മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന് ശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് ശേഷമാണ് ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളില്‍ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് നിരവധി ആരാധകരുണ്ട്. എന്നാല്‍ സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിയെ മലയാളികള്‍ക്ക് അത്ര പരിചിതമില്ല. സോഷ്യല്‍ മീഡിയയിലും നടന് അത്ര സജീവമല്ല.ഫഹദ് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാംഗ്ലൂര്‍ ഡേയ്സിന്റെ വന്‍വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. സംവിധായകന് ഫാസിലിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മരുമകള്‍ നസ്രിയയെ കുറച്ചാണ് ഫാസില്‍ പറയുന്നത്. വാക്കുകളിങ്ങനെ, ടിവി ഷോകളിലും ചില സിനിമയുടെ പൂജ സമയങ്ങളിലും നസ്രിയയെ കണ്ടിട്ടുണ്ട്. അങ്ങനെയെപ്പോഴോ ആണ് ഷാനുവിന് നസ്രിയയെ ആലോചിച്ചാലോ…
Read MoreDay: November 9, 2021
ലോകത്തിലെ ഏക കാര്‍ബണ്‍ നെഗറ്റീവ് രാജ്യം ഇതാണ്
നിഗൂഢമായ പുഞ്ചിരി മുഖത്ത് ഒളിപ്പിച്ചു സഞ്ചാരികളെ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുന്ന നാടാണ് ഭൂട്ടാന്. ഒരിക്കല്‍ പോയവര്‍ക്ക് വീണ്ടും പോകാന്‍ തോന്നുന്ന മായികതയുണ്ട് ഈ നാടിന്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അധികം ബുദ്ധിമുട്ടില്ലാതെ പോയി വരാം എന്നതും ഭൂട്ടാനെ സ്പെഷലാക്കുന്നു. ഭൂട്ടാനെക്കുറിച്ച് മനസ്സിലാക്കാന്‍ ചില രസകരമായ കാര്യങ്ങള്‍ ഇതാ. ലോകത്തിലെ ഏക കാര്‍ബണ്‍ നെഗറ്റീവ് രാജ്യം പുറത്തു വിടുന്ന അളവിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നതിനെയാണ് കാര്‍ബണ്‍ നെഗറ്റീവ് എന്നു പറയുന്നത്. ഇത്തരത്തില്‍ ഉള്ള ഏക രാജ്യമാണ് ഭൂട്ടാന്. സമീപ വര്‍ഷങ്ങളില്‍, വിറക് ശേഖരണവും വ്യാവസായിക വികസനവും മൂലം പ്രതിവര്‍ഷം 2.2 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തു വിടുന്നതു മൂലമുള്ള പ്രശ്നം ഉണ്ടായിരുന്നു ഭൂട്ടാനില്‍. എന്നാല്‍ വനങ്ങളും സസ്യജാലങ്ങളും സമൃദ്ധമായി ഉള്ളതിനാല്‍ ഭൂട്ടാനെ സംബന്ധിച്ചിടത്തോളം ഇത് മലിനീകരണത്തി… പ്ലാസ്റ്റിക് ദൂരെപ്പോ! ഭൂട്ടാനില്‍…
Read Moreകിലോയ്ക്ക് 20 ലക്ഷം വിലയുള്ള തണ്ണിമത്തന്
രുചികരമായ ഫ്രൂട്സ് ഇഷ്ടമില്ലാത്തവര്‍ ആരാണല്ലേ ഉള്ളത്? നമുക്കെല്ലാം പ്രിയപ്പെട്ട ഭക്ഷണ വിഭവമാണിത്. നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട ഒന്നും. അതില്‍ തന്നെ വിലകൂടിയ പഴങ്ങളാണ് ഡ്രാഗണ്‍ ഫ്രൂട്ട്, കിവി, പാഷന് ഫ്രൂട്ട് തുടങ്ങിയവ. എന്നാല്‍ വില കേട്ടാല്‍ അത്ഭുതം തോന്നുന്ന ലോകത്തെ തന്നെ ഏറ്റവും വിലകൂടിയ പഴത്തെ കുറിച്ചാണ് ഇനി പറഞ്ഞുവരുന്നത്. പേര് യുബാരി തണ്ണിമത്തന്. ജപ്പാനില്‍ മാത്രം ലഭിക്കുന്ന ഈ തണ്ണീര്‍മത്തന്റെ വില ലക്ഷണങ്ങളാണ്. വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ.. ഒരു കിലോഗ്രാം യുബാരി തണ്ണിമത്തന് 20 ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതെ… ഈ വിലയ്ക്ക് നമുക്ക് ഇവിടെ സ്വന്തമായി ബിസിനസ്സോ സ്വത്തോ സ്വന്തമാക്കാം. ഈ പഴം കിട്ടാനും പ്രയാസമാണ്. സാധാരണ കടകളിലും മാര്‍ക്കറ്റുകളിലും ഇത് ലഭ്യമല്ല. നമുക്ക് ഇവിടെ ലഭ്യമല്ലാത്ത പുറംനാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി പഴങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍…
Read Moreഗ്യാലക്സി ചോക്ലേറ്റ് ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും
കൊച്ചി: മാര്‍സ് റിഗ്ലിയുടെ ഗ്യാലക്സി ഇന്ത്യക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. പൂനെയിലെ ഖേഡിലുള്ള ചോക്ലേറ്റ് ഫാക്ടറിയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന മാര്‍സ് റിഗ്ലിയുടെ രണ്ടാമത്തെ ലെഗസി ചോക്ലേറ്റ് ബ്രാന്‍ഡാണ് ഗ്യാലക്സി. ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ ബ്രാന്‍ഡ് സ്നിക്കേഴ്സാണ്.ഇന്ത്യയിലേക്കുള്ള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്നതില് അഭിമാനിക്കുന്നുവെന്ന് മാര്‍സ് റിഗ്ലി പറയുന്നു. 1960 ല്‍ ആരംഭിച്ചതുമുതല്‍ ചോക്ലേറ്റ് അനുഭവത്തെ പുനര്‍നിര്‍വചിച്ച ഗാലക്സിയുടെ സിഗ്നേച്ചര്‍ റെസിപ്പി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നവീകരിക്കുകയും പ്രാദേശികവല്‍ക്കരിക്കുകയും ചെയ്തു. സ്മൂത്ത് മില്‍ക്ക്, ക്രിസ്പി എന്നിവ 10 രൂപയ്ക്കും 20 രൂപയ്ക്കും ലഭ്യമാണ്. ഇന്ത്യന്‍ വീടുകളിലേക്ക് അവരുടെ രുചികള്‍ക്ക് യോജിച്ചതും ഗുണനിലവാരമുള്ളതുമായ ചോക്ലേറ്റുകള്‍ എത്തിക്കുക എന്നതാണ് മാര്‍സ് റിഗ്ലിയുടെ ശ്രമം. പുതിയ ഗ്യാലക്സി പോര്‍ട്ട്ഫോളിയോ ഉപയോഗിച്ച് ഇന്ത്യയില്‍ ഞങ്ങളുടെ ടാബ്ലെറ്റ് ശ്രേണി വളര്‍ത്തുക എന്ന ലക്ഷ്യത്തിന് അനുസൃതമായാണ് ഈ ലോഞ്ച് നടക്കുന്നത്-മാര്‍സ് റിഗ്ലി ഇന്ത്യയുടെ ജനറല്‍ മാനേജര്‍ കല്‍പേഷ് ആര് പാര്‍മര്‍…
Read Moreലാവ അഗ്നി 5ജി സൂപ്പര്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ആദ്യ ഇന്ത്യന്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ ആയ ലാവ അഗ്നി 5ജി അവതരിപ്പിച്ചു. ഫോണ്‍ ഉപയോഗത്തിന് മിന്നല്‍ വേഗത നല്‍കുകയും, ഒരേസമയം ഒന്നിലധികം ആപ്ലിക്കേഷനുകളെയും ഗെയിമുകളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന മീഡിയടെക്കിന്റെ ഏറ്റവും പുതിയ ചിപ്സെറ്റ് ഡൈമെന്‍സിറ്റി 810 ആണ് സൂപ്പര്‍ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാമും, ഏറ്റവും പുതിയ യൂണിവേഴ്സല്‍ ഫ്ളാഷ് സ്റ്റോറേജ് അടിസ്ഥാനമാക്കിയ 128 ജിബി റോം ശേഷിയോടെയുമാണ് ലാവ അഗ്നി 5ജി എത്തുന്നത്. മികച്ച ഫോട്ടോഗ്രാഫി അനുഭവം നല്‍കുന്നതിന് 64 എംപി പ്രൈമറി ക്യാമറ, 5 എംപി വൈഡ് ആംഗിള്‍ ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയുണ്ട്. സെല്‍ഫികള്‍ മനോഹരമാക്കാന്‍ 16 എംപി മുന്‍ക്യാമറയുമുണ്ട്. അള്‍ട്രാ എച്ച്ഡി, അള്‍ട്രാ വൈഡ്, സൂപ്പര്‍ നൈറ്റ്, പ്രോ മോഡ്, എഐ…
Read More