ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് നല്‍കും ഈ ആറു ശരീര ഭാഗങ്ങള്‍

ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് നല്‍കും ഈ ആറു ശരീര ഭാഗങ്ങള്‍

പെട്ടെന്നു വന്ന് നമ്മുടെ ജീവന്‍തന്നെ കവര്‍ന്നു കൊണ്ടു പോകുന്ന നിശ്ശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളുടെ മുന്‍നിര കാരണങ്ങളിൽ ഒന്ന് ഹൃദയാഘാതമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2019ല്‍ 179 ലക്ഷം പേരാണ് ഹൃദ്രോഗ പ്രശ്‌നങ്ങള്‍ മൂലം മരണപ്പെട്ടത്. ആഗോളതലത്തിലെ മരണങ്ങളുടെ 32 ശതമാനവും ഹൃദ്രോഗം മൂലമാണെന്ന് പറയാം. കോവിഡിന്റെ വരവോടെ ഈ സാഹചര്യം കൂടുതല്‍ വഷളാവുകയാണ്. യുവാക്കള്‍ പോലും ഹൃദ്രോഗികളായി മാറുന്ന കാഴ്ചയാണ് ചുറ്റും. ജീവിതശൈലിയിലെ മാറ്റം, അനാരോഗ്യകരമായ ഭക്ഷണം, വ്യായാമമില്ലായ്മ, അമിതമായ വ്യായാമം തുടങ്ങി ഇതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. ഹൃദയാഘാതം എപ്പോള്‍ സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ഇത് സംബന്ധിച്ച ചില സൂചനകള്‍ ശരീരം നമുക്ക് നല്‍കാറുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. നെഞ്ചു വേദന നെഞ്ചിന് വേദനയും അസ്വസ്ഥതയും ഹൃദയാഘാതത്തിന് മുന്‍പ് പൊതുവായി കാണപ്പെടുന്ന ലക്ഷണമാണ്. നെഞ്ചിനു നടുക്കായിട്ട് അസുഖകരമായ മര്‍ദവും…

Read More

അകത്തുകയറാൻ 1024 വഴികൾ, തിരിച്ചിറങ്ങാൻ രണ്ടുവഴികൾ മാത്രം; ലോകത്തിലെ യഥാർഥ ‘ചുരുളികൾ’

അകത്തുകയറാൻ 1024 വഴികൾ, തിരിച്ചിറങ്ങാൻ രണ്ടുവഴികൾ മാത്രം; ലോകത്തിലെ യഥാർഥ ‘ചുരുളികൾ’

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘ചുരുളി’ എന്ന സിനിമയുടെ പ്രമേയം ഒരു കള്ളനെ തിരഞ്ഞ് ചുരുളിയെന്ന കാട്ടുഗ്രാമത്തിലെത്തുന്ന രണ്ടു പൊലീസുകാർ അതിന്റെ നിഗൂഢതകളിൽ കുരുങ്ങിപ്പോകുന്നതാണ്. ഒരു നാട്ടിലോ അല്ലെങ്കിൽ ഘടനയിലോ അകപ്പെടുക. എന്നിട്ട് രക്ഷ നേടാനാകാതെ അതിനുള്ളിൽ അലയുക. പുറപ്പെട്ടു തുടങ്ങിയിടത്തു തന്നെ ചുറ്റിക്കറങ്ങി വീണ്ടുമെത്തുക. ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് ഇത്. ഈ ഭയം പ്രാചീന കാലം മുതൽ തന്നെ മനുഷ്യർ മനസ്സിലാക്കിയിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിർമാണങ്ങളെ ലാബിരിന്ത് എന്നു പറയുന്നു.മലയാളത്തിൽ നൂലാമാല എന്നൊക്കെ പറയാവുന്ന ഘടന. ഗ്രീസിലെ മിനോസ് എന്ന രാജാവാണ് ആദ്യത്തെ ലാബിരിന്ത് നിർമിച്ചതെന്നു കരുതുന്നു. ഇംഗ്ലണ്ടിൽ ലാബിരിന്തുകൾ അറിയപ്പെട്ടത് മേസ് എന്ന പേരിലാണ്. ഈജിപ്തിൽ 1860 ബിസിയിൽ ഭരിച്ചിരുന്ന അമേനംഹറ്റ് മൂന്നാമൻ നിർമിച്ച ഒരു ലാബിരിന്ത് ഹവാര എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു.അമേരിക്കയിൽ പണ്ടു താമസിച്ചിരുന്ന ഗോത്രവർഗ രാജവംശമായ ടോഹോനോ ഊധാം, ഒരു വലിയ ലാബിരിന്ത്…

Read More

ചുരുളി’ ഷൂട്ട് കാണാൻ വന്നവർ ആ സീൻ വന്നതും ചിതറിയോടി: ജാഫർ ഇടുക്കി

ചുരുളി’ ഷൂട്ട് കാണാൻ വന്നവർ ആ സീൻ വന്നതും ചിതറിയോടി: ജാഫർ ഇടുക്കി

അവകാശമുണ്ട്. അതുകൊണ്ട് ആരോടും പരാതിയില്ല’, ചുരുളിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിക്കുമ്പോൾ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജാഫർ ഇടുക്കി തന്റെ നിലപാട് വ്യക്തമാക്കുകയാണ്. ഇംഗ്ലീഷ് സിനിമകളില്‍ എത്രമാത്രം തെറിവാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. അത് കാണുന്നതില്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. നമ്മുടെ ഭാഷ പച്ചക്ക് കേള്‍ക്കുമ്പോള്‍ ഉള്ള ഒരു പ്രശ്നം. വേറെ ഭാഷക്കാര്‍ക്ക് ഇതു ചെയ്യുമ്പോള്‍ ഒരു പ്രശ്നം ഉണ്ടാകില്ല. ഈ തെറിവാക്കുകള്‍ കണ്ടുപിടിച്ചതും മനുഷ്യരല്ലേ. ചുരുളി മറ്റൊരു ഗ്രഹമാണെന്ന് ചിന്തിച്ചാല്‍ മതി. അങ്ങനെ തന്നെയാണ് സിനിമയില്‍ പറയുന്നതും, ജാഫർ ഇടുക്കി വ്യക്തമാക്കി. മനോരമ ന്യൂസ് ഡോട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജാഫർ ഇടുക്കിയുടെ തുറന്നു പറച്ചിൽ. ഷാപ്പുകാരനായ കറിയാച്ചന്റെ കഥാപാത്രത്തെയാണ് ചുരുളിയിൽ ജാഫർ ഇടുക്കി അവതരിപ്പിച്ചത്. ഒന്നു പറഞ്ഞു രണ്ടാം വാക്കിന് തെറി പറയുന്ന നാട്ടിലെ ഏക കള്ളുഷാപ്പിന്റെ നടത്തിപ്പുകാരനാണ് കറിയാച്ചൻ. അതുകൊണ്ടു തന്നെ സിനിമയിൽ ഏറ്റവും കൂടുതൽ…

Read More

ഷുഗര്‍ ടെസ്റ്റ് ചെയ്യും മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഷുഗര്‍ ടെസ്റ്റ് ചെയ്യും മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ടെസ്റ്റ് ചെയ്യേണ്ടത് ആരൊക്കെ? അമിത ദാഹവും വിശപ്പും, ഇടക്കിടെ മൂത്രംപോകൽ, കാര്യകാരണങ്ങളില്ലാതെ ശരീരഭാരം കുറയൽ, മുറിവുകൾ ഉണങ്ങാൻ താമസം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രമേഹ പരിശോധന നടത്തണം. അമിതവണ്ണമുള്ള, പ്രായപൂർത്തിയായവർ കൃത്യമായ ഇടവേളകളിൽ ഷുഗർ നോക്കണം. മാതാപിതാക്കൾ പ്രമേഹം, അമിത രക്തസമ്മർദം, പി.സി.ഒ.ഡി. പോലുള്ള പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ മക്കൾ ഷുഗർ ടെസ്റ്റ് ചെയ്യേണ്ടതാണ്. ഒരുതവണ ടെസ്റ്റ് ചെയ്തപ്പോൾ നേരിയ തോതിൽ ഷുഗർ വ്യതിയാനം കണ്ടവർ വർഷാവർഷമെങ്കിലും പുനർപരിശോധന നടത്തേണ്ടതാണ്. ഗർഭകാല പ്രമേഹം അഥവാ ജി.ഡി.എം. ഒരു തവണയെങ്കിലും നിർണയിക്കപ്പെട്ടിട്ടുള്ളവർ ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽപോലും മൂന്നുവർഷത്തിൽ ഒരു തവണയെങ്കിലും പരിശോധന നടത്തേണ്ടതാണ്. ജീവിതകാലം മുഴുവൻ പരിശോധന തുടരണം. മേൽപ്പറഞ്ഞ യാതൊരു പ്രശ്നങ്ങളും ഇല്ലെങ്കിൽപോലും പ്രമേഹ പരിശോധന നടത്തുന്നത് ഉചിതമാണ്. പരിശോധനാ ഫലം നോർമലാണെങ്കിലും ഓരോ മൂന്നുവർഷവും തുടർപരിശോധനകൾ നടത്തേണ്ടതുമാണ്. ടെസ്റ്റ് ചെയ്യാൻ പോകും മുമ്പ് U Iറാൻഡം…

Read More

ഈ ലിസ്റ്റിലുള്ള 7 ആപ്പുകൾ ഫോണിൽ നിന്നും ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

ഈ ലിസ്റ്റിലുള്ള 7 ആപ്പുകൾ ഫോണിൽ നിന്നും ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാനമായും ഒന്നാണ് വൈറസുകൾ.നമ്മൾ സ്മാർട്ട് ഫോണുകളിൽ പലതരത്തിലുള്ള ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യാറുണ്ട് .എന്നാൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ എത്രമാത്രംമാണ് എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല അത്തരത്തിൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകളിലും വൈറസുകൾ ഉണ്ടാകാനും സാധ്യതയുണ്ട് . അതുകൊണ്ടാണ് കഴിവതും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും മാത്രം ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുക എന്ന് പറയുന്നത് . എന്നാൽ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഇപ്പോൾ കുറച്ചു അപ്പ്ലികേഷനുകൾ ഗൂഗിൾ നീക്കം ചെയ്തിരിക്കുന്നു .ഇവിടെ കൊടുത്തിരിക്കുന്ന ആപ്ലികേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ട് എങ്കിൽ ഉടൻ തന്നെ ഡിലീറ്റ് ചെയ്യേണ്ടതാണ് . Now QRcode Scan (Over 10,000 installs) EmojiOne Keyboard (Over 50,000 installs) Battery Charging Animations Battery Wallpaper (Over 1,000 installs)…

Read More

356 ദിവസ്സത്തെ വാലിഡിറ്റിയിൽ 365 ജിബി 4ജി ഡാറ്റ പ്ലാൻ

356 ദിവസ്സത്തെ വാലിഡിറ്റിയിൽ 365 ജിബി 4ജി ഡാറ്റ പ്ലാൻ

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് ജിയോയുടെ 2397 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .2397 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 365 ജിബിയുടെ ഡാറ്റയാണ് .ഈ 4ജി ഡാറ്റയ്ക്ക് ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത .കൂടാതെ ഈ പ്രീപെയ്ഡ് പ്ലാനുകൾ 365 ദിവസ്സത്തെ അതായത് 1 വർഷത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് . ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന പ്ലാനുകൾ സൗജന്യമായി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ജിയോ ഓഫറുകൾക്ക് ഇപ്പോൾ നിലവിൽ ലഭിക്കുന്നുണ്ട് .ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ക്രിക്കറ്റ് ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .ഇപ്പോൾ 499 രൂപയുടെ പ്ലാനുകളിൽ മുതൽ 2599 രൂപയുടെ പ്ലാനുകളിൽ വരെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ…

Read More

ഇനി ക്യൂ നിന്ന് വലയേണ്ട: വീട്ടിലിരുന്നും ഒ.പി. ടിക്കറ്റെടുക്കാം

ഇനി ക്യൂ നിന്ന് വലയേണ്ട: വീട്ടിലിരുന്നും ഒ.പി. ടിക്കറ്റെടുക്കാം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പരും (Unique Health ID) ഈ വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ലഭ്യമായ സേവനങ്ങള്‍, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പോര്‍ട്ടല്‍ വഴി…

Read More