രാത്രി പഴം കഴിയ്ക്കുന്ന ശീലമുണ്ടോ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

രാത്രി പഴം കഴിയ്ക്കുന്ന ശീലമുണ്ടോ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

രാത്രി പഴം കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. അങ്ങനെയുള്ളവര്‍ ചില സത്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.പ്രത്യേകിച്ച്‌ അത്താഴശേഷം കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്‌. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്‌ക്കാം. എന്നാല്‍ അത്താഴശേഷം ഇതു കഴിയ്ക്കുമ്പോള്‍ പിറ്റേന്നു രാവിലെയുള്ള നല്ല ശോധന എന്ന ഉദ്ദേശം ആണ് പലര്‍ക്കും. ഓരോ സമയത്തും പഴം കഴിയ്ക്കുമ്പോൾ ഗുണങ്ങള്‍ പലതാണ്‌. അത്താഴശേഷവും ഗുണങ്ങളില്‍ വ്യത്യാസമുണ്ട്‌. അത്താഴശേഷം പഴം കഴിയ്‌ക്കുമ്പോള്‍ എന്തു സംഭവിയ്‌ക്കുന്നുവെന്നു നോക്കാം. പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ് പഴം. ഇത് ബിപി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌. പ്രത്യേകിച്ച്‌ ഉറക്കത്തില്‍ ബിപി നിയന്ത്രിച്ച്‌ ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കും. പഴം രാത്രിയില്‍ കഴിയ്‌ക്കുമ്പോള്‍ വൈറ്റമിന്‍ ബി 6 കൂടുതല്‍ ലഭിയ്‌ക്കും. ശരീരത്തില്‍ ഉപാപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു വൈറ്റമിനാണിത്‌. എന്നു പറഞ്ഞാല്‍ ഉറക്കത്തില്‍ തടി കുറയ്‌ക്കാന്‍ സഹായിക്കുമെന്നര്‍ത്ഥം. മസില്‍ വേദന പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്‌. രാത്രിയില്‍ പഴം കഴിയ്‌ക്കുന്നത്‌…

Read More

ഒരു വയസ് വരെ കുഞ്ഞുങ്ങള്‍ക്ക് ഒരിക്കിലും ഈ ഭക്ഷണ സാധനങ്ങള്‍ കൊടുക്കരുത്

ഒരു വയസ് വരെ കുഞ്ഞുങ്ങള്‍ക്ക് ഒരിക്കിലും ഈ ഭക്ഷണ സാധനങ്ങള്‍ കൊടുക്കരുത്

ഏറ്റവും കഠിനമായ ഉത്തരവാദിത്വങ്ങളിലൊന്നാണ് പേരന്റിങ്. നവജാത ശിശുക്കളുടെയും പിഞ്ചു കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിലും പലർക്കും പല തരത്തിലുള്ള ഉത്കണ്​ഠയാണ് ഉള്ളത്. മുതിര്‍ന്നവരുടെ ശരീരം ആവശ്യപ്പെടുന്നതല്ല കുഞ്ഞുങ്ങളുടെ കുഞ്ഞ് ശരീരത്തിന്റെ ആവശ്യം. നമ്മള്‍ താങ്ങുന്ന പലതും അവര്‍ക്ക് താങ്ങാനാകുന്നതല്ല. അത്തരം വിഷയങ്ങളെല്ലാം മനസില്‍ കരുതിവേണം അവരുടെ ഭക്ഷണകാര്യങ്ങള്‍ നോക്കാന്‍. ചില ഭക്ഷണങ്ങള്‍, ഭക്ഷണത്തിലെ തന്നെ ചില പ്രത്യേക ഘടകങ്ങള്‍ ഒന്നും കുഞ്ഞുങ്ങള്‍ക്ക് താങ്ങാനാകില്ല. അത്തരത്തില്‍ ഒരു വയസ് വരെ കുഞ്ഞുങ്ങള്‍ക്ക് നല്‍കിക്കൂടാത്ത ചില ഭക്ഷണ സാധനങ്ങളെക്കുറിച്ച് നമ്മുക്ക് നോക്കാം പഞ്ചസാര നമ്മുടെ ശരീരം ആവശ്യപ്പെടുന്ന അത്രയും അളവ് പഞ്ചസാര ഒരിക്കലും കുഞ്ഞുങ്ങള്‍ക്ക് ആവശ്യമില്ല. അവരുടെ ശരീരം ആവശ്യപ്പെടുന്ന അളവിലുള്ള പഞ്ചസാരയാണെങ്കില്‍, പ്രകൃതിദത്തമായിത്തന്നെ അവര്‍ക്ക് കിട്ടുന്നുമുണ്ട്. ഉദാഹരണം, മുലപ്പാല്‍, അല്ലെങ്കില്‍ അവര്‍ കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ കുറുക്ക് പോലുള്ള ഭക്ഷണം. ഇതിന് പുറമെ അവര്‍ക്ക് നല്‍കുന്ന ഒരു ഭക്ഷണത്തിലും പഞ്ചസാര…

Read More

നമ്മുടെ ഡേറ്റ ചോര്‍ത്തുന്ന 151 ആപ്പുകള്‍ ഇതാണ്

നമ്മുടെ ഡേറ്റ ചോര്‍ത്തുന്ന 151 ആപ്പുകള്‍ ഇതാണ്

ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍ നിരവധി ആപ്ലിക്കേഷനുകളുണ്ട്. ഓരോ നിമിഷവും പുതിയ ആപ്പുകള്‍ വരികയും ചെയ്യുന്നു. എന്നാല്‍, ഇതില്‍ ഭൂരിഭാഗം ആപ്പുകളും ഉപയോക്താക്കളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതാണെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ എല്ലാ ക്യാമറകളും ഫോട്ടോ ഗ്യാലറിയും ഉപയോഗിക്കാന്‍ ആപ്പുകള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ഇതോടെ നമ്മുടെ സ്വകാര്യ ഡേറ്റ പോലും ഈ ആപ്പുകള്‍ക്ക് ചോര്‍ത്താനാകുമെന്നാണ് അറിയുന്നത്. ഇത്തരത്തില്‍ ഡേറ്റ ചോര്‍ത്തുന്ന 151 ആപ്പുകള്‍ നീക്കം ചെയ്യാനാണ് സൈബര്‍ സുരക്ഷാ സോഫ്റ്റ്വെയര്‍ ദാതാക്കളായ അവാസ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നത്തെ കാലത്ത് പേയ്മെന്റുകള്‍ നടത്താനും ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനും നിരവധി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാല്‍, ചില സമയങ്ങളില്‍ ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും ആക്സസ് ചെയ്യാന്‍ കഴിയുന്ന മാല്‍വെയറുകള്‍ ഉള്ള ആപ്പുകളും ഈ കൂട്ടത്തിലുണ്ടാകും. ഇത്തരം ആപ്പുകള്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വരെ ചോര്‍ത്താന്‍ കഴിയും. ഗൂഗിള്‍…

Read More

മികച്ച ഡ്രൈവറെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍

മികച്ച ഡ്രൈവറെ തിരിച്ചറിയാനുള്ള  മാര്‍ഗങ്ങള്‍

ഒരു മികച്ച ഡ്രൈവറെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് ഒരു വിദഗ്ധ ഡ്രൈവറും തുടക്കക്കാരനും തമ്മില്‍ അവരുടെ ഡ്രൈവിങ് രീതികളില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ പഠനങ്ങള്‍ മികച്ച ഡ്രൈവര്‍മാര്‍ക്ക് ചില സ്വഭാവങ്ങള്‍ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം വ്യത്യാസങ്ങള്‍ വളരെ ചെറുതാണെങ്കിലും ഗൗരവകരമാണ്. തന്റെ അനുഭവപരിചയം കാരണം, വിദഗ്ധനായ ഒരു ഡ്രൈവര്‍ കാറിനെ വ്യത്യസ്തമായി പരിഗണിക്കുകയും ഓടിക്കുകയും ചെയ്യും. ഈ ശീലങ്ങള്‍ കുറച്ചൊക്കെ നൈസര്‍ഗികമാണെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ പരിശീലനത്തിലൂടെ നമ്മുടെ ഡ്രൈവിങ് ഏറെ മെച്ചപ്പെടുത്താനും കഴിയും. ക്ലച്ച് താങ്ങി ഓടിക്കില്ല ഒരു മികച്ച ഡ്രൈവര്‍ ഒരിക്കലും ക്ലച്ച് പെഡലില്‍ കാല്‍വെച്ചോ ഭാഗികമായി അമര്‍ത്തിയോ വാഹനം ഓടിക്കില്ല. ഡ്രൈവിങില്‍ ആത്മവിശ്വാസം കുറയുമ്പോഴാണ് പലപ്പോഴും ക്ലച്ചിനെ ആശ്രയിക്കേണ്ടിവരുന്നത്. ക്ലച്ച് ഒന്നുകില്‍ പൂര്‍ണമായി അമര്‍ത്തുകയോ അല്ലെങ്കില്‍ പൂര്‍ണമായും വിച്ഛേദിക്കുകയോ വേണം. ക്ലച്ചില്‍ ചവിട്ടിക്കൊണ്ട് ഓടിക്കുന്നത് ഗിയര്‍ബോക്‌സിന്റെ അമിതമായ തേയ്മാനത്തിനും കാരണമാകും. തുടക്കക്കാര്‍ പലപ്പോഴും…

Read More

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട    കാര്യങ്ങള്‍

ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തവര്‍ ഇന്ന് ചുരുക്കമാണ്. ബാങ്ക് ഇടപാടുകള്‍ക്കായി ഡെബിറ്റ് കാര്‍ഡ് ഇന്ന് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരും കുറവല്ല. ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? ഒരു ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ആറ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഓരോ മാസത്തില്‍ അല്ലെങ്കില്‍ ഓരോ ബില്ലിംഗ് കാലയളവിന്റെ അവസാനത്തിലും ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് അയക്കും. നിങ്ങള്‍ ബില്ലിംഗ് കാലയളവില്‍ അല്ലെങ്കില്‍ ആ മാസം എന്തൊക്കെ ഇടപാടുകള്‍ നടത്തി എന്നത് ആ അക്കൗണ്ട് സ്റ്റേറ്റെമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ടാവും. നിങ്ങള്‍ ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് സ്റ്റേറ്റെമെന്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ ഈ സ്റ്റേറ്റ്‌മെന്റ് കൃത്യമായി മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം അധിക ചാര്‍ജുകള്‍ മനസിലാക്കാന്‍…

Read More

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്നു; ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രീകരണം ആരംഭിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്നു; ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രീകരണം ആരംഭിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയില്‍ ആരംഭിച്ചു. ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം നേടിയ ലിജോ ചിത്രം ജല്ലിക്കട്ടിന്റെ സഹ തിരക്കഥാകൃത്തും ലിജോയുടെ തന്നെ ചുരുളിയുടെ തിരക്കഥാകൃത്തുമായ എസ് ഹരീഷാണ് ഈ സിനിമയ്ക്കും തിരക്കഥയൊരുക്കുന്നത്. ലിജോയുടേതാണ് കഥ. മമ്മൂട്ടിയുടെ പുതിയ നിര്‍മാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസിന്റെ ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക. പേരന്‍പ്, കര്‍ണന്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. തമിഴ്‌നാട് ആണ് സിനിമയുടെ പശ്ചാത്തലം. സിനിമയില്‍ തമിഴ്, മലയാളം സംഭാഷണങ്ങള്‍ ഉണ്ടാവും. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി ഓടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചനയുണ്ട്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും…

Read More

മലയാളം അക്ഷരമാല ഇനി ടെക്സ്റ്റ് ബുക്കിലും

മലയാളം അക്ഷരമാല ഇനി ടെക്സ്റ്റ് ബുക്കിലും

മലയാളം അക്ഷരമാല ടെക്സ്റ്റ് ബുക്കില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ,തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയില്‍ കേരള വിദ്യാഭ്യാസ (ഭേദഗതി ) ബില്‍ അവതരിപ്പിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഇല്ലാത്തത് ഗുണകരമല്ലെന്ന് മന്ത്രി പറഞ്ഞു. എസ് സി ഇ ആര്‍ ടി യാണ് പാഠപുസ്തകങ്ങള്‍ തയാറാക്കിയത്. ഏതു സാഹചര്യത്തിലാണ് അക്ഷരമാല ഒഴിവാക്കിയതെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആറാം പ്രവര്‍ത്തി ദിവസത്തില്‍ വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ അടിസ്ഥാനപ്പെടുത്തി ബാച്ചുകളും തസ്തികകളും ഒഴിവാക്കുന്ന പ്രശ്‌നത്തില്‍ പ്രായോഗിക പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ടെക്സ്റ്റ് ബുക്കുകളില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മലയാളം അധ്യാപകന്‍ കൂടിയായ സാമൂഹ്യ വിമര്‍ശകന്‍ എം.എന്‍.കാരശ്ശേരി വിദ്യാഭ്യാസ മന്ത്രിയ്ക്ക് തുറന്ന കത്തെഴുതിയിരുന്നു. നിയമ സഭയിലെ പ്രഖ്യാപനത്തിന് ശേഷം മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യം എം.എന്‍.കാരശ്ശേരിയെ വിളിച്ച് അറിയിക്കുകയും ചെയ്തു.

Read More

സ്വകാര്യ ബസ് ഉടമകളുമായി ഇന്ന് രാത്രി ചർച്ച

സ്വകാര്യ ബസ് ഉടമകളുമായി ഇന്ന്  രാത്രി ചർച്ച

സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഇന്ന് രാത്രി കോട്ടയത്ത് ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. രാത്രി 10 ന് കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് ചർച്ച അതേ സമയം നാളെ നടക്കുന്ന സ്വകാര്യബസ് സമരം നേരിടാൻ ലഭ്യമായ എല്ലാ ബസുകളും സര്‍വീസിന് ഇറക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം. സ്വകാര്യബസുകള്‍ മാത്രമുളള റൂട്ടിലടക്കം സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചത്.

Read More

അവസരങ്ങള്‍ കിട്ടുന്നത് കൂടുതലും ഡാര്‍ക്ക് മെലഡിക്ക്‌ : സുഷിന്‍ ശ്യാം

അവസരങ്ങള്‍ കിട്ടുന്നത് കൂടുതലും ഡാര്‍ക്ക് മെലഡിക്ക്‌ :           സുഷിന്‍ ശ്യാം

അവസരങ്ങള്‍ കിട്ടുന്നത് കൂടുതലും ഡാര്‍ക്ക് മെലഡിക്കാണെന്നും അവസരങ്ങള്‍ കിട്ടിയാല്‍ എല്ലാത്തരം ട്രാക്കുകളും ചെയ്യുമെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. സോഫ്റ്റ് ടച്ചുള്ള പാട്ടുകളാണ് തനിക്ക് കിട്ടുന്നത്. അത് പ്രണയമാണെങ്കിലും അത്തരത്തിലുള്ള ട്രാക്കാണ് കിട്ടുന്നതെന്ന് സുഷിന്‍ പറഞ്ഞു. കുറിപ്പിലെയും മിന്നല്‍ മുരളിയിലെയും പാട്ടുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും സുഷിന്‍ കൂട്ടിച്ചേര്‍ത്തു. സുഷിന്‍ ശ്യാമിന്റെ വാക്കുകള്‍; ‘കുറുപ്പിലെ ‘പകലിരവുകള്‍’ എന്ന ഗാനം പുതിയ മെലഡിയല്ല. പഴയ കാലം ഓര്‍മ്മ വരുന്ന തരത്തിലുള്ള ഒരു പാട്ടാണ്. കുറെയെ പഴയ പാട്ടുകള്‍ കേട്ടിട്ടാണ് പകലിരവുകള്‍ എന്ന പാട്ടുണ്ടാകുന്നത്. സോഫ്റ്റ് ടച്ചുള്ള സാഹചര്യങ്ങളാണ് എനിക്ക് കിട്ടുന്നത്. പൊളിക്കാന്‍ പറ്റുന്ന അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ ഞാന്‍ പൊളിക്കും. മിന്നല്‍ മുരളിയിലെ പാട്ട് ഒരു സോഫ്റ്റ് പാട്ടല്ല. ഒരു സ്‌റ്റൈലിഷ് ജോര്‍ണറിലാണ് ആ പാട്ട് പോകുന്നത്. അവസരം ലഭിച്ചാല്‍ ചെയ്യും. കൂടുതലും കിട്ടിക്കൊണ്ടുന്നിരുന്നത് ഡാര്‍ക്ക് മെലഡിയാണ്. പ്രണയമാണങ്കിലും…

Read More