പറന്ന് നടന്ന് സെക്‌സ് ആസ്വദിക്കാം; പുതിയ യാത്ര പദ്ധതിയുമായി വിമാന കമ്പനി

പറന്ന് നടന്ന് സെക്‌സ് ആസ്വദിക്കാം;        പുതിയ യാത്ര പദ്ധതിയുമായി വിമാന കമ്പനി

സെക്‌സില്‍ ഏര്‍പ്പെടാന്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ നോക്കുന്ന വ്യക്തികള്‍ ഉണ്ട് സമൂഹത്തില്‍ ഇപ്പോള്‍, ഇപ്പോള്‍ അത്തരത്തിലൊരു വാര്‍ത്തയാണ് വരുന്നത്. ലാസ് വെഗാസിലെ ഒരു വിമാനകമ്പനി ആണ് ഇത്തരത്തിലൊരു ഓഫറുമായി എത്തിയിരിക്കുന്നത്. പലരും വിമാനയാത്രക്കിടയില്‍ എയര്‍ ഹോസ്റ്റസുകളുടെ കണ്ണുവെട്ടിച്ച് ടോയ്ലെക്റ്റില്‍ കയറി ലൈംഗീയ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ആവിശ്യം ഇനി ഉണ്ടാകില്ല എന്നാണ് വിമാന കമ്പനി പറയുന്നത്. ലവ് ക്ലൗഡ് എന്ന ലാസ്വേഗാസ് കമ്പനിയുടെ വിമാനങ്ങള്‍ ആണ് ഇത്തരത്തിലുള്ള വിമാന സര്‍വീസ് തുടങ്ങിയത്, ലാസ് വെഗാസില്‍ നിന്നും 996 ഡോളറിന്, അതായത് ഏതാണ്ട് മുക്കാല്‍ ലക്ഷം രൂപയ്ക്ക് പുറപ്പെടുന്ന വിമാനം തിരിച്ചു പുറപ്പെടുന്ന സ്ഥലത്ത് തന്നെ എത്തിക്കുന്നതായിരിക്കും. മുക്കാല്‍ മണിക്കൂര്‍ ആണ് ഈ സര്‍വീസ് ഉള്ളത് ഈ സമയത്തില്‍ കൂടുതല്‍ വേണം എന്നുണ്ടെങ്കില്‍ പൈലറ്റിനോട് പറഞ്ഞ് ദൈര്‍ഖ്യം കൂട്ടാവുന്നതും ആണ്. ഈ വിമാത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ടോണി എന്നറിയപ്പെടുന്ന ആന്റണി…

Read More

ഞാനും ലാലേട്ടനും അന്നത് ചെയ്തിരുന്നെങ്കില്‍ അതൊരു ചരിത്രമായേനെ: ഗോപിനാഥ് മുതുകാട്

ഞാനും ലാലേട്ടനും അന്നത് ചെയ്തിരുന്നെങ്കില്‍ അതൊരു ചരിത്രമായേനെ: ഗോപിനാഥ് മുതുകാട്

പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തന്റെ പ്രൊഫഷണല്‍ മാജിക് ഫീല്‍ഡ് വിട്ട വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇനി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ മോഹന്‍ലാലും ഒത്തുള്ള ‘ബേര്‍ണിങ് ഇല്ല്യൂഷന്‍’ എന്ന് മാജിക് ഷോയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. അതൊരു നിര്‍ബന്ധപൂര്‍വ്വമായ പിന്മാറ്റം ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്ന് പറഞ്ഞത്. നടന്‍ മോഹന്‍ലാലും ചേര്‍ന്നാണ് അന്ന് ആ പരിപാടി ചെയ്യാന്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ മോഹന്‍ലാലിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ അന്നത് ചെയ്തിരുന്നുവെങ്കില്‍ ഒരു ചരിത്രമാകുമായിരുന്നു എന്നും പറഞ്ഞു വെയ്ക്കുകയാണ് ഗോപിനാഥ് മുതുകാട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘ബേര്‍ണിങ് ഇല്യൂഷന്‍ എന്ന മോഹന്‍ലാലും ഒത്തുള്ള ഷോയില്‍ നിന്നും പിന്മാറിയത് ഞാന്‍ തന്നെയാണ്. അന്ന് ഒരു കണ്‍വെന്‍ഷന്റെ ഭാഗമായി…

Read More

മെലിഞ്ഞവര്‍ തടിക്കാനുള്ള സൂത്രം ഇതാ…

മെലിഞ്ഞവര്‍ തടിക്കാനുള്ള സൂത്രം ഇതാ…

ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ശരീരത്തിന് തടിയും കരുത്തും കുറയുന്നത്. ഇത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ തന്നെ ആത്മവിശ്വാസക്കുറവും ആരോഗ്യക്കുറവും ഉണ്ടാക്കുന്നതാണ്. എന്തൊക്കെ കഴിച്ചാലും പലപ്പോഴും തടി വെക്കാത്തതാണ് പലരുടേയും പ്രശ്നം. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്തൊക്കെ ഭക്ഷണം കഴിച്ചിട്ടും തടിക്കാത്തവരെങ്കില്‍ ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ പഴവും നെയ്യും രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിന് ഊര്‍ജ്ജവും തടിയും വര്‍ദ്ധിപ്പിക്കുന്നു. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതി എന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ തടി തീരെയില്ലാത്തവര്‍ അല്‍പം വണ്ണം കൂടിയാല്‍ മതി എന്നാണ് ആഗ്രഹിക്കുന്നത്. ഇത്തരത്തില്‍ എന്തൊക്കെയാണ് നിങ്ങള്‍ തടി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും…

Read More

വേദന സംഹാരികളിലെ ഏറ്റവും അപകടകാരി ഇവനാണ്

വേദന സംഹാരികളിലെ ഏറ്റവും അപകടകാരി ഇവനാണ്

ചെറിയ വേദനകള്‍ പോലും സഹിക്കാന്‍ കഴിയാത്തവരാണ് പലരും. വേദനയുണ്ടായാല്‍ ഉടന്‍ വേദന സംഹാരികളെ ആശ്രയിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വേദനസംഹാരികളുടെ അമിത ഉപയോഗം ആരോഗ്യം നശിപ്പിച്ച് രോഗികളാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അസെറ്റാമിനോഫിന്‍ എന്ന വേദനസംഹാരി ഏറ്റവും അപകടകാരിയാണെന്നാണ് സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാല വ്യക്തമാക്കുന്നത്. അസെറ്റാമിനോഫിന്‍ കരളിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഈ മരുന്ന് ശരീരത്തില്‍ എത്തിയാലുടന്‍ രാസപ്രവര്‍ത്തനം ഉണ്ടാകുകയും കരളിന് അതീവദോഷകരമായി തീരുകയും ചെയ്യും. ഈ വേദനസംഹാരി ശരീരത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനം വിഷാംശമുണ്ടാക്കി ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കും. ഇതോടെ കരളിന്റെ പ്രവര്‍ത്തനത്തില്‍ താളപ്പിഴവ് ഉണ്ടാകുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യും.

Read More

സ്വര്‍ഗീയഭൂമിയിലേക്ക് ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് സെയ്ഷല്‍സ്

സ്വര്‍ഗീയഭൂമിയിലേക്ക് ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് സെയ്ഷല്‍സ്

ഇന്ത്യൻ മഹാസമുദ്രത്തിലെ അതിമനോഹരമായ ദ്വീപുരാഷ്ട്രമാണ് സെയ്ഷല്‍സ്. ഗ്രാനൈറ്റ് കൊണ്ടും പവിഴപ്പുറ്റുകള്‍ കൊണ്ടും രൂപപ്പെട്ടതും കിടിലന്‍ കാഴ്ചകളും അനുഭവങ്ങളും പകര്‍ന്നുനല്‍കുന്നതുമായ 115 ദ്വീപുകളുടെ സമൂഹമായ സെയ്ഷല്‍സ് ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള വിലക്കു നീക്കി. ഇതോടെ, “ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത്” എന്ന് ഓമനപ്പേരുള്ള സെയ്ഷല്‍സിന്‍റെ സ്വര്‍ഗീയഭൂമി ഇന്ത്യക്കാര്‍ക്ക് മുന്നിൽ വീണ്ടും വാതിലുകള്‍ തുറക്കുകയാണ്. സഞ്ചാരികള്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കണം എന്ന് നിര്‍ബന്ധമില്ല. എന്നിരുന്നാലും, യാത്രക്കാർ പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തിയതിന്‍റെ തെളിവ് കരുതേണ്ടതുണ്ട്. മുൻപും ഇതുതന്നെയായിരുന്നു നിയമം എങ്കിലും ഇന്ത്യ, ബ്രസീൽ, നേപ്പാൾ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദർശകർക്ക് പ്രവേശനം വിലക്കിയിരുന്നു. ആരോഗ്യ മന്ത്രാലയം ഏറ്റവും പുതുതായി പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ രാജ്യങ്ങളെയും യാത്രാവിലക്കില്‍നിന്നു നീക്കിയതായി പ്രഖ്യാപിച്ചു. എന്നാല്‍ സെയ്ഷല്‍സിലേക്കുള്ള യാത്രക്കാർക്ക് പ്രവേശനത്തിന് സാധുവായ ഹെല്‍ത്ത് ട്രാവല്‍ ഓതറൈസേഷൻ (HTA) ആവശ്യമാണ്, ഇത് https://seychelles.govtas.com/ എന്ന…

Read More

‘ഇന്‍ഡസ് മര്‍ച്ചന്റ് സൊല്യൂഷന്‍സ്’ അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

‘ഇന്‍ഡസ് മര്‍ച്ചന്റ് സൊല്യൂഷന്‍സ്’ അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് വ്യാപാരികള്‍, റീട്ടെയിലുകാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഡിജിറ്റലായി ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുന്ന ‘ഇന്‍ഡസ് മര്‍ച്ചന്റ് സൊല്യൂഷന്‍’ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. ഒന്നിലധികം ഡിജിറ്റല്‍ മോഡുകളിലൂടെ ഉപഭോക്താക്കളില്‍ നിന്ന് മൊബൈല്‍ ഫോണുകളില്‍ ഉടനടി പേയ്‌മെന്റുകള്‍ സ്വീകരിക്കുക, ഇന്‍-ബില്‍റ്റ് ഡാഷ്‌ബോര്‍ഡുകള്‍ വഴി ഇന്‍വെന്ററി ട്രാക്ക് ചെയ്യുക, കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകള്‍ സുഗമമാക്കുന്നതിന് എക്‌സ്‌ക്ലൂസീവ് പോയിന്റ് ഓഫ് സെയിലിന് അപേക്ഷിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരികളെയും റീട്ടെയിലര്‍മാരെയും പുതിയ ആപ്ലിക്കേഷന്‍ പ്രാപ്തമാക്കും. അതുപോലെ തന്നെ ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ പൂര്‍ണ്ണമായും ഡിജിറ്റലും പേപ്പര്‍ രഹിതവുമായ രീതിയില്‍ ബാങ്കില്‍ നിന്ന് ചെറുകിട വായ്പയും ലഭ്യമാക്കും. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ കറണ്ട് അക്കൗണ്ടുള്ള ആര്‍ക്കും ‘ഇന്‍ഡസ് മര്‍ച്ചന്റ് സെല്യൂഷന്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത സംവിധാനത്തിലൂടെ ബാങ്കിന്റെ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും പെട്ടെന്ന് കറണ്ട് അക്കൗണ്ട്…

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യുന മര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദം ആയി. തീവ്ര ന്യൂനമര്‍ദ്ദം നിലവില്‍ ചെന്നൈക്ക് 310 കി.മി തെക്കു കിഴക്കായും, പുതുച്ചേരിക്ക് 290 കി.മി. കിഴക്കു-തെക്കു കിഴക്കായും, കാരൈക്കലിന് 270 കി.മി കിഴക്കു വടക്കു കിഴക്കായും സ്ഥിതി ചെയ്യുന്നു.ഇത് പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ചെന്നൈക്ക് സമീപം വടക്കന്‍ തമിഴ്‌നാട് – തെക്കു ആന്ധ്രാ പ്രദേശ് തീരത്തു നാളെ രാവിലെ കരയില്‍ പ്രവേശിക്കാന്‍ സാധ്യത. അറബികടല്‍ ന്യുന മര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബികടലില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. കേരള തീരത്ത് ഭീഷണിയില്ല കേരളത്തില്‍ അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

Read More

ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19, രോഗമുക്തി 7202

ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19, രോഗമുക്തി 7202

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,693 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,822 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,00,635 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5187 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 322 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 62,288 കോവിഡ് കേസുകളില്‍, 6.8…

Read More

ഭാരം കുറയ്ക്കാന്‍ ഈ ഫൈബര്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ഭാരം കുറയ്ക്കാന്‍  ഈ ഫൈബര്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആവശ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. പെട്ടെന്ന് വിശപ്പ് തോന്നാതിരിക്കാനും കാലറി തോത് നിലനിര്‍ത്താനുമൊക്കെ ഫൈബര്‍ നല്ലതാണ്. പഴങ്ങളിലും പച്ചക്കറികളിലും മറ്റുമുള്ള സോല്യുബിള്‍ ഫൈബര്‍ വയറിലുള്ള ആരോഗ്യകരമായ ബാക്ടീരിയയുടെ എണ്ണം കൂട്ടുകയും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ എല്ലാ തരം ഫൈബറും ഒരേ പോലെയുള്ളതല്ലെന്നും ചിലത് സ്ഥിരം കഴിക്കുന്നതും അമിതമായി കഴിക്കുന്നതും ഭാരം കുറയ്ക്കാന്‍ സഹായകമല്ലെന്നും ഡയറ്റീഷന്മാര്‍ പറയുന്നു. അത്തരത്തിലുള്ള അഞ്ച് ഫൈബര്‍ ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഈ ഫൈബറുകളില്‍ നിന്ന് അകലം പാലിക്കേണ്ടതാണ്. ക്വിക് ഓട്സ് ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ പ്രഭാതഭക്ഷണമാണ് ഓട്മീല്‍. ഫൈബറും പ്രോട്ടീനും മറ്റ് പോഷണങ്ങളും ഓട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ എല്ലാത്തരം ഓട്സും ഭാരം കുറയ്ക്കാന്‍ സഹായകമല്ല. അമിതമായി സംസ്കരിച്ച ക്വിക് ഓട്സില്‍ കാലറിയും പഞ്ചസാരയും ഉയര്‍ന്ന തോതില്‍…

Read More

അനുപമയ്ക്ക് കുഞ്ഞ് അഞ്ചു ദിവസത്തിനകം നാട്ടിലെത്തും

അനുപമയ്ക്ക് കുഞ്ഞ് അഞ്ചു ദിവസത്തിനകം നാട്ടിലെത്തും

തിരുവനന്തപുരം: അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ തിരികെ എത്തിക്കുന്നു. അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണം എന്ന് ഉത്തരവ്. ചൈൽഡ് വെൽഫെയർ കമ്മറ്റിയാണ് ഇന്നലെ രാത്രി ഉത്തരവിറക്കിയത്.ശിശു ക്ഷേമ സമിതിക്കാണ് ഉത്തരവ് നൽകിയത്. നിലവിൽ ആന്ധ്രയിൽ ഒരു ദമ്പതികളുടെ ഫോസ്റ്റർ കെയറിലാണ് കുട്ടി. കുട്ടിയെ നാട്ടിലെത്തിച്ചാൽ മാത്രമേ ഡി എൻ എ പരിശോധന അടക്കം നടത്താൻ കഴിയു. ഈ സാഹചര്യത്തിലാണ് കുട്ടിയെ തിരികെ എത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി ഉത്തരവിറക്കിയത്. സിഡബ്ല്യൂസിയുടെ ഉത്തരവ് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി

Read More