേദത്തിൻ്റെ ആശങ്കയും നിയന്ത്രണ നിർദേശങ്ങൾ കർശനമാക്കിയതിൻ്റെ സാഹചര്യത്തിലാണ് പുതിയ നീക്കം.രാജ്യത്തെ സമ്പൂർണ വാക്സിനേഷൻ പ്രദേശങ്ങളിലോന്നാണ് ലക്ഷദ്വീപ് സമൂഹം.കൊവിഡ് വക ഭേദമായ ഒമിക്രോൺ ആശങ്ക വ്യാപകമായിരിക്കെയാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് സമൂഹത്തിൽ തദ്ദേശീയവാസികൾക്കും യാത്രക്കാർക്കും കപ്പൽ ജീവനക്കാർക്കും മത്സ്യതൊഴിലാളികളുമടക്കമുള്ളവർക്കും നിയന്ത്രണം കർശനമാക്കിയത്.ദ്വീപിലേക്ക് എത്തുന്നവർ 48 മണിക്കൂറിനുള്ളിൽ ലഭിച്ച ആർ. ടി .പി സി .ആർനെഗറ്റീവ് സർട്ടിഫിക്കറ്റ് പ്രവേശന വേളയിലും പുറത്തു പോകുമ്പോഴും ഹാജരാക്കണം.കുടാതെ ദ്വീപിൽ പ്രവേശിക്കുന്ന യാത്രക്കാർ മൂന്ന് ദിവസം ക്വാറൻ്റൻ നിർബന്ധം , യാത്രക്കാർക്ക് തെർമൽ പരിശോധന എന്നിവയുമുണ്ട്. രണ്ട് ഡോസ്വാക്സിനെടുത്തവർക്ക് ക്വാറൻ്റൻ ഒഴിവാക്കിയിട്ടുണ്ട്. ദ്വീപിലെത്തുന്ന മത്സ്യ ബന്ധന തൊഴിലാളികളെയും കപ്പൽ ജീവനക്കാരെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്നില്ലെന്നും നിർദേശമുണ്ട്. ദ്വീപ് നി വാസികൾക്ക് മാസ്ക് ധരിക്കുന്നത്…
Read MoreDay: November 30, 2021
ഇന്ന് 4723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,48,515 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4706 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 282 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 43,663 കോവിഡ് കേസുകളില്‍, 7.7 ശതമാനം…
Read Moreസ്റ്റാര്‍ട്ടപ്പുകളുടെ സ്വയം സഹായ സംഘമായി കേരള സ്റ്റാര്‍ട്ടപ്പ് നെറ്റ്വര്ക്കിന് തുടക്കം
കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിക്ഷേപകരുടേയും സംരംഭകരുടേയും പുതിയ കൂട്ടായ്മ കേരള സ്റ്റാര്‍ട്ടപ്പ് നെറ്റ്വര്‍ക്ക് ആരംഭിച്ചു. കോവിഡ് ലോക്ഡൗണ്‍ കാലത്ത് മുന്നൂറിലേറെ സംരംഭകര്‍ തുടക്കമിട്ട സ്വയം സഹായ കൂട്ടായ്മക്കാണ് ഔപചാരിക രൂപമായത്. കെഎസ്എന്‍ ഗ്ലോബല്‍ എന്ന പേരിലായിരിക്കും സംഘടന അറിയപ്പെടുക. സംരഭകരായ അജിന് എസ്, അനില്‍ ബാലന്, ബിന്ദു ശങ്കരപ്പിള്ള, ഡോ. ജയന് ജോസഫ്, സുനില്‍ ഹരിദാസ്, റോണി റോയ്, മനോജ് ബാലു, ബിനു മാത്യൂ, മനോജ് ഗോപാലകൃഷ്ണന് എന്നിവരുള്‍പ്പെട്ട സംഘമാണ് കേരള സ്റ്റാര്‍ട്ടപ് നെറ്റ്വര്ക്കിനു തുടക്കമിട്ടത്. സംഘടനയുടെ ആദ്യ പരിപാടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ആസ്ഥാനത്തെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ ഗ്രാന്റ് മീറ്റ് വി2.0 എന്ന പേരില്‍ ശനിയാഴ്ച നടന്നു. നൂതനാശയങ്ങള്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മികച്ച സംരഭങ്ങളാക്കി മാറ്റുന്നതിനും പ്രതിസന്ധികളെ മറികടക്കാനും സംരംഭകരെ സഹായിക്കുകയാണ് കെഎസ്എന്‍ ഗ്ലോബലിന്റെ ലക്ഷ്യം.മാധ്യമ ശ്രദ്ധലഭിക്കാതെ പോകുന്ന സ്റ്റാര്‍ട്ടപ്പ്…
Read Moreബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റ് ഡിസംബര്‍ 1 മുതല്‍ 31 വരെ
കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ഡിസംബര്‍ 1 മുതല്‍ 31 വരെ ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റ്. മൈഓണ്‍ ബ്രാന്റഡ് ഡയമണ്ട് ആഭരണങ്ങളുടെ വലിയ കലക്ഷനാണ് ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങള്‍ 3999 രൂപ മുതല്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഡയമണ്ട് പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് വജ്ര മോതിരം സമ്മാനം. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്സുകള്‍ക്കൊപ്പം ലക്ഷ്വറി വാച്ചുകള്‍, ബോബി ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യ താമസം, മൊബൈല്‍ ഫോണുകള്‍ തുടങ്ങി ആകര്‍ഷകമായ മറ്റ് സമ്മാനങ്ങളും. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്സുകള്‍ക്കൊപ്പം 2895 രൂപ വിലയുള്ള ടൈമെക്സ് വാച്ച്, 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്സുകള്‍ക്കൊപ്പം 3995 രൂപ വിലയുള്ള ടൈമെക്സ് വാച്ച് എന്നിവ സമ്മാനം. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്…
Read Moreഅമ്മയും കുഞ്ഞും നൃത്ത മത്സരം
കൊച്ചി: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ സ്ടോബറി സർക്കിൾ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നു. അമ്മയും കുഞ്ഞുമായി നൃത്തം ചെയ്യുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ 9633008093 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കുകയാണ് വേണ്ടത്. പ്രായപരിധിയില്ല. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. വീഡിയോ അയക്കേണ്ട അവസാന തീയതി ഡിസംബർ 3.
Read More