കൊടുങ്കാറ്റുകളെ എനിക്ക് ഭയമില്ല, എന്റെ കപ്പലോടിക്കാന്‍ ഞാന്‍ പഠിക്കുകയാണ്

കൊടുങ്കാറ്റുകളെ എനിക്ക് ഭയമില്ല, എന്റെ കപ്പലോടിക്കാന്‍ ഞാന്‍ പഠിക്കുകയാണ്

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശിവാനി. കൂടുതലും സഹോദരി വേഷങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്.മോഹന്‍ലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായാണ് ശിവാനി അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണന്‍ തമ്പിയില്‍ വേഷമിട്ടത് ശ്രദ്ധിക്കപ്പെട്ടു. കാന്‍സര്‍ രോഗത്തിന് അടിമയായ കാര്യം ശിവാനി തന്നെയാണ് ആരാധകരോട് പങ്ക് വച്ചത്. എന്നാല്‍ രോഗത്തെ ഭയപ്പെടാതെ ധൈര്യമായി മുന്നോട്ട് പോകുന്ന ശിവാനിക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോള്‍ ശിവാനി പങ്ക് വച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. കാന്‍സറിനോടുള്ള തന്റെ പോരാട്ടവീര്യം വ്യക്തമാക്കികൊണ്ടുള്ള വീഡിയോയാണ് ശിവാനി പങ്കുവെച്ചിരിക്കുന്നത്. കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്.’ കീമോ കഴിഞ്ഞിരിക്കുന്ന ശിവാനി മൊട്ടയടിച്ച ലുക്കിലാണ് വീഡിയോയില്‍ എത്തുന്നത്. കാന്‍സര്‍ അതിന്റെ പോരാട്ടം ആരംഭിച്ചു, എന്നാല്‍ ഞാന്‍ അതിനെ ഇല്ലാതാക്കും എന്നും വീഡിയോയില്‍ കുറിക്കുന്നുണ്ട്.സോഷ്യല്‍ മീഡിയയിലൂടെയാണ് താരം കാന്‍സര്‍ രോഗം പിടിപ്പെട്ട കാര്യം…

Read More

സംഗീത നിശ കൊഴുക്കാന്‍ ആരാധകന്റെ മുഖത്ത് മൂത്രം ഒഴിച്ച് പ്രകടനം! ആപ്പിലായി ഗായിക

സംഗീത നിശ കൊഴുക്കാന്‍ ആരാധകന്റെ മുഖത്ത് മൂത്രം ഒഴിച്ച് പ്രകടനം! ആപ്പിലായി ഗായിക

പ്രശസ്ത അമേരിക്കന്‍ റോക്ക് ഗായികയാണ് സോഫിയ യുറിസ്റ്റ. തന്റെ ആലാപന ശൈലികൊണ്ട് ഒരുപാട് ആരാധകരെ കയ്യിലെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ സംഗീത നിശയ്ക്കിടെ സോഫിയ യുറിസ്റ്റ നടത്തിയ വിചിത്രമായ ഒരു പ്രകടനം ഗായികയെ ഇപ്പോള്‍ വന്‍ വിവാദത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഡെയ്റ്റോണയില്‍ നടക്കുന്ന റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവല്‍ വേദിയിലാണ് സോഫിയ നടത്തിയ പ്രകടനം കൈവിട്ടു പോയത്. തന്റെ സംഗീത പരിപാടികള്‍ എപ്പോഴും വ്യത്യസ്തമാക്കുന്ന ഇവരുടെ ഈ ചെയ്തി കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. പാട്ടിനിടെ വേദിയിലേക്ക് ഒരു ആരാധകനെ വിളിച്ച് വരുത്തി മലര്‍ന്നു കിടക്കാന്‍ പറഞ്ഞതിനുശേഷം സോഫിയ അയാളുടെ മുഖത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഒപ്പം അവര്‍ ഗാനവും ആലപിക്കുന്നുണ്ടായിരുന്നു . നേരത്തെ ആസൂത്രണം ചെയ്ത ശേഷമാണ് സോഫിയ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തത് എന്നതാണ് ആശ്ചര്യം. സംഗീതനിശയ്ക്ക് കൊഴുപ്പ് പകരാന്‍ പാട്ടിനിടെ ഒരു ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു അവര്‍….

Read More

വേദിയില്‍ വെച്ച് പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍ ചിമ്പു

വേദിയില്‍ വെച്ച് പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍ ചിമ്പു

അഭിനയത്തികവ് കൊണ്ടും നൃത്തത്തിലെ കഴിവ് കൊണ്ടും തമിഴ് സിനിമാ രംഗത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ചിമ്പു. ആലാപനത്തിലും താരം ഒട്ടും പിറകോട്ടല്ല. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ അണിയറയില്‍ പ്രദര്‍ശനത്തിനായി ഒരുങ്ങുകയാണ്. അതിനിടെ ചിമ്പുവിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു സിനിമാ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെ വികാരാധീനായി പൊട്ടിക്കരയുന്ന ചിമ്പുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.പുതിയ ചിത്രമായ മാനാടിനെ കുറിച്ച് സംസാരിക്കവെയാണ് ചിമ്പു വിതുമ്പിപ്പോയത്. ആരാധകരുടെ പിന്തുണ തനിക്ക് എപ്പോഴും വേണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ചിമ്പുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…’പൊതുവെ ഞാന്‍ പലയിടത്തും സിനിമയെക്കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. ഇനി എന്ത് പറയണമെന്ന് എനിക്കറിയില്ല. എനിക്ക് വല്ലാത്ത വേദന തോന്നുന്നു. ഞാന്‍ ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതെന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്‌തോളം, പക്ഷേ ദയവായി നിങ്ങള്‍ എനിക്ക്…

Read More

ഇവിടെയുള്ളവര്‍ സ്‌ക്വിഡ് ഗെയിം കാണുന്നത് ഒളിച്ചിരുന്ന്

ഇവിടെയുള്ളവര്‍ സ്‌ക്വിഡ് ഗെയിം കാണുന്നത് ഒളിച്ചിരുന്ന്

നെറ്റ്ഫ്ളിക്സ് എന്ന ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ ലക്ഷകണക്കിന് ആരാധകരെ സൃഷ്ടിച്ച വെബ് സീരീസാണ് സ്‌ക്വിഡ് ഗെയിം. സീരീസിന്റെ കഥ കുറേ മുന്‍പ് രചിച്ചു വെച്ചിരുന്നു എങ്കിലും നെറ്റ്ഫ്ളിക്സ് ഏറ്റെടുത്തതോടെ സ്‌ക്വിഡ് ഗെയിം ഒരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു. സെപ്റ്റംബര്‍ മാസം റിലീസായ ഈ ദക്ഷിണ കൊറിയന്‍ സീരീസ് ആദ്യ നാല് ആഴ്ചകള്‍ കൊണ്ട് 160 കോടിയില്‍ അധികം ആളുകള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടും സ്‌ക്വിഡ് ഗെയിം ആസ്വദിച്ച് കാണുമ്പോള്‍ ഉത്തരകൊറിയക്കാര്‍ക്ക് മാത്രം ഇത് സാധ്യമാകുന്നില്ല എന്നതാണ് ശ്രദ്ധേയം. ഇനി അഥവാ ഒളിച്ചിരുന്ന് കണ്ടാലോ തലപോകും എന്ന കാര്യം ഉറപ്പാണ്. സീരീസിന് ദക്ഷിണകൊറിയയുടെ അയല്‍ രാജ്യമായ ഉത്തരകൊറിയയില്‍ കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന് പുറത്തുനിന്നുമുള്ള പ്രത്യേകിച്ച് ദക്ഷിണകൊറിയയില്‍ നിന്നുള്ള വിനോദപരിപാടികള്‍ ഉത്തരകൊറിയയിലുള്ളവര്‍ കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ വധശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകളാണ് അവരെ കാത്തിരിക്കുന്നത്. എന്നിട്ടും ഹരം കൊള്ളിക്കുന്ന ഈ…

Read More

നടിയുമായി കിടക്കപങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ: പത്മപ്രിയ

നടിയുമായി കിടക്കപങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ: പത്മപ്രിയ

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് പത്മപ്രിയ. സിനിമമേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ കുറച്ചു വര്‍ഷങ്ങളായി തുറന്ന് പറച്ചിലുകള്‍ ഉണ്ടായി തുടങ്ങിയത്. ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ എല്ലാം വലിയ വാര്‍ത്ത പ്രാധാന്യം പൊതു സമൂഹത്തില്‍ ഉണ്ടായിരുന്നു. അത്തരത്തിലുള്ള വെളിപ്പെടുത്തലുകളെക്കുറിച്ചും മറ്റും പത്മപ്രിയയുടെ തുറന്ന് പറച്ചില്‍ ഏറെ വിവാദം ആയിരുന്നു. സിനിമ മേഖലയില്‍ പ്രശസ്തി യില്‍ നില്‍ക്കുന്ന നടി, നടന്‍മാരും, സംവിധായകരും ഒപ്പം കൂടെ കിടക്കുന്ന ഒരു രീതി ഉണ്ടെന്നാണ് താരം പറയുന്നത്. സമാനമായ രീതിയില്‍ കൊച്ചിയില്‍ സിനിമ താരത്തിന് നേരെ ഉണ്ടായ അനുഭവത്തില്‍ നിന്നും രക്ഷപെട്ട തനിക്ക് പരിജയം ഉണ്ടെന്നാണ് പത്മപ്രിയ പറയുന്നത്. പലര്‍ക്കും നേരിടേണ്ടി വന്നത് അഭിമാനം ഭയന്ന് തുറന്ന് പറയുന്നില്ല.ചിലരെല്ലാം സിനിമയില്‍ അവസരം ഇല്ല എന്ന് കരുതി തുറന്ന് പറയുന്നില്ല. ഞങ്ങള്‍ എല്ലാരും തന്നെ കൂടുള്ള വ്യക്തികളെ വിഷ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നത് എന്നും പത്മപ്രിയ തുറന്ന് പറയുന്നു. സിനിമയില്‍ തന്നയുള്ള…

Read More

ചുരുളിയിലെ ആ ശബ്ദം എന്റേത്: നടി ഗീതി സംഗീത

ചുരുളിയിലെ ആ ശബ്ദം എന്റേത്: നടി ഗീതി സംഗീത

ചുരുളി എന്ന സിനിമയിലെ തുടക്കത്തിലെ ആ മാരക വോയിസും സിനിമയിലെ തങ്കയെന്ന കഥാപാത്രവും അവതരിപ്പിച്ച ഗീതിയെ അടുത്തകാലത്ത് വളരെ ഹിറ്റായ #ഹോം എന്ന സിനിമയിലും നമ്മള്‍ കണ്ടു, ഉറുമ്പ് കടിച്ച് ഇന്റേണല്‍ ബ്ലീഡിംഗ് വരുമെന്ന് പേടിച്ച് നടക്കുന്ന സൂര്യന്റെ ഭാര്യയായി വരുന്ന ഗീതി തന്നെയാണ് ഈ ഗീതി സംഗീത. പാലക്കാട് സ്വദേശിനി. പരേതരായ മോഹനന്‍ നായരും പ്രേമയുമാണ് മാതാപിതാക്കള്‍. സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഗീതി സംഗീത, നാടകങ്ങള്‍ വഴിയാണ് സിനിമയിലെത്തുന്നത്. 2016ല്‍ ആണ് മലയാള സിനിമാ രംഗത്ത് ഗീതി തുടക്കമിടുന്നത്. Ali beyond the ring, തുറമുഖം എന്നിവയുള്‍പ്പെടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. Ali beyond the ring എന്ന നാടകം ITFoKല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വെയില്‍, ചതുരം, ചുരുളി, തുറമുഖം എന്നിവ ഗീതി സംഗീത അഭിനയിച്ച സിനിമകളില്‍ എടുത്തു പറയേണ്ടവയാണ്. ഇടി മഴ കാറ്റ്, ഒരുത്തി എന്നീ…

Read More

ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ കെ ആർ വിജയൻ അന്തരിച്ചു

ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ       കെ ആർ വിജയൻ അന്തരിച്ചു

കൊച്ചി: ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം (World Travel) നടത്തി ശ്രദ്ധേയനായ കൊച്ചിയിലെ ബാലാജി ഹോട്ടലുടമ (Balaji Tea Shop) കെ ആർ വിജയൻ (K R VIJAYAN അന്തരിച്ചു. 76 വയസായിരുന്നു. ഭാര്യയ്ക്കൊപ്പം മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2007ല്‍ ഈജിപ്തിലേക്കായിരുന്നു കൊച്ചുപറമ്പില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജിയുടെ ആദ്യ വിദേശ യാത്ര. എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലായിരുന്നു കട ന‌ടത്തിയിരുന്നത്. ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോ​ഹനയ്ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികൾക്ക് സുപരിചിതനാക്കിയത്. ചായ കടയിലെ സമ്പാദ്യവും ചിട്ടി പിടിച്ചു കിട്ടിയ പണവും  ചിലപ്പോൾ കെഎസ്എഫ്ഇയിൽ നിന്നെടുത്ത വായ്പകളുമായി അവർ ലോക സഞ്ചാരത്തിനായി ഇറങ്ങുമായിരുന്നു. തിരികെ വന്നു ആ കടം വീട്ടാനായി അധ്വാനിക്കും. ആ ആ കടം…

Read More